കാ​യം​കു​ളം: പെ​ട്രോ​ൾ പ​മ്പി​ൽ ജീ​വ​ന​ക്കാ​ർ​ക്കുനേ​രേ ഗു​ണ്ടാ ആ​ക്ര​മ​ണം. ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്കു പ​രി​ക്കേ​റ്റു. കാ​യം​കു​ളം പു​ത്ത​ൻ​റോ​ഡ് ജം​ഗ്‌​ഷ​നി​ലെ ടി.എ പെ​ട്രോ​ൾ പ​മ്പി​ൽ കഴിഞ്ഞദി​വ​സം രാ​ത്രിയായിരുന്നു സം​ഭ​വം.

പെ​ട്രോ​ൾ അ​ടി​ക്കാ​നെത്തി​യ ഒ​രു​കൂ​ട്ടം യു​വാ​ക്ക​ൾ 50 രൂ​പ​ക്ക് പെ​ട്രോ​ൾ ചോ​ദി​ച്ചു. പെ​ട്രോ​ൾ അ​ടി​ച്ചശേ​ഷം പ​ണ​മി​ല്ലെ​ന്നു പ​റ​ഞ്ഞു. പി​ന്നാ​ലെ ജീ​വ​ന​ക്കാ​രു​മാ​യി ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് മർദനമേറ്റ ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​യു​ന്ന​ത്.

ല​ഹ​രി​ക്കടി​മ​യാ​യ ആ​ളു​ക​ളാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നു പ​മ്പ് ഉ​ട​മ​യും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റുമാ​യ എ.​ജെ. ഷാ​ജ​ഹാ​ൻ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കാ​യം​കു​ളം പോ​ലീ​സ് അ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു.