തിരുനാളിനു തുടക്കമായി
1546759
Wednesday, April 30, 2025 5:36 AM IST
മങ്കൊമ്പ്: രാമങ്കരി സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനു തുടക്കമായി. വികാരി ഫാ. ടോം ആര്യങ്കാല കൊടിയേറ്റി. ഇന്നു രാവിലെ 9.30ന് വിശുദ്ധ കുർബാന, രോഗികൾക്കായുള്ള തിരുക്കർമങ്ങൾ. നേർച്ചവിരുന്ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന-ഫാ. ജോയൽ പുന്നശേരി, തുടർന്ന് പട്ടണപ്രദക്ഷിണം-ഫാ. ടിബിൻ ഒറ്റാറയ്ക്കൽ. പ്രധാന തിരുനാൾ ദിനമായ മെയ് ഒന്നിന് രാവിലെ 9.15ന് സപ്ര, വിശുദ്ധ കുർബാന ഫാ. തോമസ് മാളിയേക്കൽ തിരുനാൾ പ്രദക്ഷിണം, കൊടിയിറക്ക്.
തെന്നടി സെന്റ് റീത്താസ് പള്ളിയില്‍ തിരുനാൾ
എടത്വ: തകഴി തെന്നടി സെന്റ് റീത്താസ് പള്ളിയില്‍ നവനാള്‍ ആചരണവും വാര്‍ഷിക ധ്യാനവും ഇടവക തിരുനാളും ഇന്ന് മുതല്‍ ആരംഭിക്കും. ഇന്നു വൈകുന്നേരം 5.30ന് നടക്കുന്ന കൊടിയേറ്റിന് വികാരി ഫാ. സെബാസ്റ്റ്യന്‍ മണ്ണാംതുരുത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ലദീഞ്ഞ്, കുര്‍ബാന, വചനപ്രഘോഷണം, മധ്യസ്ഥ പ്രാര്‍ഥന -ഫാ. ജിസണ് പോള്‍ വേങ്ങാശേരി. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ പള്ളിയില്‍ വരാന്‍ സാധിക്കാത്ത ഇടവകയിലെ 70 വയസിനു മുകളിലുള്ള വയോധികരുടെ സംഗമം ഹന്നാ-യോവാക്കിം മീറ്റും രാത്രിയില്‍ കലാസന്ധ്യയും നടക്കും.
മെയ് ഒന്നിന് രാവിലെ 6.15ന് സപ്രാ. 6.30ന് വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം - ഫാ. ഫ്രാന്‍സിസ് അമ്പലത്തുംപറമ്പില്. അഞ്ചിന് വിശുദ്ധ റീത്തായുടെ തിരുസ്വരൂപവുമായി നാടുകാഴ്ച. രണ്ടിന് വൈകുന്നേരം 5ന് മധ്യസ്ഥ പ്രാര്‍ഥന, 5.30ന് വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം - ഫാ. ബിനു ചിറയില്‍, സിമിത്തേരി സന്ദര്‍ശനം, ഒപ്പീസ്. 6:45 ന് ഗാനമേള. മൂന്നിന് 6.30ന് സപ്രാ, 7 ന് വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം -ഫാ. ചാക്കപ്പന് നടുവിലേക്കളം.
അഞ്ചിന് സായാഹ്ന പ്രാര്‍ഥന, സന്ദേശം, ദിവ്യകാരുണ്യ പ്രദക്ഷിണം - ഫാ. സിറിയക് കോട്ടയില്‍. തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ഥന തിരുനാള്‍ പ്രദക്ഷിണം, ലദീഞ്ഞ് - ഫാ. ജോസഫ് ചൂളപ്പറമ്പില്‍, സ്നേഹവിരുന്ന്, ആകാശവിസ്മയം. നാലിന് തിരുനാള്‍ ദിനത്തില്‍ 9.30ന് സപ്ര, 10ന് റാസ കുര്‍ബാന, സന്ദേശം-ഫാ. ബിജോ മറ്റപ്പറമ്പില്‍, തിരുനാള്‍ പ്രദക്ഷിണം, ലദീഞ്ഞ് - ഫാ. സിറിയക് പഴയമഠം, തിരുനാള്‍ സമാപനം. കൊടിയിറക്ക്.
കായൽപ്പുറം പള്ളിയിൽ തിരുനാൾ
മങ്കൊമ്പ്: കുട്ടനാട്ടിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തീർഥാടനകേന്ദ്രമായ കായൽപ്പുറം പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനു ഒരുക്കങ്ങളാരംഭിച്ചു. തിരുനാളിനൊരുക്കമായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു. ഇക്കൊല്ലത്തെ തിരുനാളിനു മെയ് അഞ്ചിനു തുടക്കമാകും. സമീപ ജില്ലകളിൽ നിന്നടക്കം നിരവധി തീർഥാടകരാണ് ഇവിടേക്കെത്തുന്നത്.
ഇവരുടെ സൗകര്യാർഥം ആലപ്പുഴയിൽനിന്നു പ്രത്യേക ബോട്ട് സർവീസ്, ചങ്ങനാശേരി, ആലപ്പുഴ തിരുവല്ല എന്നിവിടങ്ങളിൽനിന്നും പ്രത്യേക കെഎസ്ആർടിസി സർവീസുകളും ക്രമീകരിക്കുന്നതിനുള്ള നപടികൾ ആരംഭിച്ചതായി തിരുനാൾ കമ്മിറ്റിക്കു വേണ്ടി ജോസ് ആക്കാത്തറ, അനോജ് മൂലേപ്പറമ്പിൽ എന്നിവർ അറിയിച്ചു.
മെയ് ദിന തിരുനാളിന് കൊടിയേറി
പൂച്ചാക്കൽ: പള്ളിപ്പുറം ഒറ്റപ്പുന്ന പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മേയ്ദിന തിരുനാളിന് കൊടിയേറി. ഇന്നു വൈകിട്ട് 5.15ന് വേസ്പരദിന കുർബാന, പ്രസംഗം, പ്രദക്ഷിണം. നാളെ വൈകിട്ട് 5ന് തിരുനാൾ കുർബാന, പ്രസംഗം, പ്രദക്ഷിണം, പായസനേർച്ച, കലാസന്ധ്യ.