കുമാരകോടിയിലേക്ക് അക്ഷരതീർഥയാത്ര
1547028
Thursday, May 1, 2025 12:15 AM IST
ഹരിപ്പാട്: ചിങ്ങോലി യുവജന സമാജം ഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന ബാലവേദിയുടെ നേതൃത്വത്തിൽ നടന്നുവന്ന ത്രിദിന കളിമുറ്റം അവധിക്കാല പഠനകളരിയുടെ സമാപനദിവസം മഹാകവി കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന പല്ലന കുമാരകോടിയിലേക്ക് അക്ഷരതീർഥയാത്ര സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത 103 കുട്ടികളും അവരുടെ രക്ഷകർത്താക്കളും പങ്കെടുത്തു.
കുമാരകോടിയിൽ ആശാൻ കവിതകളുടെ ആസ്വാദ്യത എന്ന വിഷയത്തിൽ സെമിനാർ നടത്തി. അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതയംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.എസ്. താഹ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ സജിദ്ഖാൻ പനവേലിൽ, എം.എ. കലാം, അനീഷ് എസ്. ചേപ്പാട്, ഗംഗാദേവി കുഞ്ഞമ്മ, പ്രഫ. വസന്തകുമാരി, ഗോകുൽ പല്ലന എന്നിവർ പ്രസംഗിച്ചു.