വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു
1547018
Thursday, May 1, 2025 12:14 AM IST
എടത്വ: പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു. തലവടി പഞ്ചായത്ത് നാലാം വാര്‍ഡ് വെള്ളക്കിണര്‍ നിരവുംതറ വീട്ടില്‍ അനീഷ് നൈനാന് (42) ആണ് മരിച്ചത്. ചൊവാഴ്ച രാത്രി 10.30നാണ് വീട്ടില്‍നിന്നു കാണാതായത്. ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് ഇന്നലെ രാവിലെ നടത്തിയ അന്വേഷണത്തിലാണ് വീടിനു സമീപമുള്ള കണ്ടങ്കരി കടമ്പങ്കരി പാടശേഖരത്ത് മൃതദേഹം കണ്ടെത്തിയത്. എടത്വ പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം നടത്തി. ഭാര്യ രാജി. മക്കള്‍: അഭിയ, അഭിജിത്ത് (ഇരുവരും വിദ്യാര്‍ഥികള്‍).