ശതോത്തര ജൂബിലി സമ്മേളനം
1546739
Wednesday, April 30, 2025 5:24 AM IST
എടത്വ: തലവടി കളങ്ങര സെന്റ് മേരീസ് സിഎസ്ഐ ചര്‍ച്ച് ശതോത്തര ജൂബിലി സമ്മേളനം മെയ് ഒന്നിന് വൈകിട്ട് നാലിന് നടക്കും. മധ്യ കേരള മഹായിടവക അധ്യക്ഷന്‍ ബിഷപ്പ് റവ. ഡോ മലയില്‍ സാബു കോശിക്കു സ്വീകരണം നല്‍കും.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇടവക വികാരി റവ. മാത്യു ജിലോ നൈനാന് അധ്യക്ഷത വഹിക്കും. തലവടി കുന്തിരിക്കല്‍ സെന്റ് തോമസ് സിഎസ്ഐ പള്ളി ഉപസഭകളില്‍ ഒന്നായ കളങ്ങര സെന്റ് മേരീസ് സിഎസ്ഐ ചര്‍ച്ച് 125 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ സ്തോത്ര അര്‍പ്പണ ശുശ്രൂഷയും നടക്കും.