തെരുവുനായ ശല്യം: ഭീതിയകറ്റണമെന്ന് രമേശ് ചെന്നിത്തല
1547015
Thursday, May 1, 2025 12:14 AM IST
ഹരിപ്പാട്: തെരുവുനായ്ക്കളുടെ ആക്രമണം നിമിത്തം ഹരിപ്പാട് മേഖലയിൽ ജനങ്ങൾ പൊറുതിമുട്ടുകയാണെന്ന് രമേശ് ചെന്നിത്തല എഎൽഎ കുറ്റപ്പെടുത്തി. നായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള നടപടി സർക്കാർ കൈക്കൊള്ളുന്നില്ല. കഴിഞ്ഞദിവസം മുതുകുളം പഞ്ചായത്തിൽ 10 പേരെയാണ് തെരുവുനായ കടിച്ചത്. ഡിസംബറിൽ ആറാട്ടുപുഴ പഞ്ചായത്തിൽ വീട്ടമ്മയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നിരുന്നു. നായ്ക്കളുടെ ഭീഷണിയൊഴിവാക്കാൻ ബന്ധപ്പെട്ടവർ ഇടപെടണമെന്നും ജനങ്ങളുടെ ഭീതിയകറ്റണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.