മോഷണക്കേസ് പ്രതികൾ പിടിയിൽ
1546362
Monday, April 28, 2025 11:39 PM IST
തുറവൂർ: തിരുമലഭാഗം മഹാദേവക്ഷേത്രം കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. പറയകാട് സ്വദേശി അനന്തു, പട്ടണക്കാട് സ്വദേശികളായ മുഹമ്മദ് ഫൈസൽ, തൻസീർ എന്നിവരാണ് കുത്തിയതോട് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം രാത്രിയിലാണ് മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയത്. പ്രതികളുമായി തെളിവെടുപ്പ് നടത്തി. കുത്തിയതോട് സിഐ അജയ് മോഹന്റെ നേതൃത്വത്തിൽ എസ്ഐ സാലി, എഎസ്ഐ സാജു ജോസഫ്, സിപിഒമാരായ കലേഷ്, മനു, അമൽ, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.