ബൈ​ക്കും മി​നി​ലോ​റി​യും ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Thursday, March 28, 2024 10:42 PM IST
ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത 66ൽ ​പെ​രി​യ​മ്പ​ല​ത്ത് ബൈ​ക്കും മി​നി പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. മ​ല​പ്പു​റം നെ​ടി​യി​രി​പ്പ് ന​വീ​ൻ രാ​ജ്(19) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ പെ​രി​യ​മ്പ​ലം വേ​ട്ടേ​ക്കാ​ര​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. മ​ല​പ്പു​റ​ത്ത് നി​ന്ന് തൃ​ശൂ​ർ​ക്ക് പോ​യി​രു​ന്ന വാ​നും അ​ണ്ട​ത്തോ​ട് നി​ന്ന് പൊ​ന്നാ​നി​ക്ക് പോ​യി​രു​ന്ന ബൈ​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ന​വീ​ൻ രാ​ജി​നെ ചാ​വ​ക്കാ​ട് ഹ​യാ​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.