മലയോര കർഷകരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം
1262994
Sunday, January 29, 2023 12:50 AM IST
മണ്ണാർക്കാട് : മലയോര മേഖലയിലെ കുടുംബങ്ങളെയും കർഷകരെയും ആശങ്കയിലക്കി ബഫർ സോണ്‍ എന്ന പേരിൽ ജനവാസ മേഖലയും കൃഷി ഭൂമിയും പരിസ്ഥിതി ലോലാ പ്രദേശമാക്കി മാറ്റാനുള്ള നടപടിയിൽ നിന്നും സർക്കാർ പിന്മാറണമെന്ന് പാലക്കാട് ജില്ല മലയോര കർഷക സംരക്ഷണ വേദി ആവശ്യപെട്ടു.
വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ കാർഷിക വിളകൾ നഷ്ടപ്പെട്ടവർക്ക് സമയ ബന്ധിതമായി നഷ്ട്ടപരിഹാരം നല്‍കണമെന്ന് പാലക്കാട് ജില്ല മലയോര കർഷക സംരക്ഷണ വേദി ആവശ്യപ്പെട്ടു. മണ്ണാർക്കാട് താജ് റെസിഡൻസിയിൽ ചേർന്ന യോഗം പാലക്കാട് ജില്ല മലയോര കർഷക സംരക്ഷണ വേദി പ്രസിഡന്റ് അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. അൻവർ ആന്പാടത്ത് അധ്യക്ഷത വഹിച്ചു. ജയ്മോൻ, മനച്ചിതൊടി ഉമ്മർ, ടി.സി. സെബാസ്റ്റ്യൻ, ടി.കെ. ഇപ്പു, ഹരിദാസൻ, എം.ഹംസ, സിജാദ് അന്പലപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.