പാ​ല​ക്കാ​ട്: ജി​ല്ലാ സ​ഹോ​ദ​യ സ്കൂ​ൾ ക​ലോ​ത്സ​വം - സിം​ഫ​ണി 2025ന് ​ച​ന്ദ്ര​ന​ഗ​ർ ഭാ​ര​ത​മാ​താ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ തു​ട​ക്കം. സി​നി​മാ​താ​രം ര​മേ​ഷ് പി​ഷാ​ര​ടി ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി കെ. ​ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​ത​മാ​ത സി​എം​ഐ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ലി​ന്‍റേഷ് ആ​ന്‍റ​ണി സ്വാ​ഗ​തം പ​റ​ഞ്ഞു. സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ, ഭാ​ര​ത​മാ​താ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഫി​ലി​പ്സ് പ​ന​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് സെ​ക്ര​ട്ട​റി കെ. ​സോ​ണി​യ ന​ന്ദി പ​റ​ഞ്ഞു.

മേ​ള​യു​ടെ ആ​ദ്യ​ദി​നം അ​വ​സാ​ന റി​പ്പോ​ർ​ട്ടു​ക​ൾപ്ര​കാ​രം 191 ഓ​വ​റോ​ൾ പോ​യി​ന്‍റു​മാ​യി പ​ട്ടാ​ന്പി എം​ഇ​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളാ​ണ് ഒ​ന്നാം​സ്ഥാ​ന​ത്ത്.

184 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട് സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ളാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്ത്. പാ​ല​ക്കാ​ട് ല​യ​ണ്‍​സ് സ്കൂ​ൾ (180), ഭാ​ര​ത​മാ​ത സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ (163), ഷൊ​ർ​ണൂ​ർ കാ​ർ​മ​ൽ സ്കൂ​ൾ (159) എ​ന്നി​വ​രാ​ണ് തൊ​ട്ടു​പി​ന്നി​ൽ.