വ്യക്തിത്വ വികസന പാസ്വേഡ് ക്യാമ്പ്
1592794
Friday, September 19, 2025 1:31 AM IST
വടക്കഞ്ചേരി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായുള്ള സൗജന്യ ഏകദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് പരിശീലന പാസ് വേർഡ് (ട്യൂണിംഗ്) ക്യാമ്പ് പുതുക്കോട് സർവജന ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ഷൗക്കത്തലി അധ്യക്ഷത വഹിച്ചു . ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ഡോ.കെ.വാസുദേവൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി.
വ്യക്തിത്വ വികാസം, കരിയർ ഗൈഡൻസ്, നേതൃത്വ പരിശീലനം, ടൈം മാനേജ്മെന്റ്, ഗോൾ സെറ്റിംഗ് തുടങ്ങിയ സെഷനുകൾക്ക് ട്രെയ്നർമാരായ കെ.എസ്.അബ്ദുൾ കരീം, എം.പി. മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി. നൂറ് വിദ്യാർഥികൾ പങ്കെടുത്ത ക്യാമ്പിൽ നിന്ന് ജില്ലാതല ഫ്ലവറിംഗ് ക്യാമ്പിലേക്ക് 16 പേരെ തെരഞ്ഞെടുത്തു. പ്രിൻസിപ്പൽ ബിജി ബേബി സ്വാഗതവും ക്യാമ്പ് കോ-ഓർഡിനേറ്റർ എം. ശ്രീജ നന്ദിയും പറഞ്ഞു.