മരച്ചില്ല വെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ വയോധികന് പുതുജീവൻ
1572805
Friday, July 4, 2025 6:17 AM IST
ആലത്തൂർ: മരച്ചില്ല വെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ വയോധികന് ആശുപത്രിയിൽ പുതുജീവൻ. കണ്ണമ്പ്ര പുളിങ്കൂട്ടം സ്വദേശിയും ഹൃദ്രോഗിയുമായ വയോധികൻ മരച്ചില്ല വെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരത്തിൽ ചലനമറ്റ് ഇരിക്കുകയായിരുന്നു. സമീപവാസികളും വീട്ടുകാരും ചേർന്ന് ഇയാളെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപകടനില തരണംചെയ്തിട്ടുണ്ട്.