ഐറിഷ് ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് 27.4 ബില്യൺ യൂറോയുടെ പദ്ധതികൾ
ജയ്സൺ കിഴക്കയിൽ
Wednesday, October 8, 2025 7:41 AM IST
ഡബ്ലിൻ: ഐറിഷ് ബഡ്ജറ്റിൽ ആരോഗ്യ മേഖലയ്ക്ക് 27.4 ബില്യൺ യൂറോയുടെ വൻ പദ്ധതികൾ പ്രഖ്യാപിച്ചു. 280 കമ്മ്യൂണിറ്റി ബെഡ്സ്, 220 അക്യൂട്ട് ഹോസ്പിറ്റൽ ബെഡ്സ്, 500 നഴ്സിംഗ് ഹോം പ്ലേസസ്, കൂടുതൽ ജീവനക്കാരെ നിയമിക്കൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
പാർലമെന്റിൽ ഐറിഷ് ധനമന്ത്രി പാസ്ക്കൽ ഡോനേഹുവാണ് ബജറ്റ് അവതരിപ്പിച്ചത്.9.4 ബില്യൺ യൂറോയുടെ സ്പെന്റിംഗ് പാക്കേജ് ആണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇത്തവണത്തെ ബജറ്റിൽ ഇൻകം ടാക്സ് നിരക്കുകളിൽ യാതൊരു വ്യത്യാസവും വരുത്തിയില്ല.
സിഗരറ്റ് പാക്കറ്റിന് 50 സെന്റ് വർധനവ്, മിനിമം വേതനം 14. യൂറോ15 സെന്റ് ആയി ഉയർത്തൽ, വിദ്യാർഥികളുടെ തേർഡ് ലെവൽ രജിസ്ട്രേഷൻ ഫീസ് 500 യൂറോ കുറയ്ക്കൽ , ഹോസ്പിറ്റാലിറ്റി മേഖലയിൽ വാറ്റ് നിരക്ക് കുറയ്ക്കൽ, കൂടുതൽ നിയമപാലകരെ നിയമിക്കൽ, റെന്റ് ടാക്സ് ക്രെഡിറ്റ് 2028 വരെ ദീർഘിപ്പിക്കൽ, ഫ്യൂൽ അലവൻസ് വർധിപ്പിക്കൽ, കെയറെഴ്സ് അലവൻസ് വർധനവ്, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഭവന നിർമാണ പദ്ധതികൾക്കായി തുകവകയിരുത്തൽ തുടങ്ങിയവയാണ് പുതിയ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ.
കഴിഞ്ഞതവണത്തെ ജനപ്രിയ ബജറ്റിൽ നിന്നും ഏറെ വ്യത്യസ്തമായാണ് ഇത്തവണ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിനെ പാർലമെന്റിൽ പ്രതിപക്ഷം നിശിതമായി വിമർശിച്ചു.