ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ ലെസ്റ്റർ യൂണിറ്റ്
Friday, October 3, 2025 3:53 PM IST
ലെസ്റ്റർ: ഐഒസി യുകെ കേരള ചാപ്റ്റർ ലെസ്റ്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ "സ്മൃതി സംഗമം' നടന്നു. ലെസ്റ്ററിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഓൺലൈനിലൂടെ നിർവഹിച്ചു.
തുടർന്ന് മഹാത്മ ഗാന്ധിയുടെ ഛായാചിത്രത്തിന് പുഷ്പാർച്ചന നടന്നു. യൂണിറ്റ് പ്രസിഡന്റ് ജഗൻ പടച്ചിറ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ അനിൽ മർക്കോസ്, ജിബി കോശി, റോബിന് സെബാസ്റ്റ്യൻ, ജെയിംസ് തോമസ്, ജസു സൈമൺ എന്നിവർ പ്രസംഗിച്ചു.