യുനെസ്കോ വേദിയില്‍ തിളങ്ങി കേരള സ്റ്റാര്‍ട്ടപ്പ്
Tuesday, September 23, 2025 1:21 PM IST
പാരീസ്: പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് നടന്ന ഡിജിറ്റല്‍ ലേണിംഗ് വീക്ക് 2025ല്‍ കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പായ എഡ്യൂപോര്‍ട്ട് മികച്ച പ്രകടനം കാഴ്ചവച്ചു.
വ്യക്തിഗത വിദ്യാഭ്യാസ രംഗത്ത് എഐ സഹായത്തോടെ മുന്നേറ്റമുണ്ടാക്കിയ എഡ്യൂപോര്‍ട്ടിനെ പ്രതിനിധീകരിച്ച് സ്ഥാപകന്‍ അജാസ് മുഹമ്മദ് ഉച്ചകോടിയില്‍ പങ്കെടുത്തു.
വിദ്യാഭ്യാസ മേഖലയില്‍ നിര്‍മിത ബുദ്ധി വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആഗോള ചര്‍ച്ചയ്ക്കായാണ് പാരീസില്‍ ഡിജിറ്റല്‍ ലേണിംഗ് വീക്ക് സംഘടിപ്പിച്ചത്.