കോപ്പന്‍ഹേഗന്‍ വിമാനത്താവളത്തില്‍ ഡ്രോണ്‍ സാന്നിധ്യം; നിയന്ത്രണം ഏറ്റെടുത്ത് പോലീസ്
ജോസ് കുമ്പിളുവേലിൽ
Wednesday, September 24, 2025 5:01 PM IST
കോപ്പന്‍ഹേഗന്‍: ഡാനിഷ് തലസ്ഥാനമായ കോപ്പൻഹേഗൻ വിമാനത്താവളത്തിൽ ഡ്രോൺ സാന്നിധ്യത്തെത്തുടർന്ന് വ്യോമഗതാഗതം പൂർണമായും നിർത്തിവച്ചു. വിമാനത്താവളത്തിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുക്കുകയും പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി ഒമ്പതിന് ശേഷമാണ് സംഭവം. വിമാനത്താവളത്തിന് സമീപം രണ്ടോ മൂന്നോ ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ടേക്ക് ഓഫുകളും ലാൻഡിംഗുകളും നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് കോപ്പൻഹേഗൻ പോലീസിലെ ഡ്യൂട്ടി ഓഫീസർ ഹെൻറിക് സ്റ്റോമർ അറിയിച്ചു.
ഇതിനു പിന്നാലെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്നതും ഇവിടെ ഇറങ്ങേണ്ടിയിരുന്നതുമായ 50-ഓളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.