നിയുക്ത മെത്രാന്മാര്ക്ക് ജര്‍മനിയിലെ മലങ്കര സമൂഹം പ്രാര്ഥനാശംസകള് നേര്‍ന്നു
ജോസ് കുമ്പിളുവേലിൽ
Wednesday, September 24, 2025 11:39 AM IST
ബര്‍ലിന്‍: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയുക്തനായ യുകെയിലെ സഭാതല കോഓര്‍ഡിനേറ്റര്‍ മോണ്‍. ഡോ. കുര്യാക്കോസ് തടത്തിലിനും തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്റെ സഹായമെത്രാനായി നിയമിതനായ നിലവിലെ ചാന്‍സിലര്‍ മോണ്‍. ഡോ. ജോണ്‍ കുറ്റിയിലിനും ജര്‍മനിയിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭ പ്രാര്ഥനാശംസകള് നേര്‍ന്നു.
ജര്‍മനിയിലെ മലങ്കര സഭാ കോഓര്‍ഡിനേറ്റര്‍ ഫാ.സന്തോഷ് തോമസ് കോയിക്കല്‍, കൊളോണ്‍ അതിരൂപതയുടെ(ഐകെഎസ്) ഇന്റര്‍നാഷണല്‍ കാത്തലിക് പാസ്റ്ററല്‍ കെയര്‍ ആൻഡ് യൂത്ത് കോഓര്‍ഡിനേറ്ററുമായ റവ.ഡോ. ജോസഫ് ചേലംപറമ്പത്ത്, ജര്‍മനിയിലെ മലങ്കര സമൂഹത്തിന്റെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ മിഷന് യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവരാണ് ആശംസകളും പ്രാര്‍ഥനകളും നേര്‍ന്നത്.