യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 4ന് റെഡ്ഹിൽ മെർസ്തമിൽ
എറിക്സൻ ജോസഫ്
Thursday, September 25, 2025 2:38 AM IST
ലണ്ടൻ: യുക്മയിലെ ഏറ്റവും വലിയ റീജിയണായ യുക്മ സൗത്ത് ഈസ്റ്റ് റീജണൽ കലാമേള ഒക്ടോബർ 4 ശനിയാഴ്ച മെർസ്തം പാർക് സ്കൂൾ ഹാളിലെ പ്രത്യേകം സജ്ജീകരിക്കപ്പെട്ടിരിക്കുന്ന നാല് വേദികളിൽ അരങ്ങേറുമെന്നും ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു..
യുകെ മലയാളികളെ ഒറ്റ ചരടിൽ ഉത്സവ ലഹരിയിൽ ആറാടിച്ച കേരള പൂരം വള്ളംകളിക്കു ശേഷം ,കേരളത്തിലെ യുവജനോത്സവങ്ങളുടെ പ്രതീതി പുനർജനിപ്പിച്ച് 150 ഓളം അംഗ അസോസിയേഷനുകളിൽനിന്നുള്ള വിജയികളായ കലാപ്രതിഭകളുടെ കലാമാമാങ്കമായ നവംബർ ഒന്നിന്ചെൽട്ടൺ ഹാമിൽ നടത്തപ്പെടുന്ന ദേശീയ കലാമേളയിൽ പങ്കെടുക്കുന്നതിന്യോഗ്യരായവരെ കണ്ടെത്തുന്ന റീജണൽതല മത്സരങ്ങളുടെ മുന്നോടിയായ സൗത്ത് ഈസ്റ്റ് റീജണൽ കലാമത്സരങ്ങൾക്ക് ഒക്ടോബർ 4ന് മലയാളി അസോസിയേഷൻ ഓഫ് റെഡ്ഹിൽ സറേ(MARS) ആതിഥ്യമരുളുന്നു .

യുകെ മലയാളികളുടെ ഓണാഘോങ്ങളുടെ ഉത്സവത്തുടർച്ചായി നടത്തപ്പെടുന്ന യുക്മ റീജണൽ കലാമേളകളുടെ ഭാഗമായാണ് മത്സരങ്ങൾ അരങ്ങേറുക. യുകെയിലെ ഏറ്റവും വലിയ കലാമാമാങ്കമായ ’യുക്മ ദേശീയ കലാമേള’യ്ക്ക് യുകെ മലയാളികളുടെ മനസ് കീഴടക്കാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.
മെർസ്തം പാർക് സ്കൂൾ ഹാളിൽ നാലു വേദികളിലായി നടത്തപ്പെടുന്ന ഈ വർഷത്തെ കലാമേളയ്ക്ക് മത്സരാർഥികളുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിച്ചു വരുന്നതോടൊപ്പം മറ്റെല്ലാ മുന്നൊരുക്കങ്ങളും വിജയകരമായി നടന്നുവരുന്നതായി നാഷണൽ എക്സിക്യൂട്ടീവ് അംഗം സുരേന്ദ്രൻ ആരക്കോട്ട് സൗത്ത് ഈസ്റ്റ് റീജണൽ പ്രസിഡൻ്റ് ജിപ്സൺ തോമസ്, ജനറൽ സെക്രട്ടറി സാംസൺ പോൾ, ട്രഷറർ തേജു മാത്യൂസ്, ആർട്ട്സ് കോർഡിനേറ്റർ മെബി മാത്യൂസ് എന്നിവർ അറിയിച്ചു.
സൗത്ത് ഈസ്റ്റ് റീജണൽ കലാമേളയിൽ യുക്മയുടെ അംഗ അസോസിയേഷനുകളിൽ മെമ്പർഷിപ്പ് ഉള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാവാൻ അവസരം ഉള്ളത്. മത്സരിക്കാൻ താല്പര്യം ഉള്ളവർ എത്രയും പെട്ടന്ന് നിങ്ങളുടെ പ്രദേശത്തുനിന്ന് യുക്മയിൽ അംഗങ്ങളായിട്ടുള്ള അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെട്ടു നിങ്ങളുടെ രജിസ്ട്രേഷൻ ലാസ്റ്റ് ഡേറ്റായ സെപ്റ്റംബർ 24 ന് മുൻപ്ന നടത്തേണ്ടതാണ്.
റീജണൽ തലത്തിലെ വിജയികൾക്കാണ് നവംബർ 01 ന് ചെൽറ്റൻഹാമിൽ നടക്കുന്ന യുക്മ ദേശീയകാലാമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നത്.ഈ വർഷം സൗത്ത് ഈസ്റ്റ് കലാമേളയുടെ ടൈറ്റിൽ സ്പോൺസർമാരായി എത്തിയിട്ടുള്ള് ’കാർഗോ ഫോഴ്സ്’ എന്ന യുകെയിലെ പ്രശസ്തകൊറിയർ കമ്പനിയാണ് .
കൂടാതെ കേറ്ററിംഗ് പാർട്ണർമാരായി ദി കേരള റസ്റ്റോറന്റ് എഡ്യൂക്കേഷൻ പാർട്ട്ണർമാരായി ങഏ ട്യൂഷനും ലീഗൽ പാർട്ട്ണർ ആയി പോൾ ജോൺളിസിറ്റേഴ്സും ഫാഷൻ പാർട്ട്ണർമാരായി തേരേസാസ് ബോട്ടിക്സും ട്രാവൽ പാർട്ട്ണർമാരായി ആയി ജിയാ ട്രാവൽസും ടെക്നോളജി പാർട്ട്ണർമാരായി ഖങജ സോഫ്റ്റ് വെയേഴ്സും കോമേഴ്സ്യൽ പാർട്ടർമാരായി ഫുഡ് ലാൻ്റ് റെഡ്ഹിലും , ലൈഫ് ലൈൻ പ്രൊട്ടക്റ്റും, യുക്മ ന്യൂസും സഹകരിക്കുന്നതിന് സംഘാടക സമിതി നന്ദി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
ജിപ്സൺ തോമസ് : +447453288 745
സാംസൺ പോൾ : +447738097779
തേജു മാത്യൂസ് : +447915724718
മെബി മാത്യൂ : +447428106042
കലാമേള വേദിയുടെ വിലാസം:
മെർസ്തം പാർക് സ്കൂൾ ഹാൾ,
റെഡ് ഹിൽ
Merstham Park School
Taynton Dr, Merstham, Redhill
RH1 3PU