അയർലൻഡിൽ അന്തരിച്ച ഷാന്റി പോളിന്റെ പൊതുദർശനം ഞായറാഴ്ച
ജയ്സൺ കിഴക്കയിൽ
Wednesday, September 24, 2025 3:19 PM IST
ഡബ്ലിൻ: അയർലൻഡിലെ ലോംഗ്ഫോർഡിൽ അന്തരിച്ച തൊടുപുഴ സ്വദേശിയായ മലയാളി നഴ്സ് ഷാന്റി പോളിന്റെ(51) പൊതുദർശനം ഞായറാഴ്ച നടക്കും. ബാലിനാലി റോഡിൽ ഗ്ലിസൺസ് ഫ്യൂണറൽ ഹോമിൽ വൈകുന്നേരം നാലു മുതൽ ഏഴ് വരെയാണ് പൊതുദർശനം.
സംസ്കാരം തിങ്കളാഴ്ച ലോംഗ്ഫോർഡ് മൊയ്ഡ സെമിത്തേരിയിൽ നടക്കും. രാവിലെ ഒമ്പതിന് പരേതയുടെ വീട്ടിൽ പ്രാർഥനാ ശുശ്രൂഷകൾ ആരംഭിക്കും. 11ന് മൊയ്ഡ സെന്റ് മേരീസ് ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കു ശേഷം സംസ്കാര ശുശ്രൂഷകൾ നടക്കും.
ഷാന്റി ലോംഗ്ഫോർഡിൽ നഴ്സായി ജോലി നോക്കി വരികയായിരുന്നു. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഷാന്റിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി അയർലൻഡിൽ ഗോ ഫണ്ട് മി വഴി ധനസമാഹരണം ആരംഭിച്ചു.
ഷാന്റി തൊടുപുഴ മുതലക്കോടം കിഴക്കേക്കര എഫ്രേം സെബാസ്റ്റ്യന്റെ ഭാര്യയാണ്. പരേത അങ്കമാലി മൂക്കന്നൂർ അട്ടാറമാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: എമിൽ, എവിൻ, അലാന.