യുക്മ നോർത്ത് വെസ്റ്റ് റീജണൽ കലാമേള ഒക്ടോബർ 11ന്
അനിൽ ഹരി
Friday, September 19, 2025 7:58 AM IST
ലണ്ടൻ: യുകെയിലെ ഓണാഘോങ്ങളുടെ തുടർച്ചയായി യുക്മ റീജനൽ കലാമേളകളുടെ തിരി തെളിയുന്നു. യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജണൽ കലാമേളകൾക്ക് ആരംഭമാകുന്നു.
യുക്മയിലെ പ്രധാന റീജണുകളിൽ ഒന്നായ യുക്മ നോർത്ത് വെസ്റ്റ് റീജണൽ കലാമേള ഒക്ടോബർ 11ന് മാഞ്ചെസ്റ്ററിന് സമീപമുള്ള വിഗണിൽ നടക്കും. കലാമേളയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചതായി ദേശീയ സമിതിയംഗം ബിജു പീറ്റർ, നോർത്ത് വെസ്റ്റ് റീജണൽ പ്രസിഡന്റ് ഷാജി വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ്, ട്രഷറർ ഷാരോൺ ജോസഫ്, കലാമേള കോഓർഡിനേറ്റർ രാജീവ് സിപി എന്നിവർ സംയുക്തമായി അറിയിച്ചു.

യുക്മ നോർത്ത് വെസ്റ്റ് റീജണൽ കലാമേളയിൽ പങ്കെടുക്കുന്ന മത്സരാർഥികളുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. അംഗ അസോസിയേഷൻ ഭാരവാഹികൾ റീജണൽ ഭാരവാഹികളുമായി ഇക്കാര്യത്തിന് ബന്ധപ്പെടാം. യുക്മ നോർത്ത് വെസ്റ്റ് റീജണൽ കലാമേളയുടെ നിയമാവലി അംഗ അസോസിയേഷനുകളിൽ നിന്നും ലഭിക്കും.യുക്മയുടെ അംഗങ്ങളായിട്ടുള്ള അസോസിയേഷനുകളിൽ മെമ്പർഷിപ്പ് ഉള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുള്ളത്.
മത്സരിക്കാൻ താൽപര്യം ഉള്ളവർക്ക് യുക്മയിൽ അംഗങ്ങളായിട്ടുള്ള അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടാം. റീജണൽ തലത്തിലെ വിജയികൾക്കാണ് നവംബർ 1ന് ചെൽറ്റൻഹാമിൽ നടക്കുന്ന യുക്മ ദേശീയകാലാമേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.
യുക്മ ട്രഷറർ ഷീജോ വർഗീസ്, മുൻ ജനറൽ സെക്രട്ടറിമാരായ അലക്സ് വർഗീസ്, കുര്യൻ ജോർജ്, മുൻ ദേശീയ സമിതിയംഗം ജാക്സൻ തോമസ് എന്നിവരുടെ മാർഗനിർദ്ദേശത്തിലാണ് കലാമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക്: രാജീവ് പി പി +447578222752, ഷാജി വരാക്കുടി +447727604242, സനോജ് വർഗീസ് +447411300076
DEAN TRUST WlGAN, GREENHEY, ORRELL, WIGAN, WN5 0DQ.