വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ഓണാഘോഷം 27ന്
ജോളി എം. പടയാട്ടിൽ
Friday, September 19, 2025 3:51 PM IST
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കലാസാംസ്കാരികവേദിയുടെ 23-ാം സമ്മേളനത്തിന്റെ ഭാഗമായി ഓണാഘോഷം സംഘടിപ്പിക്കുന്നു. 27ന് ഇന്ത്യൻ സമയം രാത്രി 7.30ന് (യുകെ സമയം വൈകുന്നേരം മൂന്ന്) ഓൺലെെനിലൂടെ മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിക്കും.
മാധ്യമപ്രവർത്തകൻ എസ്. ശ്രീകുമാർ, സാമൂഹിക പ്രതിബദ്ധത അവാർഡ് ജേതാവായ റോയി ജോസഫ് മാൻവട്ടം എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. എല്ലാ മാസത്തിലെയും അവസാന ശനിയാഴ്ച നടക്കുന്ന രണ്ടുമണിക്കൂർ നീളുന്ന ഈ കലാസാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്യപ്പെടുക.
തെരഞ്ഞെടുത്ത വിഷയങ്ങളെക്കുറിച്ച് ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന മന്ത്രിമാരോ ഉദ്യോഗസ്ഥരോ പങ്കെടുക്കും. പങ്കെടുക്കുന്നവർക്ക് അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഈ കലാസാംസ്കാരികവേദിയിൽ ഒരുക്കുന്ന പതിവുണ്ട്. എന്നാൽ 27ന് ഓണാഘോഷം നടക്കുന്നതിനാൽ ഈ അവസരങ്ങൾ ഉണ്ടായിരിക്കില്ല.
ജോളി എം. പടയാട്ടിൽ (പ്രസിഡന്റ്), ജോളി തടത്തിൽ (ചെയർമാൻ), ബാബു തോട്ടപ്പിള്ളി (ജനറൽ സെക്രട്ടറി), ഷൈബു ജോസഫ്, രാജു കുന്നക്കാട്ട്, ശ്രീ സാം ഡേവിഡ് മാത്യു (ട്രഷറർ), ബിജു ജോസഫ് എടക്കുന്ന് എന്നിവർ എല്ലാ മലയാളികളെയും ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ജോളി എം. പടയാട്ടിൽ (പ്രസിഡന്റ്) - 04915753181523, ജോളി തടത്തിൽ (ചെയർമാൻ) - 0491714426264 ബാബു തോട്ടപ്പിള്ളി (ജന. സെക്രട്ടറി) - 0447577834404.