ആഘോഷം നുരഞ്ഞുപൊന്തുന്നു; ബീയര്‍ ഫെസ്റ്റിന് മ്യൂണിക്കിൽ തുടക്കം
ജോസ് കുമ്പിളുവേലിൽ
Wednesday, September 24, 2025 3:39 PM IST
മ്യൂണിക്ക്: ലോകത്തിലെ ഏറ്റവും വലിയ ബീയര്‍ ഫെസ്റ്റിവലായ ഒക്ടോബർ ഫെസ്റ്റ് ശനിയാഴ്ച മ്യൂണിക്കിൽ ആരംഭിച്ചു. ഫെസ്റ്റിന്റെ 190-ാമത് പതിപ്പാണ് തുടങ്ങിയത്.
ഉത്സവപ്രതീതിയിൽ നടക്കുന്ന പരിപാടി കർശനമായ സുരക്ഷയിലാണ് നടക്കുന്നത്. അടുത്ത രണ്ടര ആഴ്ചയ്ക്കുള്ളിൽ ഏഴ് ദശലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ അഞ്ചിന് ഫെസ്റ്റ് സമാപിക്കും.
1810ൽ ബവേറിയയിലെ കിരീടാവകാശി ലുഡ്വിഗിന്റെയും രാജകുമാരി തെരേസയുടെയും വിവാഹത്തിന്റെ ആഘോഷത്തിൽ നിന്നാണ് ഒക്ടോബർ ഫെസ്റ്റ് ആരംഭിച്ചത്.