ഓണാഘോഷം സംഘടിപ്പിച്ച് കേരള കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് ബര്‍ലിന്‍
ജോസ് കുമ്പിളുവേലിൽ
Tuesday, September 23, 2025 4:45 PM IST
ബര്‍ലിന്‍: കേരള കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് ബര്‍ലിന്‍ ഓണാഘോഷം സംഘടിപ്പിച്ചു. ത്രേസ്യാമ്മ പാഴൂര്‍ സ്വാഗതം ആശംസിച്ചു. രാവിലെ 11ന് ആരംഭിച്ച പരിപാടികള്‍ വൈകുന്നേരം ആറിന് സമാപിച്ചു.
ബര്‍ലിനിലെ നിള റസ്റ്ററന്റ് ഓണസദ്യ ഒരുക്കി. മാവേലി, തിരുവാതിര, കസേരകളി, വടംവലി, സിനിമാറ്റിക് ഡാന്‍സ്, ഭരതനാട്യം, ഗാനാലാപനം തുടങ്ങിയ കലാപരിപാടികൾ അംഗങ്ങള്‍ അവതരിപ്പിച്ചു.
mg src='https://www.deepika.com/nri/berlinonam239251.webp' class='img-news img-fluid' />
ആഘോഷത്തില്‍ മുന്നൂറോളം മലയാളികളും ഏതാനും ജര്‍മന്‍കാരും പങ്കെടുത്തു. വിഡിയോയും ഫോട്ടോയും വരുണ്‍, ഹരീഷ്, നിരുപമ, ജയസൂര്യന്‍ എന്നിവര്‍ കൈകാര്യം ചെയ്തു.
അസോസിയേഷന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുത്തു. അടുത്ത വര്‍ഷം മുതല്‍ പുതിയ എക്സിക്യൂട്ടീവ് ടീം നിലവില്‍ വരും.