ഐഒസി ഗാന്ധി ജയന്തി ദിനാഘോഷം: എംപി യാസ്മിൻ ഖുറേഷി ഉദ്ഘാടനം ചെയ്യും
Tuesday, September 23, 2025 5:03 PM IST
ബോൾട്ടൺ: ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ ബോൾട്ടണിൽ തെരുവ് ശുചീകരണവും ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനവും നടക്കും.
ഒക്ടോബർ രണ്ടിന് സേവന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഐഒസി പ്രവർത്തകർ ബോൾട്ടണിലെ പ്ലേ പാർക്ക് പ്ലേ ഗ്രൗണ്ട് വൃത്തിയാക്കും. ബോൾട്ടൺ സൗത്ത് ആൻഡ് വാക്ക്ഡൺ എംപി യാസ്മിൻ ഖുറേഷി രാവിലെ 10ന് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യും.
ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഐഒസി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയിൽ "സർവോദയ ലഹരി വിരുദ്ധ കാമ്പയിൻ' ഔദ്യോഗിക ഉദ്ഘാടനവും നടക്കും.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അംഗങ്ങൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
തുടർന്ന് ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും ഗാന്ധിസ്മൃതി സംഗമവും സംഘടിപ്പിക്കും. സേവന ദിനത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങളെയും സർട്ടിഫിക്കറ്റുകൾ നൽകി ആദരിക്കുമെന്ന് പ്രോഗ്രാം കോഓർഡിനേറ്റർ റോമി കുര്യാക്കോസ് അറിയിച്ചു.
തദേശഭരണ സ്ഥാപനങ്ങൾ, മലയാളി അസോസിയേഷനുകൾ ഉൾപ്പെടെയുള്ള സംഘടനകളുമായി സഹകരിച്ച് യുകെയിൽ ഉടനീളം വിവിധ ബോധവത്കരണ പരിപാടികൾ, കായിക പരിപാടികൾ, മനുഷ്യചങ്ങല തുടങ്ങിയവയും കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
സ്ഥലം: Play Park Playground, Parkfield Rd, Bolton BL3 2BQ.
കൂടുതൽ വിവരങ്ങൾക്ക്: റോമി കുര്യാക്കോസ് - 07776646163, ജിബ്സൺ ജോർജ് - 07901185989, അരുൺ ഫിലിപ്പോസ് - 07407474635, ബേബി ലൂക്കോസ് - 07903885676, ഹൃഷിരാജ് - 07476224232.