ഓൾ യുകെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റ്: തണ്ടേഴ്സ് ഫാൽക്കൺസ് ചാമ്പ്യന്മാർ
അപ്പച്ചൻ കണ്ണഞ്ചിറ
Saturday, September 27, 2025 3:26 PM IST
സ്റ്റീവനേജ്: സ്റ്റീവനേജ് കൊമ്പൻസും ലൂട്ടൻ ഹോക്സ് എലൈറ്റ്സും സംയുക്തമായി സംഘടിപ്പിച്ച ഓൾ യുകെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ തണ്ടേഴ്സ് ഫാൽക്കൺസ് കിരീടം നേടി. നോർവിച്ചിൽ നിന്നുള്ള "നാം' ടീം റണ്ണറപ്പായി.
സ്റ്റീവനേജിൽ ആദ്യമായി നടന്ന ടൂർണമെന്റ് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റ് ജോബിൻ ജോർജ് ഉദ്ഘാടനം ചെയ്തു. കാർഡിഫ് മുതൽ നോർവിച്ച് വരെയുള്ള ടീമുകൾ മാറ്റുരച്ച ടൂർണമെന്റ് കായിക പ്രേമികളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വാശിയേറിയ ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത തണ്ടേഴ്സ് ഫാൽക്കൺസ് 10 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ നാം നോർവിച്ചിനെ മികച്ച ബൗളിങ്ങിലൂടെ 49 റൺസിന് ഓൾഔട്ടാക്കി തണ്ടേഴ്സ് ഫാൽക്കൺസ് തകർപ്പൻ വിജയം ഉറപ്പിച്ചു.
വിജയികൾക്ക് 1001 പൗണ്ടും ട്രോഫിയും ലഭിച്ചു. റണ്ണറപ്പായ നാം ടീം 501 പൗണ്ടും ട്രോഫിയും കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച പ്രകടനങ്ങൾക്ക് വ്യക്തിഗത അവാർഡുകൾ ലഭിച്ചു.

മികച്ച ഓൾറൗണ്ടർ: അജേഷ് ജോസ് (നാം നോർവിച്ച് 80 റൺസ്, അഞ്ച് വിക്കറ്റ്).
പ്ലെയർ ഓഫ് ദ മാച്ച്
മികച്ച ബാറ്റർ: മഹിമ കുമാർ (തണ്ടർസ് ഫാൽക്കൺസ് 146 റൺസ്).
മികച്ച ബൗളർ: ഗോപി കൃഷ്ണ (തണ്ടേഴ്സ് ഫാൽക്കൺസ്, അഞ്ച് ഓവറിൽ അഞ്ച് വിക്കറ്റ്).