ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ "തപസ് ധ്യാനം' ഒക്ടോബർ 10 മുതൽ
അപ്പച്ചൻ കണ്ണഞ്ചിറ
Saturday, September 27, 2025 3:58 PM IST
കേംബ്രിജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ "തപസ് ധ്യാനം' ഒക്ടോബർ 10 മുതൽ 12 വരെ സെന്റ് നിയോട്ട്സിൽ വച്ച് സംഘടിപ്പിക്കുന്നു.
ലണ്ടൻ റീജിയണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഇവാഞ്ചലൈസേഷൻ കമ്മിഷൻ ചെയർ പേഴ്സണും കൗൺസിലറും പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എന്നിവർ സംയുക്തമായി ത്രിദിന തപസ് ധ്യാനം നയിക്കും.
10ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന തിരുക്കർമങ്ങൾ 12ന് വൈകുന്നേരം നാലിന് സമാപിക്കും. തപസ് ധ്യാനത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേരുകൾ റജിസ്റ്റർ ചെയ്യണം.
വിലാസം: Claret Centre, Buckden Towers, High Street, Buckden, Saint Neots, Cambridge, PE19 5TA z