യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേള ലോഗോ മത്സരം: എഡ്വിൻ ജോസഫ് വിജയി
സാജൻ മാത്യു പടിക്കമ്യാലിൽ
Friday, September 26, 2025 7:18 AM IST
ബെഡ്ഫോർഡ്: യുക്മ ഈസ്റ്റ് ആംഗ്ലിയാ റീജണൽ കലാമേളക്കുള്ള ലോഗോ തെരഞ്ഞെടുക്കുന്നതിനായി സംഘടിപ്പിച്ച മത്സരത്തിൽ എഡ്വിൻ ജോസഫ് വിജയിയായി. യുക്മ ഈസ്റ്റ് ആംഗ്ലിയാ റീജിയണിലെ അംഗ അസോസിയേഷനായ എഡ്മിന്റൺ മലയാളി അസോസിയേഷൻ അംഗമാണ്.
വിജയിക്കുള്ള ഉപഹാരം കലാമേളയുടെ സമാപന വേദിയിൽ വെച്ച് സമ്മാനിക്കും.
മത്സരത്തിലേക്ക് അയച്ചുതന്ന ഇരുപതോളം ലോഗോ ഡിസൈനുകളിൽ നിന്നുമാണ് വിജയിയെ തെരഞ്ഞെടുത്തതെന്നും, വിധി നിർണയം കടുത്തതായിരുന്നുവെന്നും പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും അഭിനന്ദനവും നന്ദിയും നേരുന്നുവെന്നും റീജിയൻ പ്രസിഡന്റ് ജോബിൻ ജോർജ്, നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ജെയ്സൺ ചാക്കോച്ചൻ, റീജണൽ സെക്രട്ടറി ഭുവനേഷ് പീതാംബരൻ, കലാമേള കോർഡിനേറ്റർ സുമേഷ് അരവിന്ദാക്ഷൻ എന്നിവർ അറിയിച്ചു.
ഈസ്റ്റ് ആംഗ്ലിയാ റീജണിലെ ഏറ്റവും ജനപ്രീതി ആർജ്ജിക്കുകയും, വൻ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയവും ആയിമാറിയ കലാമേള ഒക്ടോബർ മാസം 18 ന് ശനിയാഴ്ച ഏറെ വിപുലമായി സംഘടിപ്പിക്കും. ആയിരത്തിൽപരം കലാകാരൻമാരെയാണ് ഓർഗനൈസിംഗ് കമ്മിറ്റി പ്രതീക്ഷിക്കുന്നത്. കലാമേളക്കുള്ള ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നതായും കലാമേളക്കുള്ള രജിസ്ട്രേഷൻ ഇന്നലെ തിങ്കൾ മുതൽ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു.