ബ​ര്‍​ലി​ന്‍: ജ​ര്‍​മ​ന്‍ ഓ​ട്ടോ മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​യി ബോ​ഷ് ക​മ്പ​നി 13,000 ജോ​ലി​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കു​ന്നു. ഓ​ട്ടോ​മോ​ട്ടീ​വ് വി​ത​ര​ണ​ക്കാ​രാ​യ ബോ​ഷ് ക​മ്പ​നി ചെ​ല​വ് കു​റ​യ്ക്കാ​നാ​ണ് ജോ​ലി​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത്.

ജ​ര്‍​മ​നി​യി​ല്‍ ന​ട​ക്കു​ന്ന ഈ ​വെ​ട്ടി​ക്കു​റ​യ്ക്ക​ലു​ക​ള്‍ ബോ​ഷി​ന്‍റെ രാ​ജ്യ​ത്തെ മൊ​ത്തം തൊ​ഴി​ലാ​ളി​ക​ളു​ടെ ഏ​ക​ദേ​ശം 10 ശ​ത​മാ​ന​ത്തെ​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ മൂ​ന്ന് ശ​ത​മാ​ന​ത്തെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു.