ഡ​ബ്ലി​ൻ: കാ​വ​നി​ലെ ബെ​യി​ലി​ബ്രോ​യി​ൽ താ​മ​സി​ക്കു​ന്ന വ​ട​ക്കേ ക​രു​മാ​ങ്ക​ൽ പാ​ച്ചി​റ സ്വ​ദേ​ശി ജോ​ൺ​സ​ൺ ജോ​യി(34) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു. അ​യ​ർ​ല​ൻ​ഡി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​ന്‍റെ ജ​ന​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഭാ​ര്യ​യും കു​ട്ടി​ക​ളും നാ​ട്ടി​ലാ​യി​രു​ന്നു. ഉ​ച്ച​വ​രെ എ​ഴു​ന്നേ​റ്റി​ല്ലെ​ന്ന​തി​നാ​ൽ സ​ഹ​വാ​സി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​ര​ണം അ​റി​ഞ്ഞ​ത്.

ഭാ​ര്യ: ആ​ൽ​ബി ലൂ​ക്കോ​സ് (പാ​ച്ചി​റ ഇ​ട​വ​ക കൊ​ച്ചു​പ​റ​മ്പി​ൽ). ര​ണ്ട് മ​ക്ക​ളു​ണ്ട്. സം​സ്കാ​രം പി​ന്നീ​ട്.