ഫാ. തോമസ് ചാലിലിന്റെ മാതാവ് മറിയക്കുട്ടി ചാലിൽ അന്തരിച്ചു
Wednesday, October 8, 2025 1:06 PM IST
കണ്ണൂർ: ചെറുപുഴ പുളിങ്ങോം ചാലിൽ മറിയക്കുട്ടി ഏബ്രഹാം(106) അന്തരിച്ചു. ജർമനിയിലെ കൊളോൺ അതിരൂപതയിലെ വുപ്പർട്ടാൽ ബാർമനിലെ സെന്റ് അന്റോണിയൂസ് ഇടവകയിൽ സേവനം ചെയ്യുന്ന സിഎംഐ സഭാംഗം ഫാ. തോമസ് ചാലിലിന്റെ മാതാവാണ്.
സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് പുളിങ്ങോം സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: പരേതനായ ഏബ്രഹാം ചാലിൽ. മറ്റുമക്കൾ: അപ്പച്ചൻ, എൽസി, ലാലി. മരുമക്കൾ: മാണി പൊടിമറ്റം, തങ്കച്ചൻ ഇടത്തുണ്ടി മേപ്പുറത്ത്, പരേതയായ മേരി.