ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് ഡ​ബി​ള്‍​സ് നാ​ഷ​ണ​ൽ ബാ​ഡ്മി​ന്റ​ൺ
ടൂ​ർ​ണ​മെ​ന്‍റിന് മു​ന്നോ​ടി​യാ​യു​ള്ള റീ​ജണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് ചെം​സ്ഫോ​ർ​ഡി​ൽ ആ​വേ​ശ​ക​ര​മാ​യതു​ട​ക്കം കു​റി​ച്ചു. 2025 ഒ​ക്ടോ​ബ​ർ 5ന് ​മി​ഡ്മേ സ്പോ​ർ​ട്സ് സെ​ന്‍ററിൽ ന​ട​ന്ന
വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ 12 ഓ​ളം ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

സ​മീ​ക്ഷ യു​കെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം ​ആ​ന്‍റ​ണി ജോ​സ് ഔ​പ​ചാ​രി​ക​മാ​യി മ​ത്സ​ര​ങ്ങ​ൾ
ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി വി​പി​ൻ രാ​ജ്, അ​ർ​ജു​ൻ
മു​ര​ളി, ഷോ​ണി ജോ​സ​ഫ്, വി​നു സ​ർ​ദാ​ർ, ജോ​സ് അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ​മീ​ക്ഷ യു​കെ യു​ടെ 32 യൂ​ണി​റ്റു​ക​ളി​ൽ നി​ന്ന് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 17 ഓ​ളം
റീ​ജ​ണു​ക​ളി​ൽ ഈ ​വ​ർ​ഷം റീ​ജി​യ​ണ​ൽ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ഇ​തി​ലൂ​ടെ ന​വം​ബ​ർ 9ന്
​ഷെ​ഫീ​ൽ​ഡി​ൽ ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ്ഫി​നാ​ലെ​യി​ൽ മാ​റ്റു​ര​യ്ക്കാ​നു​ള്ള മി​ക​ച്ച

ഡ​ബി​ള്‍​സ് ടീ​മു​ക​ളെ ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം.

വാ​ശി​യേ​റി​യ മ​ത്സ​രം ന​ട​ന്ന ചെം​സ്ഫോ​ർ​ഡ് റീ​ജ​ണ​ൽ ടൂ​ർ​ണ​മെ​ന്‍റിൽ ആ​ൽ​വി​ൻ ദീ​പു
കൂ​ട്ടു​കെ​ട്ട് ഒ​ന്നാം സ്ഥാ​ന​വും, സാം ​ബാ​ലു കൂ​ട്ടു​കെ​ട്ട് ര​ണ്ടാം സ്ഥാ​ന​വും,
ആ​രു​ഹ്യ & ല​വ് ഗോ​യ​ൽ ടീ​മു​ക​ൾ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക്
ട്രോ​ഫി​ക​ൾ സ​മീ​ക്ഷ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം ​ആ​ന്‍റണി ജോ​സ​ഫ് യൂ​ണി​റ്റ്
സെ​ക്ര​ട്ട​റി വി​പി​ൻ രാ​ജ്, അ​ർ​ജു​ൻ മു​ര​ളി, ഷോ​ണി ജോ​സ​ഫ്, വി​നു സ​ർ​ദാ​ർ, ജോ​സ്
അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ്മാ​നി​ച്ചു.

മ​ത്സ​ര​ത്തി​ന്‍റെ മു​ഴു​വ​ൻ നി​യ​ന്ത്ര​ണം സ​മീ​ക്ഷ ചെം​സ്ഫോ​ർ​ഡ് യൂ​ണി​റ്റ് നേ​തൃ​ത്വം
മി​ക​ച്ച രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്തു. ഈ ​വി​ജ​യ​ക​ര​മാ​യ തു​ട​ക്കം സ​മീ​ക്ഷ യു​കെ​യു​ടെ
തു​ട​ർ​ന്നു​ള്ള കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ക്ക് പു​തി​യ ഊ​ർ​ജ്ജം പ​ക​ർ​ന്ന​താ​യി സം​ഘാ​ട​ക​ർ
അ​ഭി​പ്രാ​യ​പ്പെ​ട്ടു.