ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ഹെ​സ​ൻ സം​സ്ഥാ​ന​ത്തി​ലെ ബാ​ഡ് ഹോം​ബു​ർ​ഗി​ലെ മ​ല​യാ​ളി സ​മൂ​ഹം ഓ​ണം ആ​ഘോ​ഷി​ച്ചു. ഏ​ക​ദേ​ശം നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്ത ആ​ഘോ​ഷം നി​റ​ഞ്ഞ ഉ​ല്ലാ​സ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ഉ​ത്സ​വ​മാ​യി.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി തി​രു​വാ​തി​ര, വ​ടം​വ​ലി തു​ട​ങ്ങി​യ​വ ന​ട​ന്നു. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഒ​രു​പോ​ലെ പ​ങ്കെ​ടു​ത്ത വി​നോ​ദ​പ​രി​പാ​ടി​ക​ൾ ഓ​ണ​ത്തി​ന്‍റെ ആ​ന​ന്ദം ഇ​ര​ട്ടി​യാ​ക്കി. പീ​റ്റ​ർ തേ​യ്ക്കാ​ന​ത്ത് മാ​വേ​ലി​യാ​യി.




നൃ​ത്ത പ​രി​പാ​ടി​ക​ളും തം​ബോ​ല ക​ളി​യും അ​ര​ങ്ങേ​റി. ഉ​ച്ചയ്​ക്ക് ഓ​ണ​സ​ദ്യ​യും വെകുന്നേരം ചാ​യ​യും പ​ല​ഹാ​ര​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. പീ​റ്റ​ർ തേ​യ്ക്കാ​ന​ത്ത് ന​ന്ദി പ​റ​ഞ്ഞു.