യുക്മ റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ രജിസ്ട്രേഷൻ പൂർത്തിയായി
അനിൽ ഹരി
Wednesday, October 8, 2025 5:11 PM IST
ലണ്ടൻ: യുക്മ റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ രജിസ്ട്രേഷൻ പൂർത്തിയായി. 400ലധികം മത്സരാർഥികൾ മത്സരത്തിൽ പങ്കെടുക്കും. കലാമാമാങ്കം ഈ മാസം 11ന് വിഗണിൽ നടക്കും.
ഷാജി വരാക്കുടി ചെയർമാനായ കമ്മിറ്റിയിൽ ഏബ്രഹാം കുംബ്ലാനിക്കൽ വൈസ് ചെയർമാനായും രാജീവ് സി.പി. കലാമേള കൺവീനറായും നേതൃത്വം നൽകും.
ജനറൽ കോഓർഡിനേറ്റർമാർ: സനോജ് വർഗീസ്, ബിനോജ് ചിറത്തറ. ജോയിന്റ് കോഓർഡിനേറ്റർമാർ: ജെറിൻ ജോസ്, ജിൽസൺ ജോസഫ്, തോമസ് മാത്യു. സ്വാഗതസംഘം: അഭി പുതിയവളപ്പിൽ, പ്രിൻസി നോവിനോ, സോണിയ ജോസ്.
രജിസ്ട്രേഷൻ കമ്മിറ്റി: സിജോ വർഗീസ്, സി.പി. രാജീവ്, സിന്റോ കുര്യൻ. സാമ്പത്തികം: ഷാരോൺ ജോസഫ്, ജോബി ജോസഫ്, അനിൽ ഹരി, ജിതിൻ ജെയിംസ്. ഓഫീസ് ഇൻചാർജ്: കുര്യൻ ജോർജ്, ബിജു പീറ്റർ.
വെൽഫെയർ കമ്മിറ്റി: ജെറിൻ ജോസ്, ബിജോയ് തോമസ്, പി.പി. സജി, ജോസഫ് പീറ്റർ. ഗ്രീൻറൂം മാനേജർമാർ: അശ്വതി പ്രസന്നൻ, ജിലി ജേക്കബ്, സിന്റോ കുര്യൻ. പ്രഥമശുശ്രൂഷ: പ്രിൻസി നോവിനോ, ശ്രീലക്ഷ്മി മിഥുൻ, സോണിയ ജോസ്. സ്റ്റേജ് കോഓർഡിനേറ്റർ: ഷിജോ വർഗീസ്.
സ്റ്റേജ് മാനേജർമാർ: ജെറിൻ ജോസ്, ജിൽസൺ ജോസഫ്, ബിനോയി മാത്യു, ജാക്സൺ തോമസ്, ശ്രീലക്ഷ്മി മിഥുൻ, പി.പി. സജി, ജിലി ജേക്കബ്, ജിതിൻ ജെയിംസ്, ജോസഫ് പീറ്റർ, അനു സൈമൺ.
മീഡിയ കോഓർഡിനേറ്റേഴ്സ്: അലക്സ് വർഗീസ്, അനിൽ ഹരി, ജനീഷ് കുരുവിള, ബിനു തോമസ്. അപ്പീൽ കമ്മിറ്റി: അലക്സ് വർഗീസ്, ഷാജി വരാക്കുടി, സനോജ് വർഗീസ്.
കലാമേളയുടെ വിജയത്തിനായി എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങൾ കലാമേള കമ്മിറ്റിക്കുവേണ്ടി യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ഷാജി വരാക്കുടി, ജനറൽ സെക്രട്ടറി സനോജ് വർഗീസ്, ആർട്സ് കോഓർഡിനേറ്റർ സി.പി. രാജീവ്, ട്രഷറർ ഷാരോൺ ജോസഫ് എന്നിവർ അഭ്യർഥിച്ചു.
റീജിയണൽ തലത്തിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ രണ്ടു സ്ഥാനങ്ങളും ഗ്രൂപ്പ് ഇനങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങളും ലഭിക്കുന്നവർക്ക് നവംബർ ഒന്നിന് ചെൽറ്റൻഹാമിൽ നടക്കുന്ന പതിനാറാമത് ദേശീയ കലാമേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
കലാമേളയ്ക്ക് മാറ്റുകൂട്ടുന്നതിന് ഹംഗ്രി ഹാർവെസ്റ്റ് ഒരുക്കുന്ന വിപുലമായ ഭക്ഷണശാല ദിവസം മുഴുവൻ വേദിയിൽ പ്രവർത്തിക്കും എന്ന് സംഘാടകർ അറിയിച്ചു. വേദി: Dean Trust Wigan, Greenhey, Orrell, Wigan WN5 0DQ.
കൂടുതൽ വിവരങ്ങൾക്ക്: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികളെ സമീപിക്കുക: രാജീവ് - +44 757 222752, സനോജ് വർഗീസ് - +44 7411 300076, ഷാജി വാരകുടി - +44 7727 604242.