ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഒവിബിഎസിന് തുടക്കം
Monday, October 20, 2025 3:25 PM IST
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഈ വര്‍ഷത്തെ ഒവിബിഎസ് (ഓർത്തഡോക്സ് വെക്കേഷൻ ബൈബിള്‍ സ്കൂള്‍) ക്ലാസുകൾക്ക് തുടക്കമായി. ഞായറാഴ്ച തുടങ്ങിയ ക്ലാസുകൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് വരെ നടക്കും.
ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ് ഒവിബിഎസ് പതാക ഉയർത്തി, നിലവിളക്കു കൊളുത്തിയും ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ മുഖ്യ തീം "മനസ് തുറന്ന് അനുഗ്രഹിക്കപ്പെടുക' (BE MINDFUL AND STAY BLESSED) എന്നതാണ്.
കുടുതൽ ആക൪ഷണീമായ പ്രെയർ സോംഗ്, ആക്ഷൻ സോംഗ്സ്, മാർച്ചിംഗ് സോംഗ് എന്നിങ്ങനെ വിവിധ ഭാഷകളിലായി 20 കൂടുതൽ പാട്ടുകളാണ് ഇത്തവണത്തെ ഒവിബിഎസ് പാട്ടു പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പാട്ടുകളുടെ മിക്സിംഗും മാസ്റ്ററിംഗുമായി ഒവിബിഎസ് ക്ലാസ് എടുക്കുന്നത് നാഗപുർ സെന്റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി വിദ്യാർഥി ബ്രദർ ജസ്റ്റിൻ തമ്പാനാണ്. ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസ്, എംജിഒസിഎസ്എം വിദ്യാർഥികളും വിവിധ സെക്ഷനിൽ ക്ലാസ് നയിക്കും.
സൺഡേസ്കൂൾ ഹെഡ് മാസ്റ്റർ ഷാജി ഫിലിപ്പ് കടവിൽ, സെക്രട്ടറി എബി മാത്യൂവിന്റെയും നേതൃത്വത്തിൽ ഒവിബിഎസ് ക്ലാസുകൾക്ക് ക്രമീകരണം പൂ൪ത്തിയായി. ചൊവ്വാഴ്ച സൺഡേസ്കൂൾ വിദ്യാർഥികളുടെ റാലിയും ശേഷം കുട്ടികളുടെ കലാപരിപാടികളോടെ ഒവിബിഎസ് സമാപിക്കും.