District News
തൃശൂർ: ജൂബിലി മിഷൻ ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലി, ജൂബിലി മിഷൻ സ്കൂൾ ഓഫ് നഴ്സിംഗിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നഴ്സുമാരുടെ അത്യാഹിത ശുശ്രൂഷാ നൈപുണ്യം പോഷിപ്പിക്കുക എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.
ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ഉദ്ഘാടനം ചെയ്തു. ജൂബിലി മിഷൻ സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ റെജി അഗസ്റ്റിൻ, അസി. ഡയറക്ടർ ഫാ. ജോയ്സൻ ചെറുവത്തൂർ, റിസർച്ച് കോ-ഓർഡിനേറ്റർ ഡോ.പി.ആർ. വർഗീസ്, ജൂബിലി മിഷൻ കോളജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജൂഡി എസ്ഐസി, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ മെറ്റിൽഡ പോൾ, ജൂബിലി മിഷൻ സ്കൂൾ ഓഫ് നഴ്സിംഗ് വൈസ് പ്രിൻസിപ്പൽ സിജി ജോസ് എന്നിവർ പ്രസംഗിച്ചു.
ഡോ.പി.സി. രാജീവ്, ഡോ. ഡിയോ മാത്യു, ഡോ. ശ്രീകല രാധാകൃഷ്ണൻ, സിസ്റ്റർ ഡോ. ജൂഡി എസ്ഐസി, അനുഷ സെൽവിൻ മേരി എന്നിവർ ക്ലാസെടുത്തു.
District News
വാടാനപ്പിള്ളി: കടൽക്ഷോഭം രൂക്ഷം. പഞ്ചായത്തിലെ ഫസൽനഗർ മുതൽ പൊക്കാഞ്ചേരി ബീച്ചുവരെ 25 ഓളം വീടുകളിൽ വെള്ളംകയറി. ഇവിടത്തുകാരുടെ ആശ്രയമായ സീവാൾ റോഡ് തിരയടിച്ച് തകർന്നതോടെ യാത്രയും ദുരിതമായി. നിരവധി തെങ്ങുകളും വൈദ്യുതിത്തൂണും കടപുഴകി. വേലിയേറ്റത്തിലാണ് തിരയടിച്ച് കരയിലേക്ക് കയറി നാശംവിതച്ചത്. അഞ്ചുദിവസമായി കടലാക്രമണം തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഉണ്ടായ വേലിയേറ്റമാണ് സീവാൾ റോഡ് തകരാൻ കാരണമായത്. ഒരു ഭാഗത്തുമാത്രം നേരിയ തോതിൽ കരിങ്കല്ലടിക്കുക മാത്രമാണ് അധികൃതർചെയ്തത്. അപകടഭീഷണി നേരിടുന്ന ഭാഗത്ത് കരിങ്കല്ല് നിരത്താതിരുന്നതാണ് സീവാൾ റോഡ് ഒലിച്ചുപോകാൻ കാരണമായത്. റോഡിന് മുകളിലൂടെ വെള്ളം അടിച്ചുകയറിയാൽ പരിസരത്തെ നിരവധി വീടുകൾ തകരുമെന്ന അവസ്ഥയാണ്. റോഡ് തകർന്നതോടെ സ്കൂൾ ബസുകൾക്ക് ഇവിടേയ്ക്ക് എത്താൻ കഴിയാത്തതിനാൽ കുട്ടികളും രക്ഷിതാക്കളും പ്രയാസത്തിലാണ്. മേഖലയിൽ ശാസ്ത്രീയമായി കടൽഭിത്തി നിർമിക്കാതിരുന്നതാണ് കടലാക്രമണം ശക്തമായി നാശംവിതയ്ക്കാൻ കാരണമായത്. ഓരോ വർഷവും കടലാക്രമണം മൂലം വൻ നാശമാണുണ്ടാകുന്നത്.
കടലാക്രമണം തടയാൻ പുലിമുട്ടോ, ശാസ്ത്രീയമായ രീതിയിൽ കടൽഭിത്തിയോ നിർമിക്കണമെന്നാണ് കടലോര നിവാസികളും മത്സ്യത്തൊഴിലാളികളും വർഷങ്ങളായി ആവശ്യപ്പെടുന്നത്. എന്നാൽ മാറിവരുന്ന കേന്ദ്ര, സംസ്ഥാന സർക്കാറുകളൊന്നും വേണ്ട നടപടികൾ കൈകൊള്ളുന്നില്അടിയന്തരമായി കടൽഭിത്തി നിർമിക്കണമെന്ന് ഒന്നാം വാർഡ് അംഗം പി.കെ. സുധർമൻ ആവശ്യപ്പെട്ടു. 25 വീടുകളിൽ വെള്ളം കയറിയതായും സുധർമൻ പറഞ്ഞു.
District News
ഇരിങ്ങാലക്കുട: നാഷണല്‍ സ്കൂളില്‍ വിജയോത്സവവും എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് ദാനവവും സംഘടിപ്പിച്ചു. അഡ്വ. തോമസ്് ഉണ്ണിയാടന് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു.
District News
ഇരിങ്ങാലക്കുട: പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാസ് ക്ലീനിംഗ് ഡ്രൈവ് നഗരസഭാ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഡെലി സിജു യോഹന്നാന് അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി.എ. പോള്‍, റോണി പോള്‍ മാവേലി, കൗണ്‍സിലര്‍മാരായ കെ.എസ്. പ്രസാദ്, എം.എസ്. ദാസന്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്് ഷാജു പാറേക്കാടന്‍, ഷൈജോ ജോസ്, ക്ലീന്‍ സിറ്റി മാനേജര്‍ എസ്. ബേബി, എ. നിസാര്‍, വി.എ. ഇംന എന്നിവര്‍ നേതൃത്വം നല്കി.
District News
കൊരട്ടി: കൊരട്ടി ലിറ്റിൽഫ്ലവർ കോൺവന്റ്് ഹൈസ്കൂളിൽ 2026 - 27 അധ്യയനവർഷത്തെ സാഹിത്യ സമാജത്തിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രമണ്യൻ നിർവഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ എൽസ ജോസ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര പിന്നണിഗായികയും സംഗീത സംവിധായകയുമായ സോണി സായ് മുഖ്യാതിഥിയായി.
ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ റാണിറ്റ്, പിടിഎ വൈസ് പ്രസിഡന്റ് മനോജ് ജോസഫ്, എംപിടിഎ പ്രസിഡന്റ്് ദീപ ജോഷി, സ്റ്റാഫ് പ്രതിനിധി ബിജോയ് ജെയ്സൺ എന്നിവർ പ്രസംഗിച്ചു.
District News
മാരാംകോട്: സെന്റ് ജോസഫ് ദേവാലയം കൂർക്കമറ്റം സെന്റ് തോമസ് കപ്പേളയിൽ വിശുദ്ധ തോമാ ശ്ലീഹായുടെ തിരുനാളിന് വികാരി ഫാ. ജിനോജ് കോലഞ്ചേരി കൊടിഉയർത്തി. ഇന്നു വൈകീട്ട് ആറിന് നോവേന നടക്കും. നാളെ വൈകിട്ട് 5.30 ന് തിരുനാൾ കുർബാനയ്ക്ക് ഫാ. ആന്റണി നമ്പളം കാർമികത്വംവഹിക്കും. കൈക്കാരൻമാരായ ജെയിംസ് വടാശേരി, നെൽസൻ ജോസ് കാളഞ്ചേരി, ജോസ് മാളക്കാരൻ, കൺവീനർമാരായ നിധിൻ ബോബൻ നെല്ലൻകുഴിയിൽ, ജോജി പടിഞ്ഞാക്കര എന്നിവർ തിരുനാൾ പരിപാടികൾക്ക് നേതൃത്വം നൽകും.
District News
കൂരിക്കുഴി: കയ്പമംഗലത്ത് രണ്ട് സ്ത്രീകൾക്ക് തെരുവ് നായയുടെ കടിയേറ്റു. പള്ളത്ത് നിർമല, കൈതവളപ്പിൽ സനേഹ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
കയ്പമംഗലം ബീച്ചിലെ കോഴിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിന് സമീപം ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. ഇതേ തുടർന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയും തുടർന്ന് തളിക്കുളം അനിമൽ സ്ക്വാഡിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. വാർഡ് മെമ്പർ പി.ടി.രാമചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ആക്രമണം നടത്തിയ തെരുവ് നായയെ പിടികൂടി.
നായയ്ക്ക് പേവിഷബാധയുണ്ടെന്ന സംശയത്തെ തുടർന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കയ്പമംഗലം പഞ്ചായത്ത് പരിധിയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.
ഏതാനും ആഴ്ചകൾക്കു മുൻപേ മൂന്നുപീടികയിൽ ബസ് കാത്തു നിന്നിരുന്ന അമ്മയെയും മകനെയും ഉൾപ്പെടെ ആറുപേരെ കടിച്ചിരുന്നു. കൂടാതെ പല ഇരുചക്ര വാഹന യാത്രക്കാരെയും തെരുവ് നായ്ക്കൾ ഓടിച്ചു ഭീതി സൃഷ്ടിക്കുകയും ചെയ്തിരുന്നു. വീട്ടിൽ വളർത്തിക്കൊണ്ടിരിക്കുന്ന ആടുകളെയും തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു.
ഇതേതുടർന്ന് പഞ്ചായത്ത് അധികൃതരുടേയും മൃഗസംരക്ഷണ വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇറച്ചി വ്യാപാര സ്ഥാപന ഉടമകൾക്കും പൊതു ജനങ്ങൾക്കും മറ്റും കർശന നിർദേശങ്ങൾ ആരോഗ്യ വകുപ്പും പുറത്തിറിക്കിയിരുന്നു.
കൂട്ടില്‍ കെട്ടിയ എട്ട് ആടുകള്‍ ചത്തു
കരൂപ്പടന്ന: കരൂപ്പടന്ന മേഖലയില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ഇടവഴിക്കല്‍ സുഹറയുടെ വീട്ടിലെ എട്ട് ആടുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ചത്തത്. അവശേഷിക്കുന്ന നാലെണ്ണത്തില്‍ ഒരെണ്ണത്തിന് ചെറിയ കടിയേറ്റിട്ടുണ്ട്. ഈ ആട് നിരീക്ഷണത്തിലാണ്.
ഒരാഴ്ചമുന്പ് പുലര്‍ച്ചെ രണ്ടോടെയാണ് കൂട്ടമായെത്തിയ തെരുവുനായ്ക്കള്‍ കൂട് തകര്‍ത്ത് കയറി ആടുകളെ ആക്രമിച്ചത്. ഒച്ചകേട്ട് വീട്ടുകാര്‍ എഴുന്നേറ്റതോടെ തെരുവുനായ്ക്കള്‍ ഓടിപ്പോയി. നാല് ആടുകള്‍ അപ്പോള്‍ത്തന്നെ ചത്തു. രണ്ട് ആട്ടിന്‍കുഞ്ഞുങ്ങളെ നായ്ക്കള്‍ കടിച്ചുകൊണ്ടുപോയി.
പത്തിലധികം നായ്ക്കള്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. കൂടാതെ കൂട്ടിലുണ്ടായിരുന്ന പ്രസവിക്കാറായ ഒരു ആടിനെ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഈ ആട് രണ്ടു ദിവസത്തിനകം ചത്തു.
വെള്ളിയാഴ്ച വീണ്ടും നായ്ക്കള്‍ വരുകയും ഒരു തെരുവുനായ കൂട്ടില്‍ കയറി ഒരാടിനെ കൂടി കടിക്കുകയും ചെയ്തു. ഇത് കഴിഞ്ഞ ദിവസം രാവിലെ ചത്തു. ഇതിന് പേവിഷബാധയേറ്റതായി സംശയിക്കുന്നുണ്ട്.
20 വര്‍ഷമായി ആട്, കോഴി എന്നിവയെ വളര്‍ത്തിയാണ് സുഹറ ഉപജീവനം കണ്ടെത്തുന്നത്. സുഹറയുടെ ഭര്‍ത്താവ് സിറാജുദ്ദീന് ഹോട്ടല്‍ ജോലിക്കാരനാണ്. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍ എത്തിയിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഒരു മാസം മുന്‍പ് ഇവരുടെ 15 കോഴികള്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ചത്തതായും സുഹറ പറഞ്ഞു.
കരൂപ്പടന്ന പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്നും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടത്തിയിരുന്ന എബിസി യൂണിറ്റ് പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണെന്നും വെള്ളാങ്കല്ലൂര്‍ മുന്‍ പഞ്ചായത്തംഗം എം.എച്ച്. ബഷീര്‍ പറഞ്ഞു.
District News
ഇരിങ്ങാലക്കുട: ഒാസ്ട്രേലിയന്‍ എംപിയും മുന്‍ മന്ത്രിയും മേയറുമായിരുന്ന ഡേവിഡ് ഹോഡ്ജെറ്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടനെ സന്ദര്‍ശിച്ചു. വിദ്യാഭ്യാസ രംഗത്ത് പുരോഗതിക്കാവശ്യ ഇടപെടല്‍ നടത്തി രണ്ട് രാജ്യങ്ങള്‍ക്കും ഗുണപ്രദമാക്കുന്നതിന് പാര്‍ലിമെന്റില്‍ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രൂപത മുന്‍ബിഷപ് മാര്‍ ബോസ്കോ പുത്തൂരുമായും അദ്ദേഹം ചര്‍ച്ച നടത്തി.
ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി യൂജിന്‍ മോറേലി, സിഎഫ്ഐ ലോ കോളജ് മാനേജര്‍ പി.ജെ. മാത്യു, തിരക്കഥാകൃത്ത് സിബി കെ. തോമസ് എന്നിവരും സന്നിഹിതരായിരുന്നു.
District News
ചാലക്കുടി: ഓസ്ട്രേലിയൻ എംപിയും മുൻമന്ത്രിയും ലിബറൽ പാർട്ടിയുടെ നേതാവും പാർലമെന്റ് കാര്യസമിതി ചെയർമാനുമായ ഡേവിഡ് ഹോഡ്ജെറ്റ് പരിയാരത്ത് റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ തോട്ടങ്ങൾ സന്ദർശിച്ചു .ഓസ്ട്രേലിയയിൽ റമ്പൂട്ടാന്‍ നല്ല വിലയാണ്. നിലവിൽ കേരളത്തിൽ നിന്നും ഓസ്ട്രേലിയയിലേക്ക് കയറ്റുമതിയില്ല. കേരളത്തിൽ നിന്നുള്ള കയറ്റുമതിക്ക് ആവശ്യമായ നടപടികൾ ഓസ്ട്രേലിയൻ പാർലമെന്റിൽ ചർച്ചചെയ്യുമെന്ന് അദ്ദേഹം കർഷകർക്ക് ഉറപ്പ് നൽകി.
വിദ്യാഭ്യാസം, ടൂറിസം, കാർഷിക മേഖലകളിൽ ഇരുരാജ്യങ്ങൾക്കും ഗുണകരമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലിയുടെയും പൊയ്യ സിഎഫ്ഐ ലോ കോളജ് മാനേജ്മന്റിന്റേയും ക്ഷണപ്രകാരമാണ് അദ്ദേഹം കേരളം സന്ദർശിക്കുന്നത്. പരിയാരം ഗ്രാമപഞ്ചായത്തും കേരള റമ്പൂട്ടാൻ ആൻഡ് മാങ്കോസ്റ്റീൻ ഫാർമേഴ്സ് അസോസിയേഷനും ആർജെ ഡിയും ചേർന്ന് പരിയാരത്ത് സ്വീകരണം നൽകി. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ഷാജി ജോസഫ്, വൈസ് പ്രസിഡന്റ് ജിപ്സി ജെയ്റ്റസ്, ജില്ലാ പഞ്ചായത്തംഗം ഡാർളി പോൾസൺ, ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മേറേലി, കേരള റമ്പൂട്ടാൻ ആൻഡ് മാങ്കോസ്റ്റിൻ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സി.വി. ഷാജു, വൈസ് പ്രസിഡന്റ് റോയ് തക്കേക്കര, ജിന്നറ്റ് മാത്യു, സിഎഫ്ഐ കോളജ് മാനേജർ പി.ജെ. മാത്യു, ആർജെഡി ജില്ലാ ജനറൽ സെക്രട്ടറി ജോർജ് വി ഐനിക്കൽ, നിയോജകമണ്ഡലം പ്രസിഡന്റ് പോൾ പുല്ലൻ, ആർജെഡി കൊടുങ്ങല്ലൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഡേവീസ് കണ്ണംമ്പിള്ളി, എ.എൽ. കൊച്ചപ്പൻ, ഡേവിസ് താക്കോൽക്കാരൻ തുടങ്ങിയവർ പങ്കെടുത്തു.
District News
പുതുക്കാട്: കുറുമാലി പുഴയിലെ മാഞ്ഞാംകുഴി റെഗുലേറ്റർ പാലത്തിനു സമീപത്തെ കടവിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട സ്ത്രീയെ രക്ഷപ്പെടുത്തി യുവാക്കൾ. തൊട്ടിപ്പാൾ പള്ളം സ്വദേശി ശാന്ത(55)യെയാണ് രക്ഷപ്പെടുത്തിയത്.
ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പാലത്തിന് സമീപത്തെ കടവിൽ കുളിക്കാൻ ഇറങ്ങിയ ശാന്ത ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ശാന്തയുടെ നിലവിളികേട്ട് കടവിലുണ്ടായിരുന്ന തൃപ്രയാർ ചിറയ്ക്കൽ സ്വദേശികളായ പൊന്നാപുള്ളി സന്ദീപ്, പേരോത്ത് രജീഷ് എന്നിവരാണ് പുഴയിലിറങ്ങി ശാന്തയെ രക്ഷപ്പെടുത്തിയത്. ആദ്യം സന്ദീപാണ് പുഴയിലേക്കു ചാടി രക്ഷപ്പെടുത്താൻ ശ്രമിച്ചത്. മരണവെപ്രാളത്തിലായ ശാന്തയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സന്ദീപും വെള്ളത്തിൽ താഴ്ന്നത് ആശങ്കയായി. ഇതുകണ്ട രജീഷ് പുഴയിൽ ചാടി ഇരുവരെയും കരയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. ചിറയ്ക്കലിൽനിന്ന് ആറംഗ സംഘമാണ് മാഞ്ഞാംകുഴി ഷട്ടർ കാണാൻ എത്തിയത്. ഉല്ലാസയാത്രയിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർഥ്യത്തിലാണ് ഈ യുവാക്കൾ.
District News
ചാലക്കുടി: കൂടപ്പുഴ തടയണ പ്രദേശത്ത് പുഴയിൽവീണ് ഒഴുകിപ്പോയയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കൂടപ്പുഴ ഭാഗത്തുനിന്ന് മേലൂർ ഭാഗത്തേക്ക് തടയണയിലൂടെ നടന്നുപോയ മേലൂർ സ്വദേശി വെള്ളാച്ചേരി വീട്ടിൽ ഗിരിജനാണ് (58) കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ടത്.
ശബ്ദംകേട്ട് കൂടപ്പുഴ അമ്പലത്തിലെ പൂജാരി പ്രദീപ് ശർമ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ചാലക്കുടി ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ.കെ. രമേശിന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സനൽ ജ്യോതിയുടെയും നേതൃത്വത്തിൽ തടയണയിലെത്തി രക്ഷാപ്രവർത്തനം നടത്തി ഗിരിജനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.
മേലൂരിൽനിന്ന് തടയണ വഴിതന്നെയാണ് ഗിരിജൻ എത്തിയത്. കുറച്ചു സമയത്തിനുശേഷം തിരിച്ചുപോകുമ്പോൾ പുഴയിൽ വെള്ളം ഉയരുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറും സ്കൂബ ഡൈവറുമായ അനിൽ മോഹനും, ഫയർ ആൻഡ് റെസ്ക് ഓഫീസറായ ടി.ഡി. ദീപുവും ചേർന്നാണ് പുഴയിലിറങ്ങി ഗിരിജനെ രക്ഷപ്പെടുത്തിയത്. എസ്.എ. ആദർശ്, റെജി എസ്. വാര്യർ, കെ. അരുൺ, അഖിൽ ആർ. നായർ, വി.എൻ. അരുൺ, സൂരജ് കുമാർ, വിൻസി ഡേവിസ്, എസ്. ജോമോൻ എന്നിവരും രക്ഷാപ്രവർത്തനത്തിന് ഉണ്ടായിരുന്നു.
District News
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക മധ്യസ്ഥനും ഭാരതത്തിന്റെ അപ്പസ്തോലനുമായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മയാചരിക്കുന്ന ദുക്റാന ഊട്ടുതിരുനാള് മൂന്നിന് ആഘോഷിക്കും. 25000 പേര്‍ക്ക് ഒരുക്കുന്ന നേര്‍ച്ചസദ്യ കത്തീഡ്രല്‍ അങ്കണത്തിലെ പന്തലില്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇന്ന് വൈകീട്ട് 5.30ന് പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, ദിവ്യബലി, നൊവേന എന്നിവക്ക് തിരുത്തിപ്പുറം ഫൊറോന വികാരി ഫാ. ജോ ഒളാട്ടുപുറം മുഖ്യകാര്‍മികനായിരിക്കും.
നാളെ വൈകീട്ട് 5.30ന് നടക്കുന്ന പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, ദിവ്യബലി, നൊവേന, രൂപം എഴുന്നള്ളിച്ചുവക്കല് എന്നിവക്ക് രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ ദിനമായ മൂന്നിന് രാവിലെ ആറിന് ദിവ്യബലി, 7.30ന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. 8.30ന് ഊട്ടുനേര്‍ച്ച വെഞ്ചരിപ്പ്. 10.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ കാര്‍മികനായിരിക്കും.
ഫാ. ജോബി മേനോത്ത് സന്ദേശം നല്‍കും. തുടര്‍ന്ന് പള്ളിചുറ്റി പ്രദക്ഷിണം ഉണ്ടായിരിക്കും. വൈകീട്ട് അഞ്ചിന് ദിവ്യബലി, തിരുനാള്‍ കൊടിയിറക്കം.
ഊട്ടുതിരുനാളിന് ലഭിക്കുന്ന സംഭാവനയില് ചെലവ് കഴിച്ച് ബാക്കി വരുന്ന തുക ഇടവകയുടെ നേതൃത്വത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതികളുടെ പുനരധിവാസത്തിനായി നടത്തിവരുന്ന സാന്ത്വന സദനത്തിന്റെ സംരക്ഷണത്തിനായി ഉപയോഗിക്കും. ദുക്റാന ഊട്ടുതിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അസി. വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ഫാ. ജസ്റ്റിന് കളര്‍പാറ, ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ് പള്ളന്‍, സാബു ജോര്‍ജ് ചെറിയാടന്‍, അഡ്വ.എം.എം. ഷാജന്, ജനറല്‍ കണ്‍വീനര്‍ തോമസ് തൊകലത്ത്, കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍, ജോയിന്റ് കണ്‍വീനര്‍മാരായ ഷാജു അബ്രാഹാം കണ്ടംകുളത്തി, അഡ്വ. ഹോബി ജോളി ആഴ്ച്ചങ്ങാടന്‍, ജെയ്സന് പൊന്തോക്കന്, ഡേവീസ് ചക്കാലക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ റോബി കാളിങ്കര, ജോയിന്റ് കണ്‍വീനര്‍ വര്‍ഗീസ് ജോണ്‍ തെക്കിനിയത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
District News
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്ന കൊരട്ടിയിൽ വീണ്ടും ഡ്രെയിനേജ് സ്ലാബ് തകർന്നത് ജനങ്ങളിൽ കടുത്ത ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കി. തൃശൂർ ഭാഗത്തേക്കു പോകുന്ന ദിശയിൽ റെയിൽവേ മേല്‍പാലം ഇറങ്ങി ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ഇന്നലെ സ്ലാബുകൾ ഇടിഞ്ഞുവീണത്. മൂന്ന് ഇരുചക്ര വാഹനങ്ങൾ ഭാഗ്യം കൊണ്ടുമാത്രമാണ് അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്.
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും നിർമാണ കമ്പനിയുടെ മേൽനോട്ട ജീവനക്കാർ സമയോചിതമായി ഇടപെടാത്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ സമരവുമായി രംഗത്തെത്തി. എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നും നിർമാണ കമ്പനിയുടെ മാനേജറുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
തുടർച്ചയായി സ്ലാബുകൾ തകരുന്ന സാഹചര്യത്തിൽ ശാശ്വത പരിഹാരം ഉറപ്പാക്കണമെന്നും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തുംവരെ നിർമാണ പ്രവർത്തികൾ അനുവദിക്കില്ലെന്നും സമരക്കാർ പറഞ്ഞു.
സംഭവമറിഞ്ഞ് കൊരട്ടി എസ്ഐ സി.പി. ഷിബുവിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. ജില്ലാ ഭരണകൂടത്തെ വിവരം അറിയിച്ചതിനെ തുടർന്ന് തഹസിൽദാർ ശ്രീജയും ഡെപ്യൂട്ടി തഹസിൽദാർ രഞ്ജിത്തും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
സ്ലാബ് തകർന്നതും പ്രതിഷേധം ശക്തമായതും മൂലം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. വാഹനങ്ങളുടെ നീണ്ടനിര പെരുമ്പി വരെ എത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യനും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. മഴക്കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കുമെന്ന വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നും സർവീസ് റോഡുകൾ കുഴികളാൽ യാത്രാദുരിതം സൃഷ്ടിക്കുകയാണെന്നും ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതിനാൽ നിർമാണം ഇഴയുകയാണെന്നും ലീല സുബ്രഹ്മണ്യൻ കുറ്റപ്പെടുത്തി.
ആദ്യം തകർന്ന സ്ലാബ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കണമെന്നും, സമരക്കാർ ഉന്നയിച്ച വിഷയങ്ങൾ ഉന്നതതലത്തിൽ അറിയിക്കാമെന്നും തഹസിൽദാറും പോലീസ് ഉദ്യോഗസ്ഥരും ഉറപ്പുനൽകി. എന്നാൽ ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള ഡ്രെയിനേജ് സംവിധാനത്തിലെ അപാകതകൾ പരിഹരിക്കണമെന്നും തുടർച്ചയായുള്ള സ്ലാബ് തകർച്ചയ്ക്ക് ശാശ്വത പരിഹാരം വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ദേശീയപാത നിർമാണത്തിലെ അപാകതകൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയാറാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയ ശേഷമാണ് പ്രതിഷേധം അസാനിപ്പിക്കുകയും തകർന്ന സ്ലാബ് മാറ്റിസ്ഥാപിക്കുന്ന ജോലികൾ പുനരാരംഭിക്കുകയും ചെയ്തത്.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും കേൾക്കുന്നതിനും പരിഹരിക്കുന്നതിനായി നാഷണൽ ഹൈവേ അഥോറിറ്റി, കരാർ കമ്പനി, ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ജില്ലാ ഭരണകൂടം അടിയന്തര യോഗം വിളിച്ചുചേർക്കണമെന്ന് ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ഡെന്നി വെളിയത്ത് ആവശ്യപ്പെട്ടു.
District News
വടക്കഞ്ചേരി: വെള്ളക്കെട്ടിൽ ദുരിതമനുഭവിക്കുന്ന മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയിൽ മുടപ്പല്ലൂർ ജംഗ്ഷനിൽ മഴ ശക്തിപ്പെടുംമുമ്പേ കുഴികൾ നിറഞ്ഞ് വാഹനഗതാഗതം ദുഷ്കരമായി.
മംഗലംഡാം റോഡിലേക്കു തിരിയുന്ന ജംഗ്ഷനിലാണ് നിറയെ കുഴികൾ രൂപപ്പെട്ട് തകർന്നിട്ടുള്ളത്. മഴപെയ്താൽ പ്രദേശമാകെ വെള്ളക്കെട്ടിലാകുന്നതിനാൽ കുഴികൾ കാണാനാകാതെ അതിൽചാടി ഇരുചക്രവാഹന യാത്രികരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
സ്ത്രീകളും കുട്ടികളും യാത്ര ചെയ്ത മൂന്നുസ്കൂട്ടറുകൾ ഇന്നലെ അപകടത്തിൽപ്പെട്ടു. ചെളിവെള്ളത്തിൽവീണ് ചെറിയ പരിക്കുകളും അവരുടെ യാത്രകളും മുടങ്ങി. വേനലിൽ അറ്റകുറ്റപണികൾ നടത്തിയ ഭാഗമാണ് തകരുന്നത്.
ഇവിടുത്തെ വെള്ളക്കെട്ടിനു പരിഹാരം കാണാത്തതിനാൽ റോഡുതകർച്ച വേഗത്തിലാവുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു. ജംഗ്ഷനിലെ വെള്ളക്കെട്ടിനും റോഡുതകർച്ചയ്ക്കും അടിയന്തര നടപടി സ്വീകരിക്കണമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ. പ്രകാശൻ, ജനറൽ സെക്രട്ടറി രമേശ് ബാബു എന്നിവർ ആവശ്യപ്പെട്ടു
District News
വടക്കഞ്ചേരി: പണിതീരാത്ത വടക്കഞ്ചേരി മേൽപാലവും ഇഴഞ്ഞുനീങ്ങുന്ന വാണിയംപാറയിലെ മേൽപാലം പണികളും സർവീസ് റോഡുകളില്ലാത്തതും ദേശീയപാതയിലൂടെയുള്ള യാത്ര ദുർഘടയാത്രയായി തുടരുന്നു.
മഴ കനക്കുംമുമ്പേ പന്തലാംപാടം, വാണിയംപാറ ഭാഗങ്ങളിലെ കുഴികളും അപകട കാരണമാകുന്നുണ്ട്. റോഡിലെല്ലാം കോൺക്രീറ്റിന്റെയും പ്ലാസ്റ്റിക്കിന്റെയും ബാരിക്കേഡുകൾ നിരത്തിവച്ച് വഴിതിരിച്ചുവിടുന്ന പാതയായി ദേശീയപാത മാറി.
ആറുവരിപ്പാതയുടെ പേരിൽ പന്നിയങ്കരയിൽ ഉയർന്ന ടോൾ കൊടുത്തുപോകുന്ന വാഹനങ്ങൾക്കു മിനിമം സ്പീഡിൽപോലും പലഭാഗത്തും പോകാനാകില്ല. കുതിരാൻ വഴക്കുംപാറ ഉൾപ്പെടെയുളള സ്ഥലങ്ങളിലൊന്നും വെളിച്ച സംവിധാനമില്ലാത്തതിനാൽ രാത്രിയാത്ര ഭീതിപ്പെടുത്തുന്നതാണെന്നു യാത്രക്കാർ പറയുന്നു. വടക്കഞ്ചേരി മേൽപാലത്തിൽ പണിഒഴിഞ്ഞ സമയമില്ല.
പാലംതുറന്ന് നാലുവർഷത്തോളമായിട്ടും ആറുവരികളിലൂടെയും ഒരുമിച്ചു വാഹനങ്ങൾ പോകുന്നതു കാണാൻ കഴിയില്ല. ഏതുസമയവും കുത്തിപ്പൊളിക്കൽ പണികൾ നടന്നുകൊണ്ടിരിക്കുന്നു. പാലക്കാട് ലൈനിൽ വാഹനഗതാഗതം നിരോധിച്ച് പണി ആരംഭിച്ചിട്ട് ഒരുമാസത്തിലേറെയായി. ഇപ്പോഴും പണി നടന്നുകൊണ്ടിരിക്കുകയാണ്.
തൃശൂർ ലൈനിലൂടെയാണ് പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കടത്തിവിടുന്നത്. കഴിഞ്ഞദിവസം മേൽപാലത്തിൽ സ്ഥാപിച്ച പ്ലാസ്റ്റിക് ബാരിക്കേഡ് കാറ്റിൽപറന്ന് ഓടിക്കൊണ്ടിരുന്ന കാറിനു മുന്നിൽവീണു. ഇതുകണ്ട് കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പിറകെ വന്ന വാൻ കാറിലിടിച്ച് അപകടമുണ്ടായി. കാറിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ
District News
കല്ലടിക്കോട്: ലഹരിക്കെതിരേ സാമൂഹ്യ ജനകീയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെസിബിസി മദ്യ- ലഹരിവിരുദ്ധ സമിതി പൊന്നംകോട് ഫൊറോന യൂണിറ്റും കരിമ്പ സെന്റ് മേരീസ് ബഥനി സ്കൂളും സംയുക്ത ദിനാചരണം നടത്തി.
ദിനാചരണം കെസിബിസി മദ്യ- ലഹരിവിരുദ്ധ സമിതി പാലക്കാട് രൂപത പ്രസിഡന്റ് ഡോ. മാത്യു കല്ലടിക്കോട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ജോസ്ന എസ്ഐസി അധ്യക്ഷവഹിച്ചു.
ലഹരി ഉപയോഗത്തിനെതിരേ ജനകീയ പ്രതിരോധം തീർക്കുന്നതിനു കരിമ്പ ബഥനി സ്കൂൾ നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ നടത്തി.
ജില്ലാ സ്പെഷൽ ബ്രാഞ്ച് എഎസ്ഐ ഫസലുറഹീം ബോധവത്കരണ ക്ലാസെടുത്തു. സാമൂഹ്യ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി ഫ്ലാഷ് മോബ്, സന്ദേശാത്മക സ്കിറ്റ്, മറ്റു കലാവതരണവും, സാമൂഹ്യ ഒപ്പുശേഖരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. സമൂഹത്തിന്റെ വ്യത്യസ്ത തുറയിലുള്ളവർ ബോധവത്കരണ പൊതുയോഗത്തിൽ പങ്കെടുത്തു. ഫാ. ക്രിസ് കോയിക്കൽ, ഫാ. പൗലോസ് കിഴക്കിനേടത്ത്, ഫാ. റിജോ മേടക്കൽ, ബെന്നി ചിറ്റേട്ട്, തുടങ്ങിയവർ പ്രസംഗിച്ചു. റോസ് മറിയ ഷിബു മോഡറേറ്ററായി. സ്കൂൾ ലീഡർ ആൻ വർഗീസ് സ്വാഗതവും ജോൺ സി. അഭിലാഷ് നന്ദിയും പറഞ്ഞു.
District News
വടക്കഞ്ചേരി: വിദ്യാർഥികളിൽ കൃഷിയോടുള്ള താത്പര്യവും ജൈവകൃഷിയുടെ പ്രാധാന്യവും വളർത്തുന്നതിനായി പുതുക്കോട് കൊട്ടാരശേരി എഎൽപി സ്കൂളിൽ പച്ചക്കറി കൃഷി.
സ്കൂൾ ഉച്ചഭക്ഷണത്തിലെ വിഭവസമൃദ്ധിക്കായാണ് കൃഷി തുടങ്ങിയിട്ടുള്ളത്. പ്രധാനാധ്യാപിക ധന്യ ഗോപാലിന്റെ നേതൃത്വത്തിൽ സ്കൂളിലെ പാചക തൊഴിലാളി സുന്ദരിയും വിദ്യാർഥികളും ചേർന്നാണ് സ്കൂൾ വളപ്പിൽ പച്ചക്കറി തോട്ടം ഒരുക്കിയിട്ടുള്ളത്.
വീടുകളിൽ നിന്ന് കൊണ്ടുവന്ന വിവിധയിനം പച്ചക്കറി വിത്തുകളും തൈകളുമാണ് കൃഷി ചെയ്തിട്ടുള്ളത്. വഴുതനയുടെ ഹൈബ്രിഡ് തൈകളിൽ ആഴ്ചകൾക്കുളളിൽ തന്നെ വിളവ് സമൃദ്ധമായി. കഴിഞ്ഞ ദിവസം ആദ്യ വിളവെടുപ്പും നടത്തി.
District News
വടക്കഞ്ചേരി: ശോഭ അക്കാദമിയിൽ പുതിയ അധ്യയനവർഷത്തെ വിദ്യാർഥി പ്രതിനിധികളുടെ സത്യപ്രതിജ്ഞാചടങ്ങും സ്ഥാനാരോഹണവും നടന്നു.
മൂലംങ്കോട് ശ്രീകുറുമ്പ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ ഐപിഎസ് മുഖ്യാതിഥിയായി.
പ്രിൻസിപ്പൽ രജിത രാജീവൻ മുഖ്യപ്രഭാഷണം നടത്തി. സീനിയർ സെക്കൻഡറി കോ- ഓർഡിനേറ്റർ ശ്രുതി കൃഷ്ണൻ സ്വാഗതവും ഫൗണ്ടേഷൻ സെക്ഷൻ മേധാവി കൃഷ്ണ സതീശൻ നന്ദിയും പറഞ്ഞു. വിവിധ മേഖലകളിലായി 23 വിദ്യാർഥി പ്രതിനിധികൾ ചുമതലയേറ്റെടുത്തു.
District News
മുണ്ടൂർ: യുവക്ഷേത്ര കോളജ് പിജി കൊമേഴ്സ് ടാക്സേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ദ പാത്ത് ടു പീസ്: എ മെഡിറ്റേഷൻ ജേണി എന്ന ധ്യാനപരിശീലനം ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ മെഡിറ്റേഷൻ ആൻഡ് യോഗാ യൂത്ത് ട്രെയ്നർ കൈലാസ് വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. ജോസഫ് ഓലിക്കൽകൂനൽ അധ്യക്ഷനായിരുന്നു. ബികോം ടാക്സേഷൻ മേധാവി യു. രേഷ്മ സ്വാഗതവും വിദ്യാർഥിനി എസ്. ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ധ്യാനപരിശീലനത്തിന് കൈലാസ് വേണുഗോപാലൻ നേതൃത്വം നല്കി.
District News
കല്ലടിക്കോട്: കെഎൽ 9 ഇലക്ട്രീഷ്യൻ കൂട്ടായ്മ കീഴിൽ നിർധരായ കുടുംബത്തിന് വയറിംഗ് ചെയ്തു നൽകി. മണിക്കശേരി ചാത്തംപള്ളിയിൽ ഗോപി - ജമീല എന്നിവരുടെ വീട് ആണ് പൂർണമായും വയറിംഗ് ചെയ്തു നൽകിയത്. അടുത്തദിവസം തന്നെ ഇവർക്ക് വൈദ്യുതി ലഭിക്കും.സ്ഥലത്തിന്റെ രേഖകൾ ഇല്ലാത്തത്തിനെ തുടർന്ന് ഇവർക്ക് മുന്‍പ് വൈദ്യുതി ലഭിച്ചിരിന്നില്ല.
ഒരാഴ്ചയായി രേഖകൾ ശരിയാകുകയും തുടർന്ന് വീട് വയറിംഗ് തുടങ്ങിയത് ഇതിലേക്ക് വേണ്ട സാധനങ്ങൾ എല്ലാം ഈ കൂട്ടായ്മയാണ് നൽകിയത്. എൻ.എം. അബ്ദുൾ നാസർ, ഷാജി തോമസ്, എം.കെ. റഷീദ്, ഷിനു പുത്തൻപുര, വി.ഇ . ഷമീർ, പി. നന്ദകുമാർ, സി.കെ. സുഭാഷ്, പി.എസ്. നൗഷാദ്, എം.എം. കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു.
District News
പാലക്കാട്: ഒലീവിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടുപ്പതിയുടെ സമഗ്ര വികപിക്കും നിവേദനം നൽകിസനം ലക്ഷ്യമിട്ട് രൂപീകരിച്ച നടുപ്പതി ആദിവാസി നഗറിന്റെ സഞ്ജീവിനി സ്വയംസഹായ സംഘത്തിന്റെ അംഗങ്ങൾ മന്ത്രി കെ.എ. തുളസിയേയും വി.കെ. ശ്രീകണ്ഠൻ എംപിയേയും സന്ദർശിച്ച് നിവേദനം നൽകി. നടുപ്പതിയുടെ സമഗ്ര വികസനത്തിനായി സഞ്ജീവിനി വിശദമായ പദ്ധതി രൂപരേഖ സമർപ്പിച്ചു. സാന്പത്തിക ബുദ്ധിമുട്ട്, തൊഴിലില്ലായ്മ, ആരോഗ്യ പ്രശ്നങ്ങൾ എന്നിങ്ങനെ അനവധി പ്രശ്നങ്ങളാണ് ഉൗരിലുള്ളവർ അനുദിനം നേരിടുന്നത്.
ഒലീവിയ ഫൗണ്ടേഷനുമായി ചേർന്ന് പ്രദേശത്തെക്കുറിച്ച് സഞ്ജീവിനി സ്വയം സഹായ സംഘം വിശദമായ പഠനം നടത്തുകയും അവിടെ ജീവിക്കുന്ന ജനങ്ങളുടെയും പ്രദേശത്തിന്റെയും ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് ഈ പദ്ധതി തയാറാക്കിയത്.
കാട്ടാന, പുലി, കുരങ്ങ്, കാട്ടുപന്നി, മയിൽ തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം മൂലം പ്രദേശവാസികൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നതായും കൃഷിയും ജീവിതോപാധികളും സംരക്ഷിക്കുന്നതിനായി ഫെൻസിംഗ് സംവിധാനം അടിയന്തരമായി ഒരുക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
പദ്ധതിയുടെ ഭാഗമായി വിദേശരാജ്യങ്ങളിലെ മാതൃകയിൽ ഹൈടെക് കന്നുകാലി വളർത്തൽ, ഇക്കോ ഫോറസ്റ്റ് ടൂറിസം, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ സഹകരണത്തോടെ മത്സ്യ കേജ് ഫാമിംഗ്, കൃഷിക്ക് ആവശ്യമായ ജലസംഭരണം ഉറപ്പാക്കുന്നതിനായി ജലസ്രോതസുകളിൽ രണ്ട് തടയണകൾ നിർമിക്കൽ തുടങ്ങിയ പദ്ധതികളും പദ്ധതി രൂപരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാമൂഹിക പ്രവർത്തകയും പഞ്ചായത്ത് അംഗവുമായ പുണ്യകുമാരിയുടെ നേതൃത്വത്തിൽ ഒലീവിയ ഫൗണ്ടേഷൻ സിഇഒ അജിത് കുമാർ വർമ, ചീഫ് പ്രോജക്ട് മാനേജർ ഗൗതം രാമകൃഷ്ണൻ, അഡ്വൈസർ ടി.എച്ച്. രാമകൃഷ്ണൻ, സഞ്ജീവിനി അംഗങ്ങളായ ബിന്ദു, അഭിരാമി, രാജാത്തി, ധമ്മൻ, വിജയകുമാർ, തങ്കമണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
District News
ഷൊർണൂർ: ഷൊർണൂർ കേന്ദ്രീകരിച്ച് കെഎസ്ആർടിസിക്ക് സബ് ഡിപ്പോ വേണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യത്തിന് വീണ്ടും ചിറകു മുളയ്ക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിത്തന്നാൽ സബ് ഡിപ്പോ അനുവദിക്കാമെന്ന വകുപ്പുമന്ത്രിയുടെ ഉറപ്പാണ് പ്രതീക്ഷയ്ക്കുവക നൽകുന്നത്. സബ് ഡിപ്പോ അനുവദിക്കണമെന്നു പി. മമ്മികുട്ടി എംഎൽഎയാണ് ആവശ്യപ്പെട്ടത്. കുളപ്പുള്ളി ബസ് സ്റ്റാൻഡ് ഉപയോഗപ്പെടുത്തി ഷൊർണൂരിൽ കെഎസ്ആർടിസിക്ക് ഡിപ്പോ അനുവദിക്കാൻ നടപടിയുണ്ടാകണമെന്നാണ് എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടത്.
എന്നാൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിത്തരുന്ന പക്ഷം ഡിപ്പോക്ക് അനുമതി നൽകുമെന്നു മന്ത്രി വ്യക്തമാക്കി. രണ്ടരഏക്കർ സ്ഥലവും കെട്ടിടങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തിത്തരുന്ന പക്ഷം ഷൊർണൂരിൽ കെഎസ്ആർടിസിക്ക് സബ് ഡിപ്പോ അനുവദിക്കുന്ന കാര്യം പരിഗണിക്കും എന്നാണ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. ഗുരുവായൂർ, പെരിന്തൽമണ്ണ അടക്കമുള്ള ഡിപ്പോകളിൽ നിന്നാണ് ഇപ്പോൾ ഇവിടെയുള്ള കെഎസ്ആർടിസി ബസുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ മെക്കാനിക്കുകൾ വരുന്നത്. ദൂരക്കൂടുതൽ നിമിത്തം യഥാസമയം സ്ഥലത്തെത്തി വാഹനങ്ങളുടെ കേടുപാടുകൾ തീർക്കാൻ ഇവർക്ക് കഴിയാത്ത സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ ദിവസം മുഴുവൻ സർവീസ് നിർത്തിവയ്ക്കേണ്ട സാഹചര്യവുമുണ്ട്. ഷൊർണൂർ കേന്ദ്രീകരിച്ച് കെഎസ്ആർടിസിക്ക് സബ് ഡിപ്പോ അനുവദിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കുളപ്പുള്ളിയിൽ പുതിയ ബസ് സ്റ്റാൻഡ് നിർമിച്ചപ്പോഴും ഈ ആവശ്യം ഉയർന്നു വന്നിരുന്നു.
District News
ഒറ്റപ്പാലം: മഴ പെയ്തതോടെ പാതയിലേക്കൊലിച്ചെത്തിയ മണ്ണും മണലും അപകടഭീഷണിയായി. പാലക്കാട്- കുളപ്പുള്ളി പ്രധാന പാതയിലാണ് പാതയോരങ്ങൾ നിറഞ്ഞ് മണ്ണും മണലും അടിഞ്ഞുകൂടിയിരിക്കുന്നത്.
കുളപ്പുള്ളി മുതൽ പാലക്കാടുവരെ പലയിടത്തും ഈ സ്ഥിതിയുണ്ട്. വാഹനങ്ങളിൽ യാത്രചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്. ഇരുചക്രവാഹനങ്ങളാണ് ഇതിൽ ഏറെ ഭീഷണി നേരിടുന്നത്.
സിഗ്നൽ ലൈറ്റുകളും സീബ്രാ വരകളും മറ്റും സ്ഥാപിച്ച് അപകടം കുറയ്ക്കാനുള്ള പദ്ധതികൾ പാതയിൽ നടക്കുന്നുണ്ട്. ഇതിനിടയിലാണ് മഴയുടെ വരവിൽ പുതിയ അപകടസാധ്യത പാതയിലുണ്ടായിരിക്കുന്നത്. പലയിടങ്ങളിലും വലിയ കട്ടിയിലാണ് മണൽ പരന്നുകിടക്കുന്നത്. ചിനക്കത്തൂർക്കാവ് പരിസരത്തും എൻഎസ്എസ് കോളജ് പരിസരത്തും ഇതേ അവസ്ഥയുണ്ട്. ഇതിൽ പലേടത്തും റോഡിൽ പകുതിയോളം മണലാണ്.
District News
ബളാൽ: കാര്യോട്ടുചാലിൽനിന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ഗ്രാമസഭയിൽ അനുമോദിച്ചു. പഞ്ചായത്തംഗം സി.വി. ശ്രീധരൻ അധ്യക്ഷത വഹിച്ചു.
വാർഡ് മെംബറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രാജു കട്ടക്കയം ഉപഹാരങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്തംഗം ജെസി ചാക്കോ, സിബിച്ചൻ പുളിങ്കാല എന്നിവർ പ്രസംഗിച്ചു.
District News
പാലാവയൽ: സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ്, എഡിഎസ്യു, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് റേഞ്ച് റോവർ യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസ് മാണിക്കത്താഴെ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ അനിൽ ജേക്കബ്, പിടിഎ പ്രസിഡന്റ് സോമി ജോർജ്, സീനിയർ അസിസ്റ്റന്റ് ബിൻസി, എൻഎസ്എസ് വോളന്റിയർ റോസ് മാത്യു എന്നിവർ പ്രസംഗിച്ചു. ലഹരിവിരുദ്ധ റാലി, തെരുവുനാടകം, ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി.
District News
തൃക്കരിപ്പൂർ: ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണയുമായി ലഹരിക്കെതിരേ 1000 ഗോളുകൾ വർഷിച്ച് തൃക്കരിപ്പൂർ സെന്റ് പോൾസ് എയുപി സ്കൂൾ വിദ്യാർഥികൾ. അർജന്റിന, ബ്രസീൽ, പോർച്ചുഗൽ ടീമുകളുടെ ജഴ്സിയണിഞ്ഞെത്തിയ വിദ്യാർഥികൾ പതാകകൾ വീശി ആവേശം പങ്കിട്ടു. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും ഗോൾവർഷത്തിൽ പങ്കാളികളായി. പിടിഎ പ്രസിഡന്റ് കരീം ചന്തേര ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപിക എൻ. മിനി അധ്യക്ഷത വഹിച്ചു.
കായികാധ്യാപകൻ എ.ജി.സി. ഹംലാദ്, മദർ പിടിഎ പ്രസിഡന്റ് എ.ജി. ആയിഷ, എം. മുഹമ്മദ് റഫീഖ്, പി. ദേവസി, എം.ടി.പി. സഹല, ടി.വി. അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
District News
പാണത്തൂർ: കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച കല്ലപ്പള്ളി, മാമ്പള്ളം ഭാഗങ്ങളിലെ വിവിധയിടങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഒക്ലാവ് കൃഷ്ണൻ, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ്, സ്ഥിരം സമിതി ചെയർമാൻ കെ.ബി. രതീഷ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി. രാജു, മുൻ ബ്ലോക്ക് പഞ്ചായത്തംഗം അരുൺ രംഗത്തുമല എന്നിവരും ഒപ്പമുണ്ടായിരുന്നു.
സൗരോർജ വേലി ഇല്ലാത്ത സ്ഥലങ്ങളിൽ അടിയന്തിരമായി നിർമാണം നടത്താനും നിലവിലുള്ള വേലിയുടെ അറ്റകുറ്റപണി നടത്താനും കർഷകർക്കുള്ള ധനസഹായം എത്രയും പെട്ടെന്ന് ലഭ്യമാക്കാനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് സംഘം ഉറപ്പുനൽകി.
District News
കാസര്‍ഗോഡ്: ഭാരത് സെന്‍സസ് 2027 ആദ്യഘട്ട സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെല്‍ഫ് എന്യുമറേഷന് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് അവസാനിച്ചത്. ജില്ലയില്‍ 15,000 ത്തോളം പേരാണ് സെല്‍ഫ് എന്യുമറേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ സെന്സസുകളില് നിന്ന് വ്യത്യസ്തമായി പൊതുജനങ്ങള്‍ക്ക് നേരിട്ട് ഓണ്‍ലൈനായി വിവരങ്ങള്‍ സമര്‍പ്പിക്കാവുന്ന രീതിയാണ് സെല്‍ഫ് എന്യുമറേഷന്. സെല്‍ഫ് എന്യുമറേഷന്റെ ഭാഗമായി പൂരിപ്പിച്ച 34 ചോദ്യങ്ങളുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നു മുതല്‍ ജൂലൈ 30 വരെയുള്ള ദിവസങ്ങളില്‍ സെന്‍സസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കും.കളക്ടറേറ്റില്‍ ജില്ലാ സെന്‍സസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹെല്‍പ്പ് ഡസ്ക് വഴി 300 ഓളം പേരാണ് സെല്‍ഫ് എന്യുമറേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കളക്ടറേറ്റില്‍ എത്തുന്ന പൊതുജനങ്ങളെ സെല്‍ഫ് എന്യുമറേഷന് നടപടികളില്‍ സഹായിക്കുക, സെന്‍സസും സെല്‍ഫ് എന്യുമറേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദുരീകരിക്കുക എന്നിവയായിരുന്നു ഒരു ടെക്നിക്കല്‍ അസിസ്റ്റന്റ് ഒരു ഡിസി ഇന്റേണും അടങ്ങുന്ന ഹെല്‍പ്പ് ഡെസ്ക്കിന്റെ ലക്ഷ്യം. സെല്‍ഫ് എന്യുമറേഷനായുള്ള സമയപരിധി അവസാനിച്ചതോടെ കളക്ടറേറ്റിലെ ഹെല്‍പ്പ് ഡെസ്ക്കിന്റെയും താലൂക്ക്, മുനിസിപ്പാലിറ്റി ഓഫീസുകളില്‍ സെല്‍ഫ് എന്യൂമറേഷന് സഹായിക്കുന്നതിനായി പ്രവര്‍ത്തിച്ചിരുന്ന ഹെല്‍പ്പ് ഡെസ്ക്കിന്റെയും പ്രവര്‍ത്തനം അവസാനിച്ചു. പകരം ഇന്നുമുതല്‍ എല്ലാ താലൂക്ക്, മുനിസിപ്പാലിറ്റി ഓഫീസുകളിലും വീടുകളുടെയും കെട്ടിടങ്ങളുടെയും കണക്കെടുപ്പുമായി ബന്ധപ്പെട്ട സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഹെല്‍പ്പ് ഡെസ്ക്കുകള്‍ തുറക്കും.
പൊതുജനങ്ങളെ സെല്‍ഫ് എന്യുമറേഷന് നടപടികളില്‍ സഹായിക്കുന്നതിനായി രാജ്യത്ത് ആദ്യമായി നടക്കുന്ന ഡിജിറ്റല്‍ സെന്‍സസില്‍ കുണ്ടംകുഴി ജിഎച്ച്എസ്എസിലെ ലിറ്റില്‍ കൈറ്റ്സ് വിഭാഗം കുട്ടികളും പങ്കാളികളായി. സെല്‍ഫ് എന്യുമറേഷന് നടപടികള്‍ അവസാനിക്കാനിരിക്കെയുള്ള രണ്ട് ദിവസങ്ങളില്‍ ലിറ്റില്‍ കൈറ്റ്സിന്റെ നേതൃത്വത്തിലുള്ള ഇ- സേവാകേന്ദ്രം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെട്ടു. സ്കൂളിലെ നൂറിലേറെ അധ്യാപകരുടെയും ജീവനക്കാരുടെയും സെല്‍ഫ് എന്യുമറേഷന് ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ഥികള്‍ പൂര്‍ത്തിയാക്കി. സെൽഫ് എന്യുമറേഷന് ചെയ്യാനായി സ്കൂളിലെത്തുന്ന പൊതുജനങ്ങള്‍ക്കും ലിറ്റില്‍ ഇ- സേവാകേന്ദ്രത്തിന്റെ സഹായം ലഭിച്ചു. രാവിലെയും വൈകുന്നേരവും ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ഥികള്‍ അടുത്തുള്ള വീടുകളില്‍ ചെന്ന് സെല്‍ഫ് എന്യുമറേഷന് ചെയ്യാന്‍ സഹായിച്ചു.
മുഖ്യാധ്യാപിക കെ. പ്രീതയുടെ വിവരങ്ങള്‍ സെന്‍സസ് പോര്‍ട്ടലില്‍ രേഖപ്പെടുത്തിയാണ് ലിറ്റില്‍ കൈറ്റ്സ് സെല്‍ഫ് എന്യുമറേഷന് പ്രവര്‍ത്തനം ആരംഭിച്ചത്. സ്റ്റാഫ് സെക്രട്ടറി രാധാകൃഷ്ണന്, ലിറ്റില്‍ കൈറ്റ്സ് അധ്യാപകര്‍ അജിത, രവീന്ദ്രന് എന്നിവര്‍ ക്യാമ്പിന് നേതൃത്വം വഹിച്ചു.
District News
ശ്രീകണ്ഠപുരം: പൊടിക്കളത്തെ താഴെക്കണ്ടി ടി.പി. ഭാസ്കരന്റെ വീടെന്ന സ്വപ്നം യാഥാർഥ്യമായി. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ, കണ്ണൂർ യൂണിവേഴ്സിറ്റി എൻഎസ്എസ് സെൽ, ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ് എൻഎസ്എസ് യൂണിറ്റ്, കൗൺസിലർ കെയർ 2020-25 എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്നേഹവീട് നിർമിച്ച് നൽകിയത്.
വീടിന്റെ താക്കോൽദാനം ഷാഫി പറമ്പിൽ എംപി നിർവഹിച്ചു. ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കണ്ണൂർ യൂണിവേഴ്സിറ്റി ഡിഎസ്എസ് ഡോ. കെ.വി. സുജിത് മുഖ്യാതിഥിയായി.
ഭവനനിർമാണ കമ്മിറ്റി കൺവീനറും എസ്ഇഎസ് കോളജ് പ്രിൻസിപ്പലുമായ ഡോ. റീന സബാസ്റ്റ്യൻ, ഭവന നിർമാണ കമ്മിറ്റി ചെയർമാൻ വിജിൽ മോഹനൻ, സിന്ധു മധുസൂദനൻ, സൈജോ ജോസഫ്, ബ്രദർ ഡോ. റജിസ്കറിയ സിഎസ്ടി, ഡോ. പി.പി. സീന, വി. ജിൽസൺ ജോസഫ്, ഡോ. എം.വി. ഷൈനി, കെ.പി. ഫായിസ്, സതീഷ് കുമാർ, നിഷാദ് അലി, എം.പി. ശിഹാബ്, യദുകൃഷ്ണൻ, അമിത് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു
District News
കുടിയാന്മല: വൈഎംസിഎ കുടിയാന്മല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പ്രകൃതി സംരക്ഷണ പദ്ധതി കുടിയാന്മല സ്കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളി ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ കുടിയാന്മല ഫാത്തിമ യുപി സ്കൂൾ ഗ്രൗണ്ടിന് ചുറ്റും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കി.
വൈഎംസിഎ പ്രസിഡന്റ് ജിമ്മി ആയിത്തമറ്റം, പ്രോഗ്രാം കോ-ഓർഡിനേറ്റർ മാത്യു കുടക്കച്ചിറ, സ്കൂൾ മുഖ്യാധ്യാപിക മിനി ഏബ്രഹാം, വിനോദ് കാപ്പിൽ, ദേവസ്യാച്ചൻ അറയ്ക്കപ്പറമ്പിൽ, സാലി മുണ്ടാപള്ളി എന്നിവർ പ്രസംഗിച്ചു. ജോൺസി അറയ്ക്കപ്പറമ്പിൽ, ജോസ് മുണ്ടാപള്ളി, ആനി മാത്യു കുടക്കച്ചിറ, മോളി ജോസഫ് കുടക്കച്ചിറക്കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.
District News
മടമ്പം: പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ 2025-27 ബാച്ച് അധ്യാപക വിദ്യാർഥികളുടെ സ്കൂൾ ഇന്റർഷിപ്പിനൊരുക്കമായുള്ള ബ്ലെസിംഗ് സെറിമണിയും 2025-26 വർഷത്തെ കോളജ് മാഗസിൻ റിലീസും സംയുക്തമായി സംഘടിപ്പിച്ചു.
കോളജ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കോളജ് ബർസാറും ലോക്കൽ മാനേജരുമായ ഫാ. ഷാജി വടക്കേത്തൊട്ടിയിൽ, മുൻ പ്രിൻസിപ്പൽ ഡോ. എൻ.സി. ജെസി എന്നിവർ പങ്കെടുത്ത് സ്കൂൾ ഇന്റേൺഷിപ്പിലേക്ക് പ്രവേശിക്കുന്ന അധ്യാപക വിദ്യാർഥികൾക്ക് അനുഗ്രഹാശംസകൾ നേർന്നു.
2025-26 വർഷത്തെ കോളജ് മാഗസിൻ മുൻ പ്രിൻസിപ്പലും മാഗസിൻ ചീഫ് എഡിറ്ററുമായിരുന്ന ഡോ. എൻ.സി. ജെസിക്കു കൈമാറി പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പ്രശാന്ത് മാത്യു അധ്യക്ഷത വഹിച്ചു.
കോളജ് ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. വീണ അപ്പുക്കുട്ടൻ ആമുഖ പ്രഭാഷണവും ഡോ. എൻ.സി. ജെസി അധ്യാപക വിദ്യാർഥികളുമായി ഇന്ററാക്ഷനും നടത്തി. സ്റ്റാഫ് എഡിറ്ററും നാച്വറൽ സയൻസ് വിഭാഗം അധ്യാപികയുമായ ജോമോൾ ജോസ്, സ്റ്റുഡന്റ് എഡിറ്റർ ദീക്ഷിത, സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി കെ.ജെ. രാജേഷ് എന്നിവർ പ്രസംഗിച്ചു.
District News
ആലക്കോട്: ആലക്കോട് പൈതൽവാലി ലയൺസ് ക്ലബിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും നടന്നു. ലയൺസ് സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വത്സല ഗോപിനാഥ് പുതിയ ഭാരവാഹികളുടെ സ്ഥനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും നിർവഹിച്ചു.
ക്ലബ് പ്രസിഡന്റ് ബിന്നി മാത്യു അധ്യക്ഷത വഹിച്ചു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി സർവീസ് പ്രോജക്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടോണി കെ. തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ പ്രസിഡന്റായി ബേബി ഏബ്രഹാമും സെക്രട്ടറിയായി എം.ആർ. ജോയിച്ചനും ട്രഷററായി ഷിബു മാത്യുവും ഉൾപ്പെടെയുള്ളവരാണ് സ്ഥാനാരോഹണം നടത്തിയത്.
ബേബി ഏബ്രാഹം, റീജിയൻ ചെയർപേഴ്സൺ എൻ.ജെ. ജോസഫ്, സിത്താര സനൽ, സോൺ ചെയർപേഴ്സൺ മഞ്ജു അഭിലാഷ്, പി.ഡി. ഡെന്നി, അഡ്വ. ടി.സി. സിബി, ഷിബു മാത്യു, ടോജോ കട്ടയ്ക്കൽ, ഐസക് ഏബ്രാഹം, മേരിക്കുട്ടി, എം.പി. ബിജു, എം.ആർ. ജോയിച്ചൻ എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിവിധ മേഖലകളിൽ കഴിവ് തെളിയച്ചവരെ അനുമോദിക്കുകയും ചെയ്ത
District News
ആലക്കോട്: രയറോം ടൗണിനെയും പരിസപ്രദേശങ്ങളെയും തെരുവുനായക്കൂട്ടം ഭീതിയിലാക്കുന്നു. വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ കടുത്ത ഭീതിയിലാണ് വഴിയാത്ര ചെയ്യുന്നത്.
ഇരുചക്രവാഹനങ്ങൾക്കു പിന്നാലെ അക്രമാസക്തമായി തെരുവുനായകൾ ഓടുന്നത് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. കഴിഞ്ഞദിവസം ബൈക്ക് യാത്രികൻ തലനാരിഴയക്കാണ് രക്ഷപ്പെട്ടത്. കടവരാന്തകളിലും തെരുവോരങ്ങളിലും തന്പടിക്കുന്ന നായക്കൂട്ടം ഏതുസമയവും ആക്രമിച്ചേക്കുമെന്ന ഭീതിയിലാണ് ജനങ്ങൾ.
രാത്രി കാലങ്ങളിൽ ടൗണിലെത്തുന്ന ദീർഘദൂര യാത്രക്കാർ അടക്കമുള്ളവരും കടുത്ത ഭീതിയിലാണ്. നായകളെ നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
മണത്തണ: അയോത്തുംചാൽ-അത്തിക്കണ്ടം ഭഗവതി ക്ഷേത്രം റോഡിനു സമീപം കെഎസ്ആർടിസി ബസും ചെങ്കൽ കയറ്റിവന്ന മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം.
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. കൊട്ടിയൂർ ഭാഗത്തുനിന്നു പയ്യന്നൂരിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസും എതിർദിശയിൽ വന്ന മിനിലോറിയും തമ്മിലാണു കൂട്ടിയിടിച്ചത്.
അപകടത്തെ തുടർന്ന് മണത്തണ-കേളകം റോഡിൽ അൽപസമയം ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നു മാറ്റിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.
District News
തലശേരി: മതത്തിന്റെ പേരിൽ മനുഷ്യർക്ക് പൗരത്വം നഷ്ടപ്പെടുന്ന നാടായി ഇന്ത്യ മാറിയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി എ.എ. റഹിം എംപി. ഡിവൈഎഫ്ഐയുടെ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം തലശേരി റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിസങ്കീർണമായ ഈ കാലഘട്ടത്തെ മുറിച്ചുകടക്കാന്‍ സ്വയം രാഷ്ട്രീയവത്കരിക്കുക എന്നതിനപ്പുറം മറ്റൊരു ബദലില്ലെന്നും എ.എ. റഹീം എംപി പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർവത്കരണം അവസാനിപ്പിക്കുക. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ യുവജന വിരുദ്ധനയങ്ങൾ തിരുത്തുക എന്നീ ആവശ്യങ്ങൾ പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ 18 ബ്ലോക്ക് കമ്മിറ്റികളില്‍നിന്ന് 400 പ്രതിനിധികളാണ് മൂന്നു ദിവസങ്ങളിലായുള്ള സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ഇന്ന് ഗ്രൂപ്പ് ചർച്ചയ്ക്കുശേഷം പൊതുചർച്ച നടക്കും. നാളെ പ്രവർത്തന റിപ്പോർട്ട്, സംഘടനാ റിപ്പോർട്ട് എന്നിവയിലുള്ള ചർച്ചയ്ക്ക് മറുപടിയും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും നടക്കും. വൈകുന്നേരം പ്രകടനവും തലശേരി പുതിയ ബസ്സ്റ്റാൻഡിൽ പൊതുയോഗവും നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്യും.
District News
കണ്ണൂർ: റെയിൽവേയുമായി ബന്ധപ്പെട്ട നിസാര കാര്യങ്ങളിൽ പോലും തീരുമാനമെടുക്കാൻ ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വരണമെന്ന് കെ. സുധാകരൻ എംപി. കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ഡിസ്ട്രിക്ട് ലെവൽ കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയിൽവേ പാളത്തിനരികിൽ താമസിക്കുന്നവർക്ക് നിർമാണ പ്രവൃത്തി നടത്തണമെങ്കിൽ റെയിൽവേയുടെ എതിർപ്പില്ലാ രേഖ വേണം. എന്നാൽ, പലപ്പോഴും ഇത് ലഭിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്. ഇക്കാര്യമുൾപ്പെടെയുള്ള നിസാര കാര്യങ്ങളിൽ കണ്ണൂരിൽ തന്നെയുള്ള ഉദ്യോഗസ്ഥർക്ക് തീരുമാനമെടുക്കാനുള്ള സംവിധാനം ആവശ്യമാണെന്നും കെ. സുധാകരൻ എംപി ആവശ്യപ്പെട്ടു.
റെയിൽവേയുടെ ഒരു എക്സ്റ്റൻഷൻ ഓഫീസ് എന്ന രീതിയിൽ താത്കാലിക സംവിധാനം കണ്ണൂരിൽ സാധ്യമാകുമോ എന്നത് പരിശോധിക്കണമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച എഡിഎം പി.എൻ പുരുഷോത്തമൻ റെയിൽവേ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
വളപട്ടണം-പുതിയതെരു റോഡ് നിർമാണത്തിൽ പുതിയതെരുവിലെ കച്ചവടക്കാർ ഉന്നയിച്ച വിഷയത്തിൽ തീരുമാനമായിട്ടില്ലെന്ന് എംപി ദേശീയപാത ഹൈവേ അഥോറിട്ടി ഉദ്യോഗസ്ഥരോട് പറഞ്ഞു. കൊളച്ചേരി പഞ്ചായത്തിലെ പട്ടികജാതി ഉന്നതിയിൽ കുടിവെള്ള പദ്ധതിക്കായി സ്ഥലം കണ്ടെത്തിയെങ്കിലും വില തീരുമാനമാകാത്ത പശ്ചാത്തലത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിക്കാൻ ദിശ യോഗം നിർദേശിച്ചു.
വിദ്യാഭ്യാസ ലോൺ എടുത്ത് അന്യസംസ്ഥാനത്ത് പഠിക്കാൻ പോകുന്ന വിദ്യാർഥികൾ ലോൺ തുക സമയത്ത് കിട്ടാത്തതിനാൽ ബുദ്ധിമുട്ടിലാകുന്ന കാര്യവും യോഗത്തിൽ ചർച്ചയായി. ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഓഫീസറും ഡെപ്യൂട്ടി ഡയറക്ടറുമായ രാജേഷ് കുമാർ തിരുവാനത്ത്, മറ്റ് ജില്ലാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
District News
ഏലപ്പീടിക: ഇരുപത്തിയാറു വർഷമായി ഭൂമിയുടെ അവകാശത്തിനായി പോരാടുന്ന ഏലപ്പീടിക വെള്ളക്കല്ലുങ്കൽ സ്റ്റാൻലി ജോസഫിനെ കണിച്ചാർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സന്ദർശിച്ച് പിന്തുണ അറിയിച്ചു.
ഭൂമി സംബന്ധമായ പ്രശ്നത്തിൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകുമെന്ന് ഭരണസമിതി അറിയിച്ചു.
സ്റ്റാൻലിയുടെ കുടുംബം നേരിടുന്ന ഭൂമി തർക്കം, വനംവകുപ്പ് സ്ഥാപിച്ച ജണ്ട മൂലം അനുഭവിക്കുന്ന ദുരിതങ്ങൾ, സുരക്ഷിതമായ വീട് നിർമിക്കാൻ കഴിയാത്ത സാഹചര്യം, വാനരശല്യം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നിവ ഭരണസമിതി അംഗങ്ങൾ നേരിൽ കണ്ട് വിലയിരുത്തി. ഭൂമി സംബന്ധമായ പ്രശ്നത്തിന് എത്രയും വേഗം ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് ഡോ. ട്രീസാ പോൾ, വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, പഞ്ചായത്തംഗം ജിബിൻ ജയ്സൺ, വാർഡംഗം മിനി സെബാസ്റ്റ്യൻ, കണിച്ചാർ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സിനോ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റാൻലിയുടെ വീട് സന്ദർശിച്ചത്.
District News
ഇരിട്ടി: ഇരിട്ടി ടൗണിൽ ഇന്നു മുതൽ സമ്പൂർണ്ണ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കും. നഗരസഭയും പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായാണ് പരിഷ്കരണം നടപ്പാക്കുന്നത്. ഗതാഗത നിയമലംഘനങ്ങൾക്ക് ആദ്യഘട്ടത്തിൽ 250 രൂപയാണ് പിഴ. ഇരിട്ടി പാലം മുതൽ പയഞ്ചേരിമുക്കുവരെയാണ് പുതിയ ട്രാഫിക് പരിഷ്കാരം നടപ്പിലാക്കുക.
ടൗണിൽ വിവിധ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സ്വകാര്യ വാഹനങ്ങൾക്ക് നിശ്ചയിച്ച സ്ഥലത്ത് അരമണിക്കൂർ മാത്രമേ നിർത്തിയിടാൻ പാടുള്ളൂ. കൂടുതൽ സമയം നിർത്തിയിടുന്ന വാഹനങ്ങൾ പേ പാർക്കിംഗ് സംവിധാനം ഉപയോഗിക്കണം. അല്ലെങ്കിൽ പോലീസ് കർശന നടപടി സ്വീകരിക്കും.
എല്ലാ സ്ഥലങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. ബസ് ബേകളും ടാക്സി, ഗുഡ്സ്, കോൾ ടാക്സി, ഓട്ടോറിക്ഷകൾ, ഇരുചക്ര വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ നിർത്തിയിടേണ്ട സ്ഥലങ്ങളും കൃത്യമായി അടയാളപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ മറ്റുവാഹനങ്ങൾ നിർത്തിയിടാൻ പാടില്ല.
ട്രാഫിക് സ്റ്റേഷൻ സ്ഥാപിക്കണം
ഇരിട്ടി ടൗണിലെ പാർക്കിംഗ് എക്കാലവും അധികൃതർക്ക് സങ്കീർണ പ്രശനമാണ്. ആദ്യഘട്ടങ്ങളിൽ നടപടി കടുപ്പിക്കുമെങ്കിലും പിന്നീട് പല കാരണങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് ഒഴിവാകുന്നതോടെ ട്രാഫിക്ക്, പാർക്കിംഗ് സംവിധാനങ്ങൾ ശ്രദ്ധിക്കാൻ രണ്ട് ഗാർഡുകൾ മാത്രമാണ് അവശേഷിക്കുക.
പിഴയിടുന്നത് വർധിക്കുന്നതോടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പോലീസിന് സമ്മർദവും കൂടും. ഇതോടെ പോലീസ് നടപടിയിൽ അയവ് വരുത്തും. വേണ്ടത്ര സേനാബലം ഇല്ലാത്തതും മറ്റൊരു കാരണമായി പോലീസ് പറയുന്നു.
തിരക്കുള്ള സമയങ്ങളിൽ കൂടുതൽ പോലീസിനെ നിയോഗിച്ചാൽ മാത്രമേ നിയമലംഘനങ്ങൾ കണ്ടെത്തി തടയാൻ കഴയുകയുള്ളൂ. ഉത്സവകാലത്ത് കൊട്ടിയൂർ ഉൾപ്പെടെ വിവിധ ആരാധനാലയങ്ങളിലേക്ക് കർണാടകയിൽ നിന്ന് വാഹനങ്ങളുടെ വലിയ തിരക്കാണ് ഇരിട്ടിയിൽ അനുഭവപ്പെടുന്നത്.
ഇത് പരിഹരിക്കാനായി ഇരിട്ടി താലൂക്ക് ആസ്ഥാനമാക്കി ട്രാഫിക് പോലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യവും ശക്തമാണ് . ഇതുസംബന്ധിച്ച നഗരസഭ നേരത്തെ നൽകിയ അപേക്ഷ സർക്കാർ നിരസിച്ചിരുന്നു.
District News
അടയ്ക്കാത്തോട്: കേളകം-അടയ്ക്കാത്തോട് റോഡിൽ കോൺക്രീറ്റ് പാലത്തിന് സമീപം റോഡിലേക്ക് വളർന്നുനിൽക്കുന്ന മൂർച്ചയുള്ള പുല്ലുകൾ യാത്രക്കാർക്കും വാഹനയാത്രകർക്കും ഭീഷണിയാകുന്നു. റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന പുല്ല് തട്ടി കാൽനടയാത്രക്കാരുടെയും ഇരുചക്രവാഹന യാത്രക്കാരുടെയും മുറിവേൽക്കുന്നത് പതിവായിരിക്കുകയാണ്.
ചിലർക്കു മുഖത്തുപോലും മുറിവേറ്റ സംഭവങ്ങളുമുണ്ട്. ഒരാൾ പൊക്കത്തിൽ വളർന്നുനിൽക്കുന്ന പുല്ല് വളവുകളിലെ കാഴ്ച മറയ്ക്കുകയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
റോഡിലേക്ക് പടർന്നുകയറിയ പുല്ല് അടിയന്തരമായി വെട്ടിമാറ്റാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
District News
കണ്ണൂർ: ദേശീയ സെൻസസ് 2027ന്റെ ആദ്യഘട്ടമായ വീടുകളുടെ പട്ടിക തയാറാക്കലും വീടുകളുടെ സെൻസസും ഇന്നു മുതൽ 30 വരെ നടക്കും. എന്യുമറേറ്റർമാർ വീടുകളിൽ എത്തി വിവരശേഖരണം നടത്തും.
ജില്ലയിൽ ആകെ 4100 എന്യുമറേറ്റർമാരാണുള്ളത്. ജില്ലയെ താലൂക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിൽ 16 ചാർജുകളായി തിരിച്ചാണ് എന്യുമറേറ്റർമാരെ വിന്യസിച്ചിട്ടുള്ളത്. തലശേരി താലൂക്കിലാണ് കൂടുതൽ എന്യൂമറേറ്റർമാർ-818. ഇതിനു പുറമേ ജില്ലയിൽ 670 സൂപ്പർവൈസർമാരുമുണ്ട്. ആദ്യത്തെ മൂന്നുദിവസം എന്യുമറേറ്റർമാരുടെ കൂടെ സൂപ്പർവൈസർമാരും ഫീൽഡിലുണ്ടാകും.
ആകെ 33 ചോദ്യങ്ങളാണ്എന്യുമറേറ്റർ വിവരശേഖരണത്തിനായി ചോദിക്കുക. ഈ ചോദ്യങ്ങൾ നേരത്തെ വെബ്സൈറ്റിൽ പ്രവേശിച്ച് സെൽഫ് എന്യുമറേഷൻ നടത്താൻ ജൂൺ 30 വരെ അവസരം നൽകിയിരുന്നു. സെൽഫ് എന്യുമറേഷൻ മുഖേന വിവരം നൽകിയവർക്ക് ലഭിച്ച Hൽ തുടങ്ങുന്ന 11 അക്ക എസ്ഇ ഐഡി നമ്പർ എന്യുമറേറ്റർക്ക് നൽകിയാൽ ഈ 33 ചോദ്യങ്ങൾക്ക് വീണ്ടും വിവരശേഖരണം നടത്തേണ്ടതില്ല.
നൽകിയ ഉത്തരങ്ങൾ സ്ഥിരീകരിച്ചാൽ മാത്രം മതി. സെൽഫ് എന്യുമറേഷൻ മുഖേന നൽകിയ വിവരങ്ങളിൽ തിരുത്തുണ്ടെങ്കിൽ അത് എന്യുമറേറ്ററുടെ ശ്രദ്ധയിൽപ്പെടുത്തി തിരുത്തുകയും ചെയ്യാം.
എച്ച്എൽഒ ആപ്പ് ഉപയോഗിച്ചാണ് എന്യുമറേറ്റർമാർ വിവരശേഖരം നടത്തുക. വീടുകളിൽ എത്തുന്ന എന്യുമറേറ്ററുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകി സെൻസസ് പ്രവർത്തനങ്ങളുമായി എല്ലാവരും പൂർണമായും സഹകരിക്കണമെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ ആയ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അഭ്യർഥിച്ചു. സെൻസസിന്റെ രണ്ടാംഘട്ടമായ ജനസംഖ്യ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടക്കും.
District News
മട്ടന്നൂർ: ഒരിക്കലും ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലെന്ന് അമ്മമാർക്ക് ഉറപ്പ് നൽകി മട്ടന്നൂർ മധുസൂദനൻ തങ്ങൾ ഗവ യുപി സ്കൂളിലെ വിദ്യാർഥികൾ. ലഹരി വിരുദ്ധ വാരാചരണത്തിൽ അമ്മമാർക്ക് കത്തുകളിലൂടെയാണ് വിദ്യാർഥികൾ ഈ ഉറപ്പ് നൽകിയത്.
"അമ്മേ, ഞാൻ ജീവിതത്തിൽ ഒരിക്കലും ലഹരി ഉപയോഗിക്കില്ല. ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയുമില്ല. ഉറച്ച തീരുമാനത്തോടെ അമ്മയ്ക്ക് വാക്കുനൽകുന്നു, എന്ന് അമ്മയുടെ സ്വന്തം ആമി.' സ്കൂളിലെ ആമി എന്ന വിദ്യാർഥിനി അമ്മയ്ക്ക് എഴുതി കത്തിൽ ഇങ്ങനെ കുറിച്ചു.
മറ്റു വിദ്യാർഥികളും അവരുടേതായ ഭാഷയിൽ പ്രതിഞ്ജയുമായാണ് അമ്മമാർക്ക് കത്തിലൂടെ ഉറപ്പ് നൽകിയത്. ലഹരിക്കെതിരെ അമ്മമാർക്ക് ഉറപ്പ് നൽകിയാൽ മക്കൾ അത് പാലിക്കുമെന്ന വിശ്വാസത്തിലാണ് ഇത്തരമൊരു ബോധവത്കരണ പരിപാടി നടത്തിയതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
വിദ്യാർഥികൾ കത്തുകളുമായി റാലിയായി മട്ടന്നൂർ ബസ് സ്റ്റാൻഡിലെത്തി ഇവിടെയുള്ള പോസ്റ്റ് ബോക്സുകളിലാണ് കത്തുകൾ പോസ്റ്റ് ചെയ്തത്. "അമ്മയ്ക്കൊരു കത്ത്' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മട്ടന്നൂർ മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. മജീദ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പി. നൗഫൽ, ടി.പി. സുരേഷ്കുമാർ, വി.കെ. സജിത്ത്കുമാർ, പി. ജീന എന്നിവർ നേതൃത്വം നൽകി.
District News
പേരാവൂർ: വിപണിയിൽ കോഴിയിറച്ചിക്ക് വില ഉയർന്നിട്ടും ബ്രോയിലർ കോഴി കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കോഴിക്കുഞ്ഞിനും കോഴിത്തീറ്റയ്ക്കും കുത്തനെ വില കയറിയതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. കോഴിയിറച്ചിക്ക് ഉയർന്ന വിലയുണ്ടെങ്കിലും ഉത്പാദനച്ചെലവ് അതിലേറെ വർധിച്ചതിനാൽ കർഷകർക്ക് നഷ്ടം സഹിച്ച് കോഴികളെ വില്‍ക്കേണ്ട സ്ഥിതിയാണ്.
നേരത്തെ 15 രൂപയുണ്ടായിരുന്ന ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞിന്റെ വില ഇപ്പോൾ 45 രൂപയ്ക്കടുത്തെത്തി. കോഴിത്തീറ്റയുടെ 50 കിലോ ചാക്കിന് 2,050 രൂപയുണ്ടായിരുന്നത് 2,500 രൂപയായി ഉയർന്നു. ഒരു കിലോ തീറ്റയുടെ വില 50 രൂപയിലെത്തിയിരിക്കുകയാണ്. രണ്ടു കിലോ തൂക്കമുള്ള ഒരു കോഴിയെ വിപണിയിലെത്തിക്കാൻ ശരാശരി 3.5 കിലോ തീറ്റ നൽകേണ്ടിവരും. നിലവിലെ വില പ്രകാരം തീറ്റയ്ക്കു മാത്രം 175 രൂപ ചെലവ് വരും.
ഇതിന് പുറമേ കോഴിക്കുഞ്ഞിന്റെ വിലയായ 45 രൂപയും വൈദ്യുതി, മരുന്ന്, അറക്കപ്പൊടി, തൊഴിലാളി വേതനം, വെള്ളം, പരിപാലനച്ചെലവ് തുടങ്ങിയവയ്ക്കായി ശരാശരി 40 രൂപയും ചെലവാകുന്നു. ഇതോടെ രണ്ടു കിലോ തൂക്കമുള്ള ഒരു കോഴിയുടെ ഉത്പാദനച്ചെലവ് ഏകദേശം 260 രൂപയിലെത്തുകയാണ്.
ഈ കണക്ക് പ്രകാരം ഒരു കിലോ കോഴിയുടെ ഉത്പാദനച്ചെലവ് 130 രൂപയാണ്. എന്നാൽ നിലവിൽ കിലോഗ്രാമിന് 120 രൂപയിൽ താഴെ വില നൽകിയാണ് ഫാമുകളിൽ നിന്ന് വ്യാപാരികൾ കോഴികളെ വാങ്ങുന്നത്. അതായത് ഒരു കിലോ കോഴി ഉത്പാദിപ്പിക്കുമ്പോൾ കർഷകന് കുറഞ്ഞത് 10 രൂപയെങ്കിലും നഷ്ടം നേരിടേണ്ടി വരുന്നു. രണ്ട് കിലോ തൂക്കമുള്ള ഒരു കോഴിക്ക് ഏകദേശം 20 രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്.
തുടർച്ചയായ നഷ്ടം കാരണം പല ചെറുകിട ഫാമുകളും പുതിയ ബാച്ചുകൾ ഇറക്കുന്നത് നിർത്തിയിരിക്കുകയാണ്. കോഴിക്കുഞ്ഞുങ്ങളുടെയും തീറ്റയുടെയും വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നും കോഴി കർഷകർക്ക് പ്രത്യേക സഹായപദ്ധതികൾ പ്രഖ്യാപിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
District News
പയ്യന്നൂർ: കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തെ ആക്രമിച്ച് കാറും സ്വർണവും കവർന്നു. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പയ്യന്നൂരിലെ ഗോള്‍ഡന്‍ ജ്വല്ലറി ഉടമ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി വികാസ് ധനവഡ്, ഭാര്യ രൂപാലി, മകന് വിപുല്‍ എന്നിവരെയാണ് മൂന്ന് കാറുകളിലെത്തിയ ഏഴംഗ മുഖംമൂടി സംഘം ആക്രമിച്ച് സ്വര്‍ണവും കാറും തട്ടിക്കൊണ്ടുപോയത്.
മഹാരാഷ്ട്രയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മംഗളൂരു സൂറത്കലിന് സമീപം ബൈക്കംപാടിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടേകാലോടെയാണ് സംഭവം. വികാസിനെ കാറില്‍നിന്ന് വലിച്ചിറക്കിയ സംഘം ഭാര്യയും മകനുമുള്ള കാര്‍ ഓടിച്ചുപോകുകയായിരുന്നു. രണ്ടു കിലോമീറ്ററോളം അകലെയുള്ള പനമ്പൂര്‍ ബീച്ച് റോഡില്‍ ഇവരെ ഇറക്കിവിട്ടശേഷം കാറും കാറില്‍ സൂക്ഷിച്ച 180 ഗ്രാം സ്വര്‍ണവുമായി സംഘം കടന്നുകളഞ്ഞു. ആക്രമണത്തില്‍ വികാസിന് തലയ്ക്കും കൈയ്ക്കും പരിക്കേറ്റതിനെത്തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ ചികിത്സതേടി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്നാണ് മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ സുധീര്‍കുമാര്‍ റെഡ്ഢി മാധ്യമങ്ങളോട് പറഞ്ഞത്.
ഈ മാസം രണ്ടിന് സമാനമായ രീതിയില്‍ എടാട്ട് ദേശീയപാതയില്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ വിളയാട്ടമുണ്ടായിരുന്നു. മഹാരാഷ്ട്രയില്‍നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെ സ്വര്‍ണ വ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറുമുണ്ടായിരുന്ന കാര്‍ തട്ടിയെടുത്തായിരുന്നു കവര്‍ച്ച.
സ്വര്‍ണവും പണവുമുള്‍പ്പെടെ കോടികളുടെ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പാപ്പിനിശേരി അഞ്ചാം പീടിക പാറക്കടവ് സ്വദേശി പി. സനു സന്തോഷിനെ(37) അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
District News
പി. ജയകൃഷ്ണൻ
കണ്ണൂര്‍: കാൻസർ എന്നു കേൾക്കുമ്പോൾ മരണം സുനിശ്ചിതമെന്നു വിശ്വസിച്ച പലർക്കും പ്രത്യാശയാണ് ഡോ. ഹർഷ ഗംഗാധരന്. ദന്തഡോക്ടറിൽനിന്ന് കാൻസർ രോഗനിർണയ വിദഗ്ധയിലേക്കുള്ള അവരുടെ പ്രയാണം ആത്മസമർപ്പണം കൂടിയായിരുന്നു. സാമ്പത്തിക നേട്ടങ്ങൾക്കുള്ള അവസരങ്ങളെല്ലാം മാറ്റിവച്ച് കാന്‍സര്‍ പ്രാരംഭത്തില്‍ തന്നെ കണ്ടെത്തല്‍, ബോധവത്കരണം, പ്രതിരോധം എന്നീ മേഖലകളില്‍ നടത്തുന്ന നിസ്വാര്‍ഥ സേവനമാണ് യുവ ഡോക്ടര്‍മാരില്‍ ഡോ. ഹര്‍ഷയെ ശ്രദ്ധേയയാക്കുന്നത്.
10 വർഷമായി കണ്ണൂരിലെ മലബാർ കാൻസർ കെയർ സൊസൈറ്റിയുമായി സഹകരിച്ച് കാൻസർ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ് ഡോ. ഹർഷ. ഭയത്തോടേയും ആശങ്കയോടെയും തന്നെ കാണാനെത്തുന്നവർക്ക് പ്രതീക്ഷയായി ഡോക്ടറുടെ നിറഞ്ഞ പുഞ്ചിരി മാറുന്നു. അസുഖം സ്ഥിരീകരിച്ച് മാനസികമായി തകര്‍ന്നവരെ നിരവധിപേരെ കൗണ്‍സിലിംഗിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും ഡോക്ടർക്ക് കഴിഞ്ഞു. ഗ്രാമീണ ജനവിഭാഗങ്ങളിലേക്ക് കാൻസർ പ്രതിരോധ സന്ദേശമെത്തിക്കാൻ നടത്തിയ പ്രവർത്തനങ്ങളും ഏറെ പ്രശംസനേടി.
"കാൻസറിനെക്കുറിച്ചുള്ള ആശങ്കയോ, മറ്റുള്ളവരുടെ പ്രേരണയോ, നിർബന്ധമോ കൊണ്ടാകാം പലപ്പോഴും ആളുകൾ ഡോക്ടറെ നേരിട്ട് കാണാനെത്തുന്നത്. അല്ലാതെ കാൻസർ രോഗനിർണയത്തിനോ, സംശയ നിവാരണത്തിനോ വരാൻ ആരും താത്പര്യപ്പെടില്ല. ഉന്നത വിദ്യാഭ്യാസമുള്ളവരായാലും കാൻസർ എന്നു കേൾക്കുമ്പോൾ ഭയമാണ്. അതിനാൽ കാൻസർ രോഗനിർണയ ക്യാമ്പുകളാണ് രോഗനിർണയത്തിന് ഏറ്റവും നല്ല മാർഗം..'- ഡോ. ഹർഷ പറയുന്നു.
ഇതിനകം 1600 കാൻസർ ബോധവത്കരണ ക്ലാസുകൾക്ക് ഡോക്ടർ നേതൃത്വം നല്കി. അഞ്ഞൂറിലധികം കാൻസർ സ്ക്രീനിംഗ് ക്യാമ്പുകളും നടത്തി. വിവിധ ദേശീയ-അന്തർദേശീയ ഗവേഷണ പഠനങ്ങളിൽ ഗവേഷക സംഘാംഗമായി പ്രവർത്തിച്ചു. ഇന്ത്യയിൽ ഐഎആർസി (ഡബ്ല്യൂഎച്ച് ഒ)യുടെ കാൻസർ ഗവേഷണ മേഖലയിലെ സുപ്രധാനമായ അന്തർദേശീയ പ്രോജക്ടിന്റെ ഭാഗമാകാനും അവസരം ലഭിച്ചിട്ടുണ്ട്. കാൻസർ കെയർ സെന്ററിലും ക്യാമ്പുകളിലുമായി 60,000 ത്തോളം പേരെ സ്ക്രീനിംഗിന് വിധേയമാക്കിയതിൽ 112 പേരിൽ കാൻസർ രോഗം കണ്ടെത്തി. അവർക്ക് തുടർചികിത്സയ്ക്കുള്ള സംവിധാനവുമൊരുക്കി. അവധി പോലും എടുക്കാതെ ഞായറാഴ്ചകളിൽ ക്യാമ്പുകളിലും ക്ലാസുകളിലുമായി ഡോക്ടർക്ക് തിരക്കൊഴിഞ്ഞ നേരമില്ല. ഫോണില്‍ വിളിച്ചാലും ഏത് സമയത്തും സേവനസന്നദ്ധയായുണ്ടാകും. രോഗം ബാധിച്ചവരെ വീട്ടിലെത്തി കാണാനും കൗണ്‍സിലിംഗ് നല്‍കാനും പ്രത്യേകം ശ്രദ്ധിക്കുന്നു.
2015 ലാണ് ബിഡിഎസ് പൂർത്തിയാക്കിയത്. പിന്നീട് ദന്തചികിത്സയിൽ നിന്ന് കാൻസറിനെതിരേയുള്ള പോരാട്ടത്തിലേക്ക് വഴിമാറുകയായിരുന്നു. തിരുവനന്തപുരം ആർസിസിയിൽ നിന്ന് പ്രിവന്റീവ് ആൻഡ് കമ്യൂണിറ്റി ഓങ്കോളജിയിൽ പ്രത്യേക പരിശീലനവും നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് കാൻസർ പ്രിവൻഷൻ ആൻഡ് റിസർച്ചിൽ നിന്ന് ഏർളി കാൻസർ ഡിറ്റക്ഷനിൽ ദേശീയ പരിശീലനവും പൂർത്തിയാക്കി. ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ, ഡബ്ല്യുഎച്ച്ഒ എന്നിവയുടെ അന്തർദേശീയ പരിശീലന പരിപാടികളിലും പങ്കാളിയായി. പാലിയേറ്റീവ് കെയർ കോഴ്സ് പൂർത്തിയാക്കിയ ഡോക്ടർ കാന്‍സര്‍ സാധ്യതകളെ മുന്‍കൂട്ടി കണ്ടെത്തുന്നതിലും പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. കൗൺസലിംഗ് സൈക്കോളജിയിലും അംഗീകാരമുള്ള പ്രാക്ടീഷണറാണ്.
ക്ലിനിക്കിലെ നാല് ചുവരുകള്‍ക്കപ്പുറം സമൂഹത്തിന്റെ വിശാലതയിലേക്കിറങ്ങുന്പോൾ ഡോ. ഹർഷയുടെ കൂടെ കരുത്തായി കുടുംബവുമുണ്ട്. തളിപ്പറമ്പ് ഏഴാംമൈലിലെ വള്ളിയോട്ട് ഗംഗാധരൻ - ശ്രീജ ദമ്പതികളുടെ മകളാണ് ഡോ. ഹർഷ. ഭർത്താവ്: പീഡിയാട്രിക് ഡെന്റിസ്റ്റ് ഡോ. പി.എം. ജിതിൻ. മക്കൾ : റിഷിനന്ദ് ജിതിൻ, പാർഥീവ് ജിതിൻ.
District News
തളിപ്പറമ്പ്: ശക്തമായ അല്മായ നേതൃത്വം സഭയുടെ അനിവാര്യതയാണെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. തലശേരി അതിരൂപതയിലെ ഇടവക കോ-ഓർഡിനേറ്റർമാരുടെ അതിരൂപതാതല സംഗമം "കൊയ്നോനിയ-2026' തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്.
ഇടവക കോ-ഓർഡിനേറ്റർ ഇടവക സമൂഹത്തിന്റെ മുഴുവൻ പ്രതിനിധിയാണെന്നും വികാരിമാരുമായി ചേർന്ന് സഭയുടെ ശുശ്രൂഷാ ദൗത്യത്തിൽ സജീവ പങ്കാളിത്തം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം കോ ഓർഡിനേറ്റർമാർക്കുണ്ടെന്നും ആർച്ച് ബിഷപ് പറഞ്ഞു. ഇടവകയുടെ ആത്മീയവും സാമൂഹികവുമായ വളർച്ചയിൽ അവരുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്താനും ആർച്ച് ബിഷപ് ആഹ്വാനം ചെയ്തു.
കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. ഡോ. ജോർജ് കോവാട്ട്, വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ഇടവകാതല പ്രവർത്തനങ്ങളുടെ അവലോകനത്തിനുശേഷം മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ കോ ഓർഡിനേറ്റർമാരുമായി സംവാദവും ചർച്ചയും സംഘടിപ്പിച്ചു. അതിരൂപതയുടെ ഭാവി പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും ചർച്ചയിൽ പങ്കുവച്ചു.
തലശേരി അതിരൂപത കുടുംബ കൂട്ടായ്മയുടെ 2026-2029 വർഷങ്ങളിലേക്കുള്ള അതിരൂപത കോ ഓർഡിനേറ്ററായി ജോണി വടക്കേക്കര, സെക്രട്ടറിയായി സിവിക്കുട്ടി മ്ലാമലപതാലിൽ എന്നിവരെ യോഗം തെരഞ്ഞെടുത്തു. പാസ്റ്ററൽ കൗൺസിൽ-കുടുംബ കൂട്ടായ്മ സെക്രട്ടറി ജോർജ് തയ്യിൽ സ്വാഗതവും ജോണി വടക്കേക്കര നന്ദിയും പറഞ്ഞു.
District News
പാലാ: സങ്കീർണമായ മസ്തിഷ്ക ശസ്ത്രക്രിയയിൽ അദ്ഭുതങ്ങൾ തീർക്കുന്ന കൈകൾ കൊണ്ട് കാൻവാസിൽ വർണവസന്തം രചിക്കുകയാണ് പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോ ആൻഡ് സ്പൈൻ സർജറി വിഭാഗം മേധാവിയായ ഡോ. എം.കെ. സരീഷ്കുമാർ. ശസ്ത്രക്രിയാ ടേബിളിൽ അതീവ ശ്രദ്ധയും ഏകാഗ്രതയും പുലർത്തുന്ന അദ്ദേഹത്തിന്റെ വിരലുകൾ, ഒഴിവുസമയങ്ങളിൽ കാൻവാസിൽ നിറങ്ങൾ ചാലിക്കുമ്പോൾ അത് കാവ്യാത്മകമായ ഒരു സൃഷ്ടിയായി മാറുന്നു. കലയും വൈദ്യശാസ്ത്രവും തമ്മിൽ ഒരു ആത്മബന്ധം നിലനിൽക്കുന്നുണ്ടെന്നാണ് ഡോ. സരീഷ്കുമാറിന്റെ അഭിപ്രായം.
മനുഷ്യന്റെ തലച്ചോറിനെക്കുറിച്ചുള്ള അറിവ് ഒരു ശാസ്ത്രമാണെങ്കിൽ, അതിനുള്ളിൽ നടക്കുന്ന കാൽപനിക ചിന്തകളെ കലയിലൂടെ ആവാഹിക്കുന്നത് ഒരു ധ്യാനമാണെന്ന് അദ്ദേഹം പറയുന്നു. നാഡീവ്യവസ്ഥയുടെ സങ്കീർണതകളെയും സൗന്ദര്യത്തെയും അത്യപൂർവമായ ഉൾക്കാഴ്ചയോടെയാണ് അദ്ദേഹം തന്റെ ചില ചിത്രങ്ങളിൽ പകർത്തിയിരിക്കുന്നത്. ഒരു ന്യൂറോസർജൻ എന്ന നിലയിൽ അനേകം ശസ്ത്രക്രിയകൾക്കുശേഷം, കാൻവാസിലെ ഈ വർണക്കൂട്ട് മനസിന് നൽകുന്നത് പറഞ്ഞറിയിക്കാനാവാത്ത ശാന്തതയും നവോന്മേഷവുമാണെന്നും അദ്ദേഹം പറയുന്നു.
ജലച്ചായത്തിലും അക്രിലിക്കിലുമായി ഇരുന്നൂറിലധികം ചിത്രങ്ങൾ ഇതിനകം ഡോക്ടർ വരച്ചുകഴിഞ്ഞു. പ്രകൃതിയുടെ നിഷ്കളങ്കമായ സൗന്ദര്യത്തെയും പ്രശാന്തതയെയും വരച്ചുകാട്ടുന്ന അദ്ദേഹത്തിന്റെ രചനകൾ, പലരുടെയും വീടുകൾക്ക് ഇന്ന് അലങ്കാരമാണ്. കേരളത്തിന്റെ ഗ്രാമീണ സൗന്ദര്യവും പ്രകൃതിയുടെ ചടുല ഭാവങ്ങളും ലളിതമായ വരകളിലൂടെ അദ്ദേഹം പകർത്തുന്നു. ന്യൂറോസർജറിയിൽ ആവശ്യമായ സൂക്ഷ്മത എങ്ങനെയാണ് തന്റെ പെയിന്റിംഗുകളിലെ സൂക്ഷ്മാംശങ്ങളിൽ പോലും അദ്ദേഹം കൊണ്ടുവരുന്നത് എന്നത് അദ്ഭുതകരമാണ്. ഈ സർഗാത്മകയാത്രയിൽ കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയും ഡോക്ടർക്കുണ്ട്.
രോഗികൾക്ക് പുതിയൊരു ജീവിതം നൽകുന്നതിനൊപ്പം, കലാസൃഷ്ടികളിലൂടെ ആസ്വാദകരുടെ മനസിൽ സന്തോഷത്തിന്റെ നിറങ്ങൾകൂടി അദ്ദേഹം നിറയ്ക്കുന്നു. ശാസ്ത്രവും കലയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്ന ഡോ. സരീഷ് കുമാർ തിരക്കേറിയ ഇന്നത്തെ ലോകത്ത് പ്രഫഷനും ഹോബിയും എങ്ങനെ സമർഥമായി കൊണ്ടുപോകാം എന്നതിന് നേർസാക്ഷ്യമാണ്.
മനസിലെ ആശയങ്ങൾ കാൻവാസിൽ പകർത്തുന്നതുപോലെ നൂതന ശസ്ത്രക്രിയകളിലും ഡോ. സരീഷ്കുമാർ പലതവണ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. അടുത്തിടെ തലച്ചോറിനു ഗുരുതര രോഗം ബാധിച്ച യുവതിയെ പാട്ടുപാടിച്ചുകൊണ്ട് എവേക്ക് ക്രനിയോട്ടമി എന്ന വിജയകരമായ ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ പൂർത്തിയാക്കിയതും ഡോ. സരീഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു.
District News
കോട്ടയം: കോഴിമുട്ട വില വര്‍ധിച്ചതോടെ ബേക്കറി മേഖലയും തട്ടുകടകളും പ്രതിസന്ധിയില്‍. പൊതുവിപണിയില്‍ ആറു രൂപയുണ്ടായിരുന്ന മുട്ടവില എട്ട് രൂപയിലേക്കാണ് ഉയര്‍ന്നത്. നാടന്‍ കോഴിമുട്ടയ്ക്ക് 12 മുതല്‍ 15 വരെ കടകളില്‍ ഈടാക്കുന്നുണ്ട്. അപ്രതീക്ഷിതമായ വിലക്കയറ്റത്തില്‍ ഏറെ വലയുന്നതു ബേക്കറി മേഖലയാണ്. ബേക്കറികളില്‍ വില്പന നടത്തുന്ന ഭൂരിഭാഗം ഭക്ഷണസാധനങ്ങളും മുട്ട ചേര്‍ത്ത് ഉണ്ടാക്കുന്നവയാണ്. കേക്ക്, ബ്രെഡ്, റെസ്ക്, പഫ്സ്, കട്ലറ്റ് തുടങ്ങിയ സാധനങ്ങള്‍ക്കെല്ലാം മുട്ട ആവശ്യമാണ്.
മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍മകളില്‍ ദിവസവും വിവിധ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കുന്നതിനായി നൂറുകണക്കിനു മുട്ടയാണ് വാങ്ങുന്നത്. ഇത്തരക്കാര്‍ക്ക് വലിയതോതിലാണ് ചെലവ് വര്‍ധിച്ചിരിക്കുന്നത്. പാചകവാതക വിലവര്‍ധനവില്‍ നട്ടംതിരിയുന്ന ബേക്കറി മേഖലയ്ക്കു മുട്ടവിലയും വര്‍ധിച്ചതു വലിയ ആഘാതമാണുണ്ടാക്കിയിരിക്കുന്നത്.
തട്ടുകടകളിൽ ലഭിക്കുന്ന പ്രധാന വിഭവങ്ങളില്‍ ഒന്നായ ഓംലറ്റ് മുട്ടയ്ക്ക് വില കൂടിയതോടെ മെനുവിൽനിന്ന് പുറത്തായിട്ടുണ്ട്. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതികള്‍ക്കായി പ്രതിദിനം 75 ലക്ഷത്തോളം മുട്ട ആവശ്യമാണ്. ഉച്ചഭക്ഷണം കൊടുക്കാന്‍ സ്കൂളുകള്‍ പെടാപ്പാട് പെടുന്നതിനിടെയാണ് ഇപ്പോള്‍ മുട്ടവില പ്രതിസന്ധി സൃഷ്ടിക്കുന്നത്. ആഴ്ചയിലൊരു ദിവസം കുട്ടികള്‍ക്ക് മുട്ട നല്കുന്നതിൽ പ്രതിസന്ധിയുണ്ടാവുമെന്ന് പ്രധാനാധ്യാപകര്‍ പറയുന്നു.
ബുള്ളറ്റ് മുട്ട വിൽപന വ്യാപകം
കോഴിമുട്ട വില വര്‍ധിച്ചതോടെ ഇതര സംസ്ഥാനങ്ങളില്‍നിന്നു ഗുണനിലവാരം കുറഞ്ഞ മുട്ടകള്‍ വാഹനങ്ങളില്‍ എത്തിച്ചു വില്പന നടത്തുന്നതു വ്യാപകമായി. വന്‍കിട കോഴിഫാമുകളില്‍ കോഴികള്‍ ആദ്യമായി ഇടുന്ന മുട്ടകള്‍ വലുപ്പക്കുറവുള്ളവയായിരിക്കും. ഇവ വിപണിയില്‍ വില്ക്കാന് സാധിക്കില്ല. ബുള്ളറ്റ് മുട്ടകള്‍ എന്നാണ് ഇതിന്റെ വിളിപ്പേര്. ഇത്തരം മുട്ടകള്‍ 30 എണ്ണം 160 രൂപയ്ക്കാണു വഴിയോരങ്ങളില്‍ വില്‍ക്കുന്നത്. ഇതിനുപുറമെ വന്‍കിട മാളുകളിലെ കാലപ്പഴക്കം ചെന്ന മുട്ടകള്‍ സംഭരിച്ചു കുറഞ്ഞവിലയ്ക്ക് വില്പന നടത്തുന്നതും വ്യാപകമാണെന്ന് ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി അംഗം എബി ഐപ്പ് പറഞ്ഞു.
District News
കോട്ടയം: ദേശീയ സെന്‍സസ് 2027-ന്റെ ഭാഗമായി ഇന്നുമുതല്‍ എന്യുമറേറ്റര്മാര് വിവരശേഖരണത്തിനായി വീടുകള്‍ സന്ദര്‍ശിക്കും. 31 വരെ നീണ്ടുനില്‍ക്കുന്ന എന്യുമറേഷനുവേണ്ടി ജില്ലയില്‍ 3144 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരുടെ മേല്‍നോട്ടത്തിനായി 537 ചാര്‍ജ് ഓഫീസര്‍മാരുമുണ്ട്.
പൊതുജനങ്ങള്‍ സ്വന്തം കുടുംബ വിവരങ്ങള്‍ നേരിട്ട് ഓണ്‍ലൈനില്‍ രേഖപ്പെടുത്തുന്ന സെല്‍ഫ് എന്യുമറേഷന് ഇന്നലെ അവസാനിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചുവരെ ജില്ലയില്‍ 60,916 കുടുംബങ്ങള്‍ സെല്‍ഫ് എന്യൂമറേഷന് നടത്തി. സെല്‍ഫ് എന്യുമേറേഷന്‍ നടത്തിയിട്ടുള്ളവര്‍ ഓണ്‍ലൈനില്‍ ലഭിച്ച സെല്‍ഫ് എന്യുമറേഷന് ഐഡി വിവരശേഖരണത്തിനെത്തുന്ന എന്യുമറേറ്റര്‍മാര്‍ക്ക് നല്‍കണം. ഇത് പരിശോധിച്ചു വിവരങ്ങള്‍ സ്ഥിരീകരിച്ചശേഷം വിവര ശേഖരണം പൂര്‍ത്തീകരിക്കും. സെല്‍ഫ് എന്യൂമറേഷന് നടത്താത്ത കുടുംബങ്ങളുടെ വിവരങ്ങള്‍ എന്യുമറേറ്റര്മാര് നേരിട്ട് രേഖപ്പെടുത്തും.
District News
കോരുത്തോട്: കൊമ്പുകുത്തി മേഖലയിൽ വർഷങ്ങളായി തുടരുന്ന വന്യമൃഗശല്യത്തിന് അറുതിയില്ല. കോടികൾ മുടക്കി പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയെങ്കിലും ഇവയെല്ലാം നോക്കുകുത്തിയാക്കിക്കൊണ്ട് വന്യമൃഗങ്ങൾ വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ്.
കഴിഞ്ഞ ദിവസം കൊമ്പുകുത്തി കണ്ണാട്ട് കവല ഭാഗത്ത് മുളങ്കുന്ന് പ്രദേശത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം മേഖലയിലെ കർഷകരുടെ കപ്പ, വാഴ, തെങ്ങ് അടക്കമുള്ള കൃഷികൾ വ്യാപകമായി നശിപ്പിച്ചു. രാത്രികാലമായാൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്ന് പ്രദേശവാസികൾ പറയുന്നു.
കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളുടെ വനാതിർത്തി മേഖലയിൽ വർധിച്ചുവരുന്ന വന്യമൃഗശല്യം പരിഹരിക്കാനാണ് ഏഴുകോടി രൂപയോളം മുടക്കി കിടങ്ങുകളും ഹാംഗിംഗ് ഫെൻസിംഗ് അടക്കമുള്ള സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയത്. നിർമാണത്തിലെ അപാകത മൂലം കിടങ്ങുകൾ മറികടന്നാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് എത്തുന്നത്.
കൊമ്പുകുത്തി മേഖലയിൽ വന്യമൃഗശല്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന മേഖലയിൽ ഒരു കിലോമീറ്റർ ദൂരത്തിലാണ് കിടങ്ങുകൾ നിർമിച്ചത്. ആദ്യഘട്ടത്തിൽ നല്ല വീതിയിലും ആഴത്തിലും കിടങ്ങുകൾ നിർമിച്ചെങ്കിലും പിന്നീട് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് ആഴവും വീതിയും കുറച്ചെന്നും പ്രാദേശവാസികൾ കുറ്റപ്പെടുത്തുന്നു.
നിലവിൽ ഇത്തരം കിടങ്ങുകൾ മറികടന്നാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് പതിവായി എത്തുന്നത്. പ്രദേശത്ത് മുന്‍പ് ലക്ഷങ്ങൾ മുടക്കി സോളാർ ഫെൻസിംഗും സ്ഥാപിച്ചിരുന്നു. എന്നാൽ, പരിപാലനം ഒന്നുമില്ലാതായതോടെ ഇത് പൂർണമായും തകർന്ന അവസ്ഥയിലാണ്. ആനകൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ നിർമിച്ച മറ്റൊരു പദ്ധതിയാണ് ഹാംഗിംഗ് ഫെൻസിംഗ്.
എന്നാൽ, ഇതും മറികടന്ന് ആനകൾ വീണ്ടും ജനവാസ മേഖലയിലേക്ക് എത്തുന്നുണ്ടെന്നും ഇതിന്റെയും നിർമാണം തീർത്തും അശാസ്ത്രീയമാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ആന, കടുവ, കാട്ടുപോത്ത് അടക്കമുള്ള വന്യമൃഗങ്ങൾ വീണ്ടും കൊമ്പുകുത്തി മേഖലയിൽ സ്വൈരവിഹാരം നടത്താൻ തുടങ്ങിയതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.
വന്യമൃഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനായി വനാതിർത്തി മേഖലയിൽ നടത്തുന്ന നിർമാണ പ്രവൃത്തികളിൽ വലിയ അഴിമതി നടക്കുന്നുണ്ടോ എന്ന ആശങ്കയും നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്.
District News
ചങ്ങനാശേരി: കണ്ണിനും മനസിനും നിറക്കൂട്ട് പകര്‍ന്ന് ചങ്ങനാശേരിക്കടുത്ത് പറാലിലും നീലംപേരൂര്‍ പഞ്ചായത്തിലെ വാലടിയിലും ആമ്പല്‍ക്കാഴ്ച. വാഴപ്പള്ളി പഞ്ചായത്തിലെ പറാല്‍ കടമ്പാടം ചേരിക്കലകം പാടശേഖരത്താണ് ആമ്പല്‍ക്കാഴ്ച ഒരുങ്ങിയത്.
പറാല്‍-കുമരങ്കരി റൂട്ടിലാണ് കടമ്പാടം ചേരിക്കലകം പാടശേഖരം. ഇതേ റൂട്ടില്‍ വാലടിയില്‍ എത്തി മുളയ്ക്കാംതുരുത്തി- തുരുത്തി റൂട്ടില്‍ സഞ്ചരിക്കുമ്പോഴാണ് റോഡിന്റെ ഇരുവശങ്ങളിലായുള്ള വാലടി പാടശേഖരം നിറയെ ആമ്പല്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത്.
355 ഏക്കറോളം വരുന്ന കടമ്പാടം പാടശേഖരത്തിലെ ആമ്പല്‍ക്കാഴ്ച ആസ്വദിക്കാന്‍ നിശ്ചിത നിരക്കില്‍ വള്ളം വാടകയ്ക്കെടുത്ത് സഞ്ചരിക്കാം. രാവിലെ ആറുമുതല്‍ ഒമ്പതുവരെയാണ് പൂക്കളുടെ ഭംഗി ആസ്വദിക്കാന്‍ കഴിയുക. വെയില് കനക്കുന്പോൾ പൂക്കള്‍ കൂമ്പും.
പറാല്‍ അറയ്ക്കല്‍ ദേവീ ക്ഷേത്രത്തിനു സമീപത്തുനിന്ന് ആറാട്ട് കടവിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിലൂടെ ഒരു കിലോമീറ്ററിലധികം സഞ്ചരിച്ചാല്‍ കടമ്പാടം ചേരിക്കലകം പാടശേഖരത്തില്‍ എത്താം. ചെറിയ റോഡായതിനാല്‍ ഇരുചക്രവാഹനത്തിലെത്തുന്നതാണ് നല്ലത്. കാറില്‍ വരുന്നവര്‍ക്ക് പാടശേഖരത്തിലേക്ക് എത്താന്‍ ആവശ്യമെങ്കില്‍ ക്ഷേത്രത്തിനു സമീപത്ത് നിന്ന് ഓട്ടോ ലഭിക്കും.
ചിത്രങ്ങള്‍ പകര്‍ത്താനും റീല്‍സ് എടുക്കാനും യുവാക്കളടക്കം നിവധിപ്പേരാണ് ആമ്പല്പ്പാടങ്ങളിലേക്ക് എത്തുന്നത്. മലരിക്കല്‍ മാതൃകയിൽ, ആമ്പല്ക്കാഴ്ചകളുള്ള പറാലിന്റെ ഗ്രാമീണ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താൻ പദ്ധതി തയാറാക്കാൻ ശ്രമമുണ്ട്. ഇതിന്റെ ഭാഗമായി ആമ്പലോത്സവം വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വീണാ സി. ദിലീപ് ഉദ്ഘാടനം ചെയ്തു. രണ്ടാംകൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ് മഴക്കാലമായതോടെയാണ് പാടശേഖരങ്ങളില്‍ ആമ്പല്‍ പൂത്തുലഞ്ഞത്.
District News
ആലപ്പുഴ: നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർ അനാവശ്യവിഷയങ്ങൾ ഉയർത്തി ആലപ്പുഴയുടെ വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കുകയാണെന്ന് നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ്. മാലിന്യവിഷയമുയർത്തി പ്രതിപക്ഷം രണ്ട് കൗൺസിൽ യോഗം അലങ്കോലപ്പെടുത്തിയത് വിശദീകരിച്ച് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം ചെയർപേഴ്സൺ വ്യക്തമാക്കിയത്. ജൂൺ 27നും ഇന്നലെയും നടന്ന കൗൺസിൽയോഗം അനാവശ്യമായി തർക്കം ഉന്നയിച്ച് പ്രതിപക്ഷം നിരന്തരമായി തടസപ്പെടുത്തുകയാണ്.
ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിവിധ പദ്ധതികൾ ചർച്ച ചെയ്യാൻ ചേർന്ന യോഗമാണ് പ്രതിപക്ഷം തടസപ്പെടുത്തിയത്. ഇത് വികസന പ്രവർത്തനങ്ങൾ തകിടം മറിക്കാനുള്ള പ്രതിപക്ഷത്തിന്റെ ബോധപൂർവമായ ശ്രമമാണ്. ആലപ്പുഴ ബീച്ച് കാർണിവലിന്റെ പേരിൽ പ്രതിപക്ഷം ഉന്നയിക്കുന്ന അഴിമതി ആരോപണത്തിൽ ഏത് അന്വേഷണം നേരിടാനും തയാറാണ്. ബീച്ച് കാർണിവലുമായി ബന്ധപ്പെട്ട കാര്യം കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാൻ പോലും അവസരമുണ്ടാക്കുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തോൽവിക്കുശേഷമാണ് പ്രതിപക്ഷ കൗൺസിലർമാർ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. നഗരം മാലിന്യക്കൂമ്പാരമാണെന്നാണ് എൽഡിഎഫ് കൗൺസിലർമാരുടെ പ്രചാരണം. ശുചീകരണത്തിന് ജില്ലയിൽ നഗരസഭയ്ക്ക് ഒന്നാംസ്ഥാനമാണുള്ളത്.
ആലിശേരി വാർഡിലെ എയ്റോബിക്സ് യൂണിറ്റിൽ മാലിന്യശേഖരവുമായി ബന്ധപ്പെട്ട് ചില കൗൺസിലർമാർ അനാവശ്യ വിവാദമുണ്ടാക്കുകയാണ്. വീടുകളിൽനിന്നുള്ള രണ്ടുകിലോ മാലിന്യം വരെയാണ് നിലവിൽ ശേഖരിക്കുന്നത്. 12 കിലോയോളം വരുന്ന ഹോട്ടൽ മാലിന്യം ശേഖരിക്കാനാവില്ലെന്ന് പറഞ്ഞതോടെയാണ് വിഷയം മാലിന്യപ്രശ്നമായി ഉയർത്തുന്നത്. ഹോട്ടൽ മാലിന്യം ശേഖരിക്കാൻ വേറെ ഏജൻസിയെ നിയമിച്ചിട്ടുണ്ട്. യുഡിഎഫ് ഭരണസമിതി അധികാരമേറ്റിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂ. കഴിഞ്ഞഭരണസമിതി വീടുകളുടെ അറ്റകുറ്റപ്പണിക്കായി ഒരുവാർഡിൽ 40പേർക്ക് 40,000 വീതം നൽകുന്ന പദ്ധതി ആവിഷ്കരിച്ചിരുന്നു.
ഇതിൽ പകുതി തുകമാത്രമാണ് നൽകിയത്. ബാക്കിയുള്ള 20,000 രൂപ ഇനിയും കൊടുക്കാനുണ്ട്. പദ്ധതിക്കുവേണ്ടി 4.21 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. എസ്ടി കുട്ടികളുടെ പഠനോപകരണവിതരണത്തിന് ആറുലക്ഷം, എസ്സി ഭവനപദ്ധതിക്ക് 13 ലക്ഷം, അതിദരിദ്രർക്ക് സേവനത്തിന് 10ലക്ഷം, ഭിന്നശേഷികുട്ടികളുടെ ബഡ്സ് സ്കൂളിന് എട്ട് ലക്ഷം, ജനറൽ ആശുപത്രിയിൽ വൃക്കരോഗികളുടെ ഡയാലിസിനും മറ്റ് ചികിത്സദ്ധതിക്കും തുക വകയിരുത്തിയിട്ടുണ്ട്.
ആലപ്പുഴ ബീച്ചിലെ വിനോദസഞ്ചാരത്തിനായി നാലുകോടിയുടെ പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ, ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. ജ്യോതിമോൾ, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ആർ.ആർ. ജോഷിരാജ്, കൗൺസിലർ ബെന്നി ജോസഫ് എന്നിവർ പങ്കെടുത്തു.
കൗൺസിലർമാരുടെ അവകാശങ്ങൾ
നിഷേധിക്കുന്നു: പ്രതിപക്ഷ നേതാവ്
ആലപ്പുഴ: നഗരസഭ തുടർച്ചയായി കൗൺസിലിൽ അജണ്ടകൾ ചർച്ച ചെയ്യാതെ ഏകപക്ഷീയമായി പാസാക്കിയതായി അറിയിച്ച് സഭ പിരിയുന്നത് ആവർത്തിക്കുന്നെന്നും കൗൺസിലറന്മാരുടെ അവകാശങ്ങൾ ഭരണപക്ഷം നിഷേധിക്കുകയാണന്നും നഗരസഭാ പ്രതിപക്ഷ നേതാവ് വി.ജി. വിഷ്ണു. കൗൺസിൽ യോഗം ചേരുമ്പോൾ സഭയിൽനിന്നും ഒളിച്ചോടുന്ന നടപടി ചെയർപേഴ്സണും ഭരണപക്ഷവും അവസാനിപ്പിക്കണം. ന്യായമായ നഗരസഭ അംഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കാത്ത ഭരണാധിാരികളുടെ നിലപാടുകൾ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ പാസായതായി പ്രഖ്യാപിച്ച നാല് അജണ്ടകൾ നിയമപ്രകാരം പാസായിട്ടില്ല എന്ന് സെക്രട്ടറി അറിയിച്ചതിനെതുടർന്ന് അജണ്ടകൾ കൗൺസിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം നിരാകരിക്കുകയും അജണ്ടകൾ ചർച്ചചെയ്യാനാവില്ല എന്ന ധിക്കാരനിലപാടാണ് ഭരണപക്ഷം അനുവർത്തിക്കുന്നത്.
ഇത് അംഗീകരിക്കാനാവാത്തതാണ്. ഓരോ അജണ്ടകളും വായിച്ച് ചർച്ച ചെയ്യാതെ പാസാക്കാൻ ആവില്ല എന്ന് ഇരിക്കെ ഇന്നലെ ചേർന്ന കൗൺസിലിൽ എല്ലാം പാസായതായി ചെയർപേഴ്സൺ അറിയിച്ച് കൗൺസിൽനിന്ന് ഒളിച്ചോടി ഇത് ജനാധിപത്യവിരുദ്ധമാണ്.
നിയമാനുസരണം കൗൺസിൽ നടത്താൻ ഉത്തരവാദിത്തപ്പെട്ട നഗരസഭാ സെക്രട്ടറി അതിനാവശ്യമായ നിയമപദേശങ്ങൾ നൽകി കൗൺസിൽ നടപടികൾ നിയമാനുസരണം പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ പാലിക്കണമെന്ന് എൽഡിഎഫ് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന് തയാറാവാതെ വന്നൽ വരും ദിവസങ്ങളിൽ കൗൺസിലിന് അകത്തും പുറത്തും ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതോടൊപ്പം ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ വി.ജി. വിഷ്ണു പറഞ്ഞു
District News
ചേർത്തല: നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാതയില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ഇതുമൂലം യാത്രക്കാരും നാട്ടുകാരും ആശങ്കയിലായി. ദേശീയപാത 66 ൽ ചേർത്തല 11-ാം മൈൽ മേൽപ്പാലത്തിലാണ് വന്‍ ഗർത്തം രൂപപ്പെട്ടത്. ടാര്‍ അടക്കം താഴേക്കു പതിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. മേൽപാലത്തിലൂടെ വാഹനങ്ങൾ കുറച്ച് ദിവസങ്ങളായി കടന്നു പോകുന്നുണ്ട്. സൂപ്പർ ഫാസ്റ്റും കാറും കടന്നുപോയതിന്റെ പിന്നാലെയാണ് 10 അടി യോളം റോഡ് താഴ്ന്ന് പോയത്. വലിയ അപകടത്തിൽനിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെതുടർന്നാണ് പാലത്തിന്റെ റോഡ് ഉപരിതലത്തിൽ ഗർത്തം രൂപപ്പെട്ടതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഗർത്തം ശ്രദ്ധയിൽപ്പെട്ടതോടെ വാഹനയാത്രക്കാരും സമീപ പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരും അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടൻ ദേശീയപാത അഥോറിറ്റിയുടെയും ബന്ധപ്പെട്ട കരാർ കമ്പനികളുടെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടസാധ്യത കണക്കിലെടുത്ത് ഗർത്തത്തിന് ചുറ്റും സുരക്ഷാ ബാരിക്കേഡുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാൻ വൈകുന്നതും പ്രതിഷേധത്തിന് ഇടയാക്കി. വാഹനങ്ങൾ നിയന്ത്രിത വേഗത്തിൽ കടത്തിവിടുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ സ്ഥലത്ത് പ്രത്യേക നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ കുഴി കോൺക്രീറ്റ് ഉപയോഗിച്ച് അടയ്ക്കാനുള്ള ശ്രമം മാത്രമാണ് ദേശീയപാത അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് നാട്ടുകാർ പ്രതിഷേധിച്ചു. മേൽപ്പാലത്തിലൂടെ ദിവസേന നൂറുകണക്കിന് ചെറുവാഹനങ്ങളും ചരക്കുവാഹനങ്ങളും സർവീസ് ബസുകളും സഞ്ചരിക്കുന്നതിനാൽ ഗർത്തം വലിയ അപകടത്തിന് കാരണമായേക്കുമെന്ന ആശങ്ക നാട്ടുകാരും യാത്രക്കാരും പങ്കുവച്ചു. പ്രത്യേകിച്ച് രാത്രികാല യാത്രയിൽ ഗർത്തം ശ്രദ്ധയിൽപ്പെടാതെ പോകാനുള്ള സാധ്യത കൂടുതലായതിനാൽ അടിയന്തരമായി പരിഹാരം നടപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഗർത്തം രൂപപ്പെട്ടതോടെ മേൽപ്പാലം വഴിയുള്ള ഗതാഗതം നിരോധിച്ച് സർവീസ് റോഡുകൾ വഴിയാക്കി.
പാലത്തിന്റെ ഘടനാപരമായ സുരക്ഷയെക്കുറിച്ചും വിശദമായ പരിശോധന നടത്തുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. മഴക്കാലത്ത് ദേശീയപാതകളിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്ാതിരിക്കാൻ സമയബന്ധിത പരിശോധനയും പരിപാലനവും ശക്തമാക്കേണ്ടതുണ്ടെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം, അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി ഗതാഗതം പൂർണമായും സാധാരണ നിലയിലാക്കുമെന്ന് അധികൃതർ അറിയിച്ചു.
അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പ് ബോർഡുകളും ട്രാഫിക് നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ തുടരുകയാണ്. ഗർത്തം കോൺക്രീറ്റ് ഉപയോഗിച്ച് താൽക്കാലികമായി അടയ്ക്കാൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഗർത്തം കുറച്ചു കൂടി വലുതാക്കി. അശാസ്ത്രീയമായ നിര്‍മാണമാണ് റോഡ് ഇടിയാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സമീപപ്രദേശങ്ങളിലും പരിശോധന നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
District News
അടിമാലി: അപ്പർ ചെങ്കുളം ജലവൈദ്യുതിയുടെ ഭാഗമായി ചെങ്കുളം ഡാമിൽനിന്നു വെള്ളത്തൂവലിലേക്ക് നിർമിക്കുന്ന ടണൽ നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി പ്രോജക്ട് ഓഫീസിന് മുന്നിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തി. വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.
മാനദണ്ഡങ്ങൾ അവഗണിച്ച് 150 മുതൽ 200 വരെ കുഴികൾ അടിച്ച് സ്ഫോടനങ്ങൾ നടത്തുന്നതായാണ് ആക്ഷേപം. സ്ഫോടനസമയത്ത് മൂന്ന് കിലോമീറ്റർ ദൂരെയുള്ള വീടുകൾക്കും മറ്റു കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുന്നതായി പ്രതിഷേധക്കാർ ആരോപിച്ചു.
പ്രദേശത്തെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടം ഉണ്ടാകാത്ത രീതിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തണമെന്നും നിലവിൽ നാശനഷ്ടമുണ്ടായ വീടുകൾക്കും കെട്ടിടങ്ങൾക്കും കുടിവെള്ള സ്രോതസുകൾക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
യോഗത്തിൽ വെള്ളത്തൂവൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി. ജയൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി, അബ്ദുൾ കലാം, സജി പൂതക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.
District News
വെള്ളാരംകുന്ന്: സെന്റ് മേരീസ് ഹൈസ്കൂളിൽ എൻസിസി കേഡറ്റുകളുടെ ക്യാപിംഗ് സെറിമണിയും സീനിയർ കേഡറ്റുകളുടെ റാങ്ക് വിതരണവും നടത്തി. ലബ്ബക്കട ജെപിഎം കോളജ് എൻസിസി പ്രോഗ്രാം ഓഫീസർ പ്രഫ. ലഫ്. സജീവ് തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഡോ. അഗസ്റ്റിൻ പുതുപ്പറന്പിൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ബെർളി മാത്യു, ഹെഡ്മിസ്ട്രസ് ദീപ സിറിയക്, പഞ്ചായത്ത് മെംബർ എൽ. ചന്ദ്രശേഖരൻ, പിടിഎ പ്രസിഡന്റ് ജോർജ് കണിപറന്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കുംഎപ്ലസ് നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.
District News
കട്ടപ്പന: ഇരട്ടയാര്‍ നോര്‍ത്തില്‍ ജല അഥോറിറ്റിയുടെ കുടിവെള്ള ടാങ്കില്‍നിന്ന് വെള്ളം കവിഞ്ഞൊഴുകി വന്‍ നാശനഷ്ടം. ചൊവ്വാഴ്ച രാവിലെ ഒൻപതിന് ടാങ്കില്‍നിന്ന് അമിതമായി വെള്ളം ഒഴുകി മരം കടപുഴകിവീണ് കെഎസ്ഇബിയുടെ ക്വാര്ട്ടേഴ്സുകള്ക്കാണ് നാശനഷ്ടമുണ്ടായത്. ക്വാര്‍ട്ടേഴ്സുകള്‍ക്ക് അകത്ത് വെള്ളവും ചെളിയും നിറഞ്ഞു.
കെഎസ്ഇബി സബ്സ്റ്റേഷന് പിന്നിലുള്ള വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള ടാങ്കാണ് നിറഞ്ഞൊഴുകിയത്.
വാട്ടർ അഥോറിറ്റിയുടെ ശുചീകരണ പ്ലാന്റ് ഇവിടെയാണ് പ്രവർത്തിക്കുന്നത്. ശുചീകരണ പ്ലാന്റിൽനിന്നു വെള്ളം കുത്തിയൊഴുകുകയായിരുന്നു.
ഇരട്ടയാർ ഡാമിൽനിന്നു വെള്ളം പമ്പ് ചെയ്ത് ടാങ്കിൽ എത്തിച്ചശേഷം ഇവിടെനിന്ന് ശുചീകരിച്ചാണ് വീടുകളിലേക്ക് വിതരണം ചെയ്തിരുന്നത്. ശുചീകരണത്തിനുശേഷമുള്ള വെള്ളം ചേമ്പറിൽനിന്ന് പൈപ്പുകളിലൂടെയാണ് തിരികെ ഡാമിലേക്ക് പോയിരുന്നത്. എന്നാൽ, വാട്ടർ അഥോറിറ്റിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏതാനും നാളുകൾക്കു മുമ്പ് ഈ പൈപ്പുകൾ മുഴുവൻ നീക്കം ചെയ്തിരുന്നു. തുടർന്ന് കെഎസ്ഇബി ക്വാർട്ടേഴ്സുകളുടെ പിൻവശത്തുകൂടിയാണ് ഈ വെള്ളം ഒഴുകിപ്പോകുന്നത്.
District News
ഈരാറ്റുപേട്ട: വന്യജീവി ആക്രമണം തടയുന്നതിനുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ അതിനെതിരേ പരിസ്ഥിതി സംരക്ഷണത്തെ മറയാക്കി തെറ്റിദ്ധാരണ സൃഷ്ടിച്ച് വന്യജീവി ആക്രമണം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിന് വയനാട് പ്രകൃതി സംരക്ഷണസമിതിയും കോ-എക്സിസ്റ്റൻസ് കളക്ടീവും ശ്രമിക്കുകയാണെന്ന് ഈരാറ്റുപേട്ടയിൽ ചേർന്ന ജില്ലാതല കർഷകസ്വരാജ് യോഗം കുറ്റപ്പെടുത്തി.
കർഷകരെ മറന്നുള്ള പരിസ്ഥിതിവാദം നാടിന് ആപത്താണ്. പരിസ്ഥിതി സംരക്ഷണം ആവശ്യമാണെങ്കിലും അത് കർഷകനെ ദ്രോഹിച്ചു കൊണ്ടാവരുത്. മൃഗ സെൻസസ് നടത്തി വാഹകശേഷിയിൽ കൂടുതലുള്ള മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കുവാനുള്ള സർക്കാർ നിർദേശം എത്രയും വേഗം നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വന്യജീവി ആക്രമണം തടയുന്നതിന് സംസ്ഥാന സർക്കാർ സ്വീകരിച്ചേക്കാവുന്ന നടപടികൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് കോ-എക്സിസ്റ്റൻസ് കളക്ടീവ് രാഹുൽ ഗാന്ധിക്ക് കത്തെഴുതുകയും സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് കർഷക സ്വരാജ് സത്യഗ്രഹസമിതി യോഗം ചേർന്നത്.
ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. വി.ജെ. ജോസ്, എൻ.കെ. രാജു, അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ, റോജർ സെബാസ്റ്റ്യൻ, ബേബി പേണ്ടാനം, ജോഷി താന്നിക്കൽ, അഡ്വ. ഷുഹൈൽ ഖാൻ, അപ്പച്ചൻ തെള്ളിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
കുറവിലങ്ങാട്: കുറവിലങ്ങാട് ഇടവക മാർത്തോമ്മാ പ്രേഷിത്വത്തിന്റെ സംവാഹകരും തറവാട് പള്ളിയുമാണെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. കുറവിലങ്ങാട് ഇടവകയുടെ പ്രവർത്തനവർഷ റിപ്പോർട്ട് ഏറ്റുവാങ്ങി സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച്ബിഷപ്. കുറവിലങ്ങാട് പള്ളിയും പകലോമറ്റം തറവാട് പള്ളിയും വലിയ വിശ്വാസ സാക്ഷ്യമാണ് സമ്മാനിക്കുന്നതെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരിയുടെ നേതൃത്വത്തിലാണ് ഇടവക പ്രതിനിധിസംഘം മേജർ ആർച്ച്ബിഷപ്പിനെ സന്ദർശിച്ച് വാർഷിക റിപ്പോർട്ടും കൂരിയാവിഹിതവും കൈമാറിയത്.
അസിസ്റ്റന്റ് വികാരിമാർ, കൈക്കാരന്മാർ, മുൻ കൈക്കാരന്മാർ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, പള്ളിയോഗം സെക്രട്ടറി, കൂട്ടായ്മാ ഭാരവാഹികൾ, ഇടവകയിൽനിന്നുള്ള വിവിധ അല്മായ സംഘടനകളുടെ രൂപത പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് മേജർ ആർച്ച്ബിഷപ്പിനെ സന്ദർശിച്ചത്.
District News
പാലാ: സെന്‍സസ് 2027ന്റെ ഭാഗമായി പാലാ നഗരസഭാ പരിധിയിലെ 26 വാര്‍ഡുകളിലും ഒന്നാംഘട്ട വിവരശേഖരണ നടപടികള്‍ ഇന്നുമുതല്‍ 31 വരെ നടത്തും. പൊതുജനങ്ങള്‍ക്ക് സ്വയം വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള സെല്‍ഫ് എന്യൂമറേഷന് മൊഡ്യൂള്‍ ഇന്നലെ പൂര്‍ത്തിയായി.
വിവരശേഖരണത്തിന്റെ ഭാഗമായി ഇന്നുമുതല്‍ മൂന്നുവരെയുള്ള കാലയളവില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സെന്‍സസ് നമ്പറുകള്‍ നല്‍കുന്നതിനും ഓരോ എന്യൂമറേറ്റര്ക്കും അനുവദിച്ചിട്ടുള്ള ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളുടെ മാപ്പ് തയാറാക്കുന്നതിനുമായാണ് എന്യൂമറേറ്റര്‍മാര്‍ വീടുകളും കെട്ടിട്ടങ്ങളും സന്ദര്‍ശിക്കുന്നത്. നാലു മുതല്‍ 31 വരെയുള്ള കാലയളവില്‍ എച്ച്എല്‍ഒ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വിവരശേഖരണം നടത്തുന്നതിനായി എന്യൂമറേറ്റര്‍മാര്‍ മുഴുവന്‍ വീടുകളും കെട്ടിടങ്ങളും വീണ്ടും സന്ദര്‍ശിക്കും. ഈ ഘട്ടത്തില്‍ കെട്ടിടങ്ങളുടെയും വീടുകളുടെയും വിവരങ്ങളുമായി ബന്ധപ്പെട്ട 34 പ്രധാന ചോദ്യങ്ങളാണ് പൊതുജനങ്ങളോട് ചോദിച്ചറിയുന്നത്.
District News
കടനാട്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികളില്‍ ലഹരിവിരുദ്ധബോധം വളര്‍ത്തുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തത്തോടെ ഫ്ളാഷ് മോബ്, തെരുവുനാടകം, സൈക്കിള്‍ റാലി, ലഹരിവിരുദ്ധ പ്രതിജ്ഞ, പോസ്റ്റര്‍രചന, പ്രസംഗം, ചിത്രരചന, ഉപന്യാസ രചനാ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. മേലുകാവ് എസ്ഐ രാജീവ് ലഹരിവിരുദ്ധ സന്ദേശം നല്കി. ഹെഡ്മാസ്റ്റര് വി.ജെ. അജി സൈക്കിള്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു.
District News
പാലാ: സെന്റ് മേരീസ് ജിഎച്ച്എസ്എസിലെ അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികളും ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, റെഡ്ക്രോസ് കേഡറ്റ്സ് എന്നിവരും സംയുക്തമായി ഡോക്ടേഴ്സ് ദിനാചരണം നടത്തി. പാലാ ജനറല്‍ ആശുപത്രിയിലെയും ഗവ. ഹോമിയോ ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ക്ക് വിദ്യാര്‍ഥികള്‍ കേക്കുകള്‍ നല്‍കുകയും ആശംസാഗാനമാലപിച്ച് പൂക്കള്‍ നല്‍കുകയും ചെയ്തു.
ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അനില അധ്യക്ഷത വഹിച്ചു. പാലാ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷ്, പാലാ ഗവ. ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. സാജന് ചെറിയാന്, മെഡിക്കല്‍ ഓഫീസര്‍ ഡോ. കാര്‍ത്തിക വിജയകുമാര്‍ എന്നിവര്‍ കുട്ടികളോട് സംവദിച്ചു. കോ-ഓര്‍ഡിനേറ്റര്‍മാരായ സിസ്റ്റര്‍ അര്‍ച്ചന എഫ്സിസി, സിസ്റ്റര്‍ അച്ചാമ്മ ജോസഫ്, ബ്രിജി ജോസഫ്, ജാസ്മിന് ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നൽകി.