ഷൂ ഏറ് സമരം: സര്‍ക്കാരിനെ ട്രോളി രാഹുല്‍ മാങ്കൂട്ടത്തില്‍
Tuesday, December 12, 2023 12:42 AM IST
കാസര്‍ഗോഡ്: നവകേരള ബസിനുനേരേ ഷൂ എറിഞ്ഞ സംഭവത്തില്‍ സര്‍ക്കാരിനെ ട്രോളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍.
ജനങ്ങള്‍ക്കു യാതൊരു പ്രയോജനവുമില്ലാത്ത ഒരു യാത്രയ്ക്കു നേരേ ഷൂ പോലെ ആവശ്യമുള്ള വസ്തു വലിച്ചെറിയുന്നത് ശരിയല്ലെന്നും ഷൂ ഏറ് സമരം പിന്‍വലിക്കണമെന്നാണു തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും രാഹുല്‍ പറഞ്ഞു. കോതമംഗലത്തിനടുത്ത് ഓടക്കാലിയിലാണ് പ്രതിഷേധക്കാര്‍ ബസിനുനേരേ ഷൂ എറിഞ്ഞത്.