ഗിൽ തകർത്തു
Wednesday, September 30, 2020 11:57 PM IST
ദുബായ്: ആ​ദ്യം ബാ​റ്റ് കൊ​ണ്ട് ശു​ഭ്മാ​ന്‍ ഗി​ലും പി​ന്നീ​ട് 2018 അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പ് ടീ​മി​ലെ സ​ഹ​താ​ര​ങ്ങ​ളാ​യ ശി​വം മാ​വി​യും ക​മ​ലേ​ഷ് നാ​ഗ​ര്‍​കോ​ട്ടി​യും പ​ന്തു​കൊ​ണ്ടും മി​ന്നി​യ​പ്പോ​ള്‍ കോ​ല്‍​ക്കൊ​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നു തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. 37 റ​ൺ​സി​നാ​ണ് കോ​ൽ​ക്കൊത്ത രാ​ജ​സ്ഥാ​നെ തോ​ൽ​പ്പി​ച്ച​ത്. 175 റ​ണ്‍​സ് ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന് 20 ഓ​വ​റി​ൽ ഒന്പത് വിക്കറ്റിന് 137 റ​ൺ​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. ആ​ദ്യം ബാ​റ്റ് ചെ​യ്ത കോ​ല്‍​ക്കൊ​ത്ത 20 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റി​ന് 174 റ​ണ്‍​സ് എ​ടു​ത്തു.

ഫോ​മി​ലു​ള്ള സ്റ്റീ​വ് സ​്മി​ത്തും സ​ഞ്ജു സാം​സ​ണും പെ​ട്ടെ​ന്നു പു​റ​ത്താ​യ​താ​ണ് രാ​ജ​സ്ഥാ​ന്‍റെ തോ​ല്‍വി​ക്കു കാ​ര​ണ​മാ​യ​ത്. സ​ഞ്ജു നേ​രി​ട്ട ആ​ദ്യ പ​ന്ത് ബൗ​ണ്ട​റി ക​ട​ത്തി ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ തു​ട​ങ്ങി​യെ​ങ്കി​ലും അ​ധി​ക​നേ​രം ക്രീ​സി​ല്‍ ചെ​ല​വ​ഴി​ക്കാ​നാ​യി​ല്ല. സ്‌​കോ​ര്‍ 39ലെ​ത്തി​യ​പ്പോ​ള്‍ ജോ​സ് ബ​ട്‌​ല​റെ​യും (21) ന​ഷ്ട​മാ​യി. ത​ട്ടി​മു​ട്ടി ക​ളി​ച്ച റോ​ബി​ന്‍ ഉ​ത്താ​പ്പ (2), റി​യാ​ന്‍ പ​രാ​ഗും (1) വേ​ഗ​ത്തി​ല്‍ പു​റ​ത്താ​യ​തോ​ടെ രാ​ജ​സ്ഥാ​ന്‍ അ​ഞ്ച് വി​ക്ക​റ്റി​ന് 42 റ​ണ്‍സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ക​ളി​യി​ല്‍ സി​ക്‌​സ​റു​ക​ളു​മാ​യി ത​ക​ര്‍ത്തു​ക​ളി​ച്ച രാ​ഹു​ല്‍ തെ​വാ​ട്യ​യെ​യും (14) രാ​ജ​സ്ഥാ​ന് ന​ഷ്ട​മാ​യി. നൂ​റു റ​ണ്‍സ് പോ​ലും ക​ട​ക്കി​ല്ലെ​ന്നു ക​രു​തി​യ രാ​ജ​സ്ഥാ​ന് ടോം ​ക​റ​ന്‍റെ (36 പന്തിൽ 54 നോട്ടൗട്ട്) പ്ര​ക​ട​ന​മാ​ണ് സ​ഹാ​യ​മാ​യ​ത്. മാവിയും നാഗർകോട്ടിയും വരുൺ ചക്രവർത്തിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.


ശു​ഭ്മാ​ൻ ഗി​ൽ (34 പ​ന്തി​ൽ 47), ആ​ന്ദ്രെ റ​സ​ല്‍ (14 പ​ന്തി​ല്‍ 24), ഇ​യോ​ൻ മോ​ർ​ഗ​ൻ (23 പ​ന്തി​ൽ 34 നോ​ട്ടൗ​ട്ട്)​ എന്നിവർ കോൽക്കൊത്തയ്ക്കായി ഭേദപ്പെട്ട പ്രകടനം നടത്തി. മൂ​ന്നു ത​ക​ര്‍​പ്പ​ന്‍ സി​ക്‌​സു​ക​ളു​മാ​യി ആ​ന്ദ്രെ റ​സ​ല്‍ ബാ​റ്റിം​ഗ് വി​രു​ന്നൊ​രു​ക്കു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും അ​തു​മു​ണ്ടാ​യി​ല്ല. അ​വ​സാന ഓ​വ​റു​ക​ളി​ൽ ഇ​യോ​ന്‍ മോ​ര്‍​ഗ​നും ന​ട​ത്തി​യ പ്ര​ക​ട​ന​മാ​ണ് കോ​ൽ​ക്കൊ​ത്ത​യെ ഭേ​ദ​പ്പെ​ട്ട നി​ല​യി​ലെ​ത്തി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.