സെ​​ബി മാ​​ളി​​യേ​​ക്ക​​ല്‍

കാ​​ല്‍​പ്പ​​ന്തി​​ന്‍റെ സ​​ര്‍​വ സൗ​​ന്ദ​​ര്യ​​വും ആ​​വാ​​ഹി​​ച്ച്, ചാ​​ട്ടു​​ളി​​പോ​​ലെ വ​​ല​​തു വിം​​ഗി​​ലൂ​​ടെ പ്ര​​തി​​രോ​​ധ​​നി​​ര​​യെ കീ​​റി​​മു​​റി​​ച്ച് എ​​തി​​രാ​​ളി​​ക​​ളു​​ടെ ഗോ​​ള്‍ പോ​​സ്റ്റി​​ല്‍ നി​​റ​​യൊ​​ഴി​​ച്ചി​​രു​​ന്ന ‘മ​​ല​​യാ​​ളി​​ക​​ളു​​ടെ സ്വ​​ന്തം മാ​​റ​​ഡോ​​ണ’ എ. ​​ന​​ജി​​മു​​ദ്ദീ​​ന്‍ ഇ​​നി ഓ​​ര്‍​മ.

1973ല്‍ ​​കേ​​ര​​ളം ആ​​ദ്യ​​മാ​​യി സ​​ന്തോ​​ഷ് ട്രോ​​ഫി നേ​​ടി​​യ​​പ്പോ​​ള്‍ ഫൈ​​ന​​ല്‍ മ​​ത്സ​​ര​​ത്തി​​ല്‍ കേ​​ര​​ള​​ത്തി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍ ടി.​​കെ.​​എ​​സ്. മ​​ണി​​ക്ക് മൂ​​ന്നാം ഗോ​​ള്‍ നേ​​ടാ​​ന്‍ വ​​ഴി​​യൊ​​രു​​ക്കി​​യ​​ത് ന​​ജി​​മു​​ദ്ദീ​​ന്‍ വ​​ല​​തു വിം​​ഗി​​ല്‍​നി​​ന്നും ന​​ല്‍​കി​​യ ക്രോ​​സ് ആ​​യി​​രു​​ന്നു. ന​​ജി​​മു​​ദ്ദീ​​ന്‍റെ വി​​ട​​വാ​​ങ്ങ​​ലോ​​ടെ പ്ര​​ഥ​​മ കി​​രീ​​ടം നേ​​ടി​​യ 26 അം​​ഗ ടീ​​മി​​ലെ പ​​ന്ത്ര​​ണ്ടാ​​മ​​നും ഭൂ​​ഗോ​​ളം വി​​ട്ടു.

1972 കേ​​ര​​ള യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​ക്കാ​​യി ക​​ളി​​ച്ചു തു​​ട​​ങ്ങി​​യ ന​​ജി​​മു​​ദ്ദീ​​ന്‍ തൊ​​ട്ട​​ടു​​ത്ത വ​​ര്‍​ഷം ടൈ​​റ്റാ​​നി​​യം ടീ​​മി​​ല്‍ ചേ​​ര്‍​ന്നു; അ​​തോ​​ടെ കേ​​ര​​ള ടീ​​മി​​ലും എ​​ത്തി. 73 മു​​ത​​ല്‍ 81 വ​​രെ കേ​​ര​​ള​​ത്തി​​നാ​​യി സ​​ന്തോ​​ഷ് ട്രോ​​ഫി ക​​ളി​​ച്ചു. 79ല്‍ ​​കേ​​ര​​ള​​ത്തി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യി.

76ല്‍ ​​ബാ​​ങ്കോ​​ക്കി​​ല്‍ ഇ​​ന്ത്യ​​ന്‍ ജൂ​​ണി​​യ​​ര്‍ ടീ​​മി​​നാ​​യി ബൂ​​ട്ടു കെ​​ട്ടി. തൊ​​ട്ട​​ടു​​ത്ത വ​​ര്‍​ഷം ഇ​​ന്ത്യ​​ന്‍ സീ​​നി​​യ​​ര്‍ ടീ​​മി​​നാ​​യി റ​​ഷ്യ, ഹം​​ഗ​​റി ടീ​​മു​​ക​​ള്‍​ക്കെ​​തി​​രേ ക​​ള​​ത്തി​​ലി​​റ​​ങ്ങി. 75ല്‍ ​​കോ​​ഴി​​ക്കോ​​ട് ന​​ട​​ന്ന സ​​ന്തോ​​ഷ് ട്രോ​​ഫി മ​​ത്സ​​ര​​ത്തി​​ല്‍ ബെ​​സ്റ്റ് പ്ലെ​​യ​​ര്‍ ആ​​യി. അ​​തേ​​വ​​ര്‍​ഷം​​ത​​ന്നെ ബെ​​സ്റ്റ് ഫു​​ട്‌​​ബോ​​ള​​ര്‍​ക്കു​​ള്ള ജി.​​വി. രാ​​ജ അ​​വാ​​ര്‍​ഡും.

1992വ​​രെ 20 വ​​ര്‍​ഷ​​ക്കാ​​ലം ടൈ​​റ്റാ​​നി​​യ​​ത്തി​​നാ​​യി ക​​ളി​​ച്ചു. തു​​ട​​ര്‍​ന്ന് ക്ല​​ബ്ബി​​ന്‍റെ കോ​​ച്ചും ടീം ​​മാ​​നേ​​ജ​​റു​​മാ​​യി. ഇ​​തി​​നി​​ട​​യി​​ല്‍ ഇ​​ന്ത്യ​​യി​​ലെ പ്ര​​ധാ​​ന മൈ​​താ​​ന​​ങ്ങ​​ളി​​ലെ​​ല്ലാം കാ​​ല്‍​പ്പ​​ന്തി​​ന്‍റെ രാ​​ജാ​​ക്ക​​ന്മാ​​രാ​​യ ബം​​ഗാ​​ള്‍ ക​​ടു​​വ​​ക​​ളു​​ടെ പേ​​ടി​​സ്വ​​പ്ന​​മാ​​യി.

“1978ലെ ​​നാ​​ഗ്ജി ഫു​​ട്‌​​ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റ്. പ്രീ​​മി​​യ​​ര്‍ ട​​യേ​​ഴ്സ് ഉ​​ള്‍​പ്പെടെ​​യു​​ള്ള കേ​​ര​​ള​​ത്തി​​ലെ ഫു​​ട്‌​​ബോ​​ള്‍ ത​​മ്പു​​രാ​​ക്ക​​ന്മാ​​രെ​​യെ​​ല്ലാം ബം​​ഗാ​​ള്‍ ടീ​​മു​​ക​​ള്‍ വീ​​ഴ്ത്തി​​യ​​പ്പോ​​ള്‍ ന​​ജി​​മു​​ദ്ദീ​​ന്‍ ക്യാ​​പ്റ്റ​​നാ​​യു​​ള്ള ടൈ​​റ്റാ​​നി​​യം ഫൈ​​ന​​ലി​​ലേ​​ക്കു കു​​തി​​ച്ചു.


ടൈ​​റ്റാ​​നി​​യ​​ത്തി​​ന്‍റെ മു​​ന്‍​നി​​ര പോ​​രാ​​ളി​​ക​​ളാ​​യ എ​​ന്‍.​​ജെ. ജോ​​സ്, ശ​​ങ്ക​​ര​​ന്‍​കു​​ട്ടി, ന​​ജു​​മു​​ദീ​​ന്‍ എ​​ന്നി​​വ​​രു​​ടെ സ്വ​​പ്ന​​തു​​ല്യ​​മാ​​യ പ്ര​​ക​​ട​​ത്തിലായി​​രു​​ന്നു സെ​​മി വി​​ജ​​യ​​വും മോ​​ഹ​​ന്‍ ബ​​ഗാ​​നെ​​തി​​രേ ഫൈ​​ന​​ല്‍ ക​​ളി​​ക്കാ​​നു​​ള്ള എ​​ന്‍​ട്രി​​യും. ജോ​​സും ശ​​ങ്ക​​ര​​നും നേ​​ര​​ത്തേ പോ​​യി, ഇ​​പ്പോ​​ള്‍ ന​​ജി​​മു​​ദീ​​നും.

ര​​ണ്ടു പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ ഞ​​ങ്ങ​​ള്‍ ഒ​​രു​​മി​​ച്ചു​​ ക​​ളി​​ച്ചു. അ​​സി​​സ്റ്റ​​ന്‍റ് കൊ​​മേ​​ഴ്‌​​സ്യ​​ല്‍ മാ​​നേ​​ജ​​രാ​​യാ​​ണ് ഇ​​രു​​വ​​രും വി​​ര​​മി​​ച്ച​​തെ​​ങ്കി​​ലും ഞാ​​ന്‍ അ​​വ​​നേ​​ക്കാ​​ള്‍ ഒ​​മ്പ​​തു മാ​​സം​​മു​​മ്പ് റി​​ട്ട​​യ​​ര്‍ ചെ​​യ്തു’’ - അ​​ന്ന​​ത്തെ ടൈ​​റ്റാ​​നി​​യം ഗോ​​ളി​​യും പ്രി​​യ​​മി​​ത്ര​​വു​​മാ​​യ എ​​ന്‍.​​കെ. ഇ​​ട്ടി​​ മാ​​ത്യു പ​​റ​​ഞ്ഞു.

ഇ​​ക്ക​​ഴി​​ഞ്ഞ മാ​​ര്‍​ച്ചി​​ലാ​​ണ് ഇ​​ട്ടി​​മാ​​ത്യു​​വി​​ന് ന​​ജു​​മു​​ദീ​​ന്‍റെ ഫോ​​ണ്‍​കോ​​ള്‍ വ​​ന്ന​​ത്. ഒ​​രി​​ക്ക​​ല്‍കൂ​​ടി ന​​മു​​ക്ക് ക​​ളി​​ക്ക​​ണം. ഗോ​​ളി​​യു​​ടെ വേ​​ഷ​​ത്തി​​ല്‍ എ​​ന്‍റെ ഒ​​രു കി​​ക്ക് നീ ​​ത​​ട​​യ​​ണം എ​​ന്നാ​​യി​​രു​​ന്നു ആ​​വ​​ശ്യം.

രോ​​ഗ​​ബാ​​ധി​​ത​​നാ​​യി വി​​ശ്ര​​മ ജീ​​വി​​തം ന​​യി​​ക്കു​​ന്ന ക​​ളി​​ക്കൂ​​ട്ടു​​കാ​​ര​​ന്‍റെ ആ​​ഗ്ര​​ഹം നി​​റ​​വേ​​റ്റാ​​ന്‍ നാ​​ലു ദി​​വ​​സ​​ത്തി​​ന​​കം 73-ാം വ​​യ​​സി​​ലും ഗോ​​ളി​​യു​​ടെ ജ​​ഴ്‌​​സി​​യ​​ണി​​ഞ്ഞ് ഇ​​ട്ടി മാ​​ത്യു എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്നും കൊ​​ല്ല​​ത്തെ ന​​ജി​​മു​​ദ്ദീ​​ന്‍റെ വീ​​ട്ടി​​ലെ​​ത്തി. ഒ​​ന്ന​​ല്ല, ര​​ണ്ടു കി​​ക്കു​​ക​​ള്‍ ത​​ടു​​ത്തു. കു​​ശ​​ലം പ​​റ​​ഞ്ഞു, പ​​ഴ​​യ​​കാ​​ല ഓ​​ര്‍​മ​​ക​​ള്‍ പ​​ങ്കു​​വ​​ച്ചു.

ഇ​​ന്ന​​ലെ​​യും ഇ​​ട്ടി​​യും 1973 സ​​ന്തോ​​ഷ് ട്രോ​​ഫി വി​​ന്നിം​​ഗ് ടീ​​മി​​ല്‍ ഗോ​​ളി​​യാ​​യി​​രു​​ന്ന ര​​വി​​യും (ജി. ​​ര​​വീ​​ന്ദ്ര​​ന്‍ നാ​​യ​​ര്‍) ഐ​​സി​​യു​​വി​​ലെ​​ത്തി ന​​ജി​​മു​​ദ്ദീ​​നെ ക​​ണ്ടി​​രു​​ന്നു.