സെ​​വി​​യ്യ (സ്‌​​പെ​​യി​​ന്‍): 15 കി​​ലോ​​ഗ്രാം തൂ​​ക്ക​​വും 67 സെ​​ന്‍റി​​മീ​​റ്റ​​ര്‍ ഉ​​യ​​ര​​വു​​മു​​ള്ള, ഉ​​ള്ളി​​ല്‍ സ്വ​​ര്‍​ണ​​വും പു​​റ​​മേ വെ​​ള്ളി നി​​റ​​ത്താ​​ലും തീ​​ര്‍​ത്ത യു​​വേ​​ഫ യൂ​​റോ​​പ്പ ലീ​​ഗ് ട്രോ​​ഫി​​യി​​ല്‍ ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ടോ​​ട്ട​​ന്‍​ഹാം ഹോ​​ട്ട്‌​​സ്പു​​ര്‍ താ​​ര​​ങ്ങ​​ളു​​ടെ ചു​​ടു​​ചും​​ബ​​നം.

ദ ​ലി​ല്ലി വൈ​റ്റ്സ്്‍, സ്പ​​ര്‍​സ് എ​​ന്നെ​​ല്ലാം അ​​റി​​യ​​പ്പെ​​ടു​​ന്ന വെ​​ള്ള ജ​​ഴ്‌​​സി​​ക്കാ​​രു​​ടെ 17 വ​​ര്‍​ഷം നീ​​ണ്ട ട്രോ​​ഫി കാ​​ത്തി​​രി​​പ്പി​​നും ഇ​​തോ​​ടെ അ​​വ​​സാ​​ന​​മാ​​യി. 2024-25 സീ​​സ​​ണ്‍ യൂ​​റോ​​പ്പ ലീ​​ഗ് ഫൈ​​ന​​ലി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് എ​​ഫ്‌​​സി​​യെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​നു കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു വെ​​ള്ള​​ക്കാ​​ര്‍ വെ​​ള്ളി​​ക്ക​​പ്പി​​ല്‍ മു​​ത്തം​​വ​​ച്ച​​ത്. 42-ാം മി​​നി​​റ്റി​​ല്‍ ബ്ര​​ണ്ണ​​ന്‍ ജോ​​ണ്‍​സ​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു സ്പ​​ര്‍​സി​​ന്‍റെ ജ​​യം കു​​റി​​ച്ച ഗോ​​ള്‍.

ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബു​​ക​​ള്‍ ത​​മ്മി​​ലു​​ള്ള ഫൈ​​ന​​ലി​​ല്‍ 16 ഷോ​​ട്ട് മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് തൊ​​ടു​​ത്തു. എ​​ന്നാ​​ല്‍, അ​​തി​​ല്‍ മൂ​​ന്ന് എ​​ണ്ണം മാ​​ത്ര​​മാ​​യി​​രു​​ന്നു ഓ​​ണ്‍ ടാ​​ര്‍​ഗ​​റ്റ്. 42-ാം മി​​നി​​റ്റി​​ല്‍ പെ​​പ് സാ​​റി​​ന്‍റെ ഫ്രീ​​കി​​ക്ക് ബ്ര​​ണ്ണ​​ന്‍ ജോ​​ണ്‍​സ​​ണ്‍ ഗോ​​ളി​​ലേ​​ക്കു തി​​രി​​ച്ചു​​വി​​ടാ​​ന്‍ ശ്ര​​മി​​ച്ചു. എ​​ന്നാ​​ല്‍, തൊ​​ട്ടു​​പി​​ന്നി​​ലു​​ണ്ടാ​​യി​​രു​​ന്ന മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് ഡി​​ഫെ​​ന്‍​ഡ​​ര്‍ ലൂ​​ക്ക് ഷാ​​യു​​ടെ ദേ​​ഹ​​ത്തു​​ത​​ട്ടി പ​​ന്ത് വ​​ല​​യി​​ല്‍.

ഗോ​​ള്‍ ലൈ​​ന്‍ സേ​​വ്!

68-ാം മി​​നി​​റ്റി​​ല്‍ ടോ​​ട്ട​​ന്‍​ഹാം സെ​​ന്‍റ​​ര്‍ ഡി​​ഫെ​​ന്‍​ഡ​​ര്‍ മി​​ക്കി വാ​​ന്‍ ഡി ​​വെ​​ന്‍ ന​​ട​​ത്തി​​യ ഗോ​​ള്‍ ലൈ​​ന്‍ സേ​​വാ​​ണ് ജ​​യ​​ത്തി​​ല്‍ നി​​ര്‍​ണാ​​യ​​കം. യു​​ണൈ​​റ്റ​​ഡ് താ​​രം ബ്രൂ​​ണോ ഫെ​​ര്‍​ണാ​​ണ്ട​​സി​​ന്‍റെ ഫ്രീ​​കി​​ക്ക് ത​​ട​​യാ​​ന്‍ ടോ​​ട്ട​​ന്‍​ഹാം ഗോ​​ള്‍ കീ​​പ്പ​​ര്‍ ഗു​​ഗ്ലി​​യ​​ല്‍​മോ വി​​കാ​​രി​​യോ ന​​ട​​ത്തി​​യ ശ്ര​​മം വി​​ഫ​​ലം.


പ​​ന്ത് നേ​​രേ ല​​ഭി​​ച്ച​​ത് യു​​ണൈ​​റ്റ​​ഡ് സ്‌​​ട്രൈ​​ക്ക​​ര്‍ റാ​​സ്മ​​സ് ഹോ​​ജ്‌​​ല​​ണ്ടി​​ന്‍റെ പാ​​ക​​ത്തി​​ന്. ഒ​​ഴി​​ഞ്ഞ ഗോ​​ള്‍ പോ​​സ്റ്റി​​ലേ​​ക്ക് ഹോ​​ജ്‌​​ല​​ണ്ടി​​ന്‍റെ ഹെ​​ഡ​​ര്‍. പ​​ന്ത് ഗോ​​ള്‍ ലൈ​​ന്‍ ക​​ട​​ക്കു​​ന്ന​​തി​​നു മു​​മ്പ് പ​​റ​​ന്നു​​യ​​ര്‍​ന്നു വാ​​ന്‍ ഡി ​​വെ​​ന്‍റെ തൊ​​ഴി​​ച്ച​​ക​​റ്റി. ലി​​ല്ലി​​പ്പൂ​​വി​​ന്‍റെ വെ​​ള്ള​​നി​​റ​​ക്കാ​​ര്‍ ര​​ക്ഷ​​പ്പെ​​ട്ട നി​​ര്‍​ണാ​​യ​​ക നി​​മി​​ഷ​​മാ​​യി​​രു​​ന്നു അ​​ത്.

17 വ​​ര്‍​ഷ​​ത്തെ കാ​​ത്തി​​രി​​പ്പ്

നീ​​ണ്ട 17 വ​​ര്‍​ഷ​​ത്തെ കാ​​ത്തി​​രി​​പ്പി​​നു​​ശേ​​ഷ​​മാ​​ണ് സ്പ​​ര്‍​സ് ഒ​​രു സു​​പ്ര​​ധാ​​ന ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്. 2008ല്‍ ​​ഇം​​ഗ്ലീ​​ഷ് ലീ​​ഗ് ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യ​​ശേ​​ഷ​​മു​​ള്ള ആ​​ദ്യ കി​​രീ​​ടം. 1983-84നു ​​ശേ​​ഷം ടോ​​ട്ട​​ന്‍​ഹാം നേ​​ടു​​ന്ന ആ​​ദ്യ യൂ​​റോ​​പ്യ​​ന്‍ ട്രോ​​ഫി​​യു​​മാ​​ണി​​ത്, 41 വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷ​​മു​​ള്ള യൂ​​റോ​​പ്യ​​ന്‍ കി​​രീ​​ട ധാ​​ര​​ണം. യൂ​​റോ​​പ്പ ലീ​​ഗി​​ല്‍ ടോ​​ട്ട​​ന്‍​ഹാം ജേ​​താ​​ക്ക​​ളാ​​കു​​ന്ന​​ത് ഇ​​തു മൂ​​ന്നാം ത​​വ​​ണ​​യാ​​ണ്.

ക​​ന്നി ട്രോ​​ഫി​​യി​​ല്‍ സ​​ണ്‍

ടോ​​ട്ട​​ന്‍​ഹാ​​മി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍ സ​​ണ്‍ ഹ്യൂ​​ങ് മി​​ന്നി​​നി​​ത് ക്ല​​ബ് ക​​രി​​യ​​റി​​ലെ ആ​​ദ്യ ട്രോ​​ഫി. 2010ല്‍ ​​സീ​​നി​​യ​​ര്‍ ക​​രി​​യ​​ര്‍ ആ​​രം​​ഭി​​ച്ച ഈ ​​ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ന്‍ താ​​രം 2015 മു​​ത​​ല്‍ ടോ​​ട്ട​​ന്‍​ഹാ​​മി​​ലാ​​ണ്. ഹാ​​രി കെ​​യ്ന്‍ ട്രോ​​ഫി​​ക്കാ​​യി ക​​ഴി​​ഞ്ഞ സീ​​സ​​ണി​​നു മു​​മ്പ് ടോ​​ട്ട​​ന്‍​ഹാം വി​​ട്ടെ​​ങ്കി​​ലും സ​​ണ്‍ ഹ്യൂ​​ങ് മി​​ന്‍ അ​​ന​​ങ്ങി​​യി​​ല്ല.

ഒ​​ടു​​വി​​ല്‍ 2024-25 സീ​​സ​​ണി​​ല്‍ ഹാ​​രി കെ​​യ്‌​​നി​​ന് (ജ​​ര്‍​മ​​ന്‍ ബു​​ണ്ട​​സ് ലി​​ഗ) ഒ​​പ്പം സ​​ണ്‍ ഹ്യൂ​​ങ് മി​​ന്നി​​നും ക​​ന്നി​​ട്രോ​​ഫി ല​​ഭി​​ച്ചു. സ​​ണ്ണി​​ന് യൂ​​റോ​​പ്യ​​ന്‍ ട്രോ​​ഫി​​യു​​ടെ തി​​ള​​ക്ക​​മു​​ണ്ടെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം.