18ല്‍ യമാല്‍ പിടിച്ച പുലിവാല്!
Tuesday, July 15, 2025 12:14 AM IST
ബാഴ്സലോണ: സ്പാനിഷ് കൗമാര സൂപ്പര്‍ ഫുട്ബോളര് ലാമിന് യമാല്‍ തന്റെ 18-ാം ജന്മദിനാഘോഷത്തെത്തുടര്ന്ന് വിവാദത്തില്‍. ഈ മാസം 13നായിരുന്നു യമാലിന് 18 വയസ് പൂര്‍ത്തിയായത്.
ജന്മദിനാഘോഷത്തിനായി ദേശീയ ടീമിലെയും തന്റെ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലെയും കളിക്കാരെ യമാല്‍ ക്ഷണിച്ചിരുന്നു. ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്കായി കുള്ളന്മാരെ ക്ഷണിച്ചതാണ് യമാലിനു വിനയായത്.
സ്പെയിനിലെ നിയമമനുസരിച്ച് കുള്ളന്മാരെ സ്വകാര്യ ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും എന്റര്‍ടെയ്മെന്റ് പരിപാടികള്‍ക്കായി ക്ഷണിക്കാന്‍ പാടില്ല. അത്തരം വിഭാഗങ്ങളെ അപമാനിക്കുന്നതിനു തുല്യമാണിതെന്നാണ് നിയമം പറയുന്നത്. സംഭവത്തില്‍ യമാലിനെതിരേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബാഴ്സലോണയുടെ അക്കാദിമിയിലൂടെ പ്രഫഷണല്‍ ഫുട്ബോളിലേക്ക് എത്തിയ യമാല്‍, ക്ലബ്ബിനായി ഇതുവരെ 106 മത്സരങ്ങളില്‍ 25 ഗോള്‍ സ്വന്തമാക്കി.
2023 മുതല്‍ ദേശീയ ടീമിന്റെ ഭാഗമായ യമാല്‍, സ്പെയിനിന്റെ ജഴ്സിയില്‍ 20 മത്സരങ്ങളില്‍ ആറ് ഗോള്‍ നേടിയിട്ടുണ്ട്. ലോക ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ പുരസ്കാരം ലഭിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരിക്കേയാണ് യമാല്‍ വിവാദത്തിലായിരിക്കുന്നത്.