ഈ​​സ്റ്റ് റൂ​​ഥ​​ര്‍​ഫോ​​ഡ് (യു​​എ​​സ്എ): യൂ​​റോ​​പ്യ​​ന്‍ ചാ​​മ്പ്യ​​ന്‍​പ​​ട്ട​​ത്തി​​നു പി​​ന്നാ​​ലെ ലോ​​ക​​ക​​പ്പും ഫ്ര​​ഞ്ച് ക്ല​​ബ് പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്ന്‍ (പി​​എ​​സ്ജി) സ്വ​​ന്ത​​മാ​​ക്കു​​മെ​​ന്ന വി​​ശ്വാ​​സം കീ​​ഴ്‌​​മേ​​ല്‍ മ​​റി​​ഞ്ഞു. കാ​​ല്‍​പ്പ​​ന്ത് ലോ​​ക​​ത്തി​​ന് ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ചെ​​ല്‍​സി എ​​ഫ്‌​​സി​​യു​​ടെ ഇ​​ന്ദ്ര​​നീ​​ലി​​മ.

കോ​​ള്‍ പാ​​മ​​റി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ളി​​നും അ​​സി​​സ്റ്റി​​നും മ​​റു​​പ​​ടി​​യി​​ല്ലാ​​തെ യു​​വേ​​ഫ ചാ​​മ്പ്യ​​ന്മാ​​രാ​​യ പി​​എ​​സ്ജി ത​​ല​​താ​​ഴ്ത്തി, 3-0ന്‍റെ ​​ജ​​യ​​ത്തി​​ലൂ​​ടെ ചെ​​ല്‍​സി​​ക്ക് 2025 ഫി​​ഫ ക്ല​​ബ് ലോ​​ക​​ക​​പ്പ്. 32 ടീം ​​പ​​ങ്കെ​​ടു​​ക്കു​​ന്ന പു​​തി​​യ ഫോ​​ര്‍​മാ​​റ്റി​​ലെ ആ​​ദ്യ ചാ​​മ്പ്യ​​ന്മാ​​രാ​​യി ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ടീം. ​​പ​​ഴ​​യ ഫോ​​ര്‍​മാ​​റ്റി​​ലെ ക്ല​​ബ് ലോ​​ക​​ക​​പ്പി​​ല്‍ 2021ല്‍ ​​ചെ​​ല്‍​സി ചാ​​മ്പ്യ​​ന്മാ​​രാ​​യി​​രു​​ന്നു.

22 മി​​നി​​റ്റി​​ല്‍ പി​​എ​​സ്ജി തീ​​ര്‍​ന്നു

ചെ​​ല്‍​സി​​ക്ക് എ​​തി​​രാ​​യ ഫൈ​​ന​​ലി​​ല്‍ പി​​എ​​സ്ജി​​യാ​​യി​​രു​​ന്നു ഫേ​​വ​​റി​​റ്റു​​ക​​ള്‍. കാ​​ര​​ണം, ലൂ​​യി​​സ് എ​​ന്‍ റി​​ക്വെ​​യു​​ടെ ശി​​ഷ്യ​​ന്മാ​​ര്‍ ക്വാ​​ര്‍​ട്ട​​റി​​ല്‍ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​നെ​​യും (2-0) സെ​​മി​​യി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നെ​​യും (4-0) നി​​ഷ്പ്ര​​ഭ​​മാ​​ക്കി​​യാ​​യി​​രു​​ന്നു ഫൈ​​ന​​ലി​​ല്‍ എ​​ത്തി​​യ​​ത്.

ഫൈ​​ന​​ല്‍ തു​​ലാ​​ഭാ​​ര​​ത്തി​​ല്‍ കി​​ക്കോ​​ഫി​​നു മു​​മ്പ് താ​​ഴ്ന്നി​​രു​​ന്ന പി​​എ​​സ്ജി​​യു​​ടെ ത​​ട്ട്, പ​​ഞ്ഞി​​ക്കെ​​ട്ടു​​പോ​​ലെ വാ​​യു​​വി​​ലു​​യ​​ര്‍​ന്നു. 22-ാം മി​​നി​​റ്റി​​ല്‍ പാ​​മ​​ര്‍ പി​​എ​​സ്ജി​​യു​​ടെ വ​​ല കു​​ലു​​ക്കി. ജോ​​വോ പെ​​ഡ്രോ​​യു​​ടെ അ​​സി​​സ്റ്റി​​ലാ​​യി​​രു​​ന്നു ഗോ​​ള്‍.

എ​​ട്ടു മി​​നി​​റ്റി​​ന്‍റെ ഇ​​ട​​വേ​​ള​​യി​​ല്‍ പാ​​മ​​റി​​ന്‍റെ മാ​​സ്റ്റ​​ര്‍ ക്ലാ​​സ് വീ​​ണ്ടും. 30-ാം മി​​നി​​റ്റി​​ല്‍ ലെ​​വി കോ​​ള്‍​വി​​ല്ലി​​ന്‍റെ അ​​സി​​സ്റ്റി​​ല്‍ പാ​​മ​​റി​​ന്‍റെ ര​​ണ്ടാം ഗോ​​ള്‍. ചെ​​ല്‍​സി 2-0നു ​​മു​​ന്നി​​ല്‍. 43-ാം മി​​നി​​റ്റി​​ല്‍ പാ​​മ​​ര്‍ ബോ​​ക്‌​​സി​​നു​​ള്ളി​​ലേ​​ക്കു ന​​ല്‍​കി​​യ ത്രൂ​​ബോ​​ള്‍ അ​​ഡ്വാ​​ന്‍​സ് ചെ​​യ്‌​​തെ​​ത്തി​​യ ഡോ​​ണ​​റു​​മ​​യു​​ടെ ത​​ല​​യ്ക്കു മു​​ക​​ളി​​ലൂ​​ടെ​​യു​​ള്ള ചി​​പ് ഷോ​​ട്ടി​​ലൂ​​ടെ ജോ​​വോ പെ​​ഡ്രോ വ​​ല​​യി​​ലാ​​ക്കി, 3-0. പി​​എ​​സ്ജി​​യു​​ടെ ക​​ഥ ക​​ഴി​​ഞ്ഞു...


മാ​​സ്റ്റ​​ര്‍ ക്ലാ​​സ് പാ​​മ​​ര്‍


മെ​​ലി​​ഞ്ഞു​​ണ​​ങ്ങി​​യ ആ​​റ​​ടി ര​​ണ്ടി​​ഞ്ചു​​കാ​​ര​​ന്‍. 23കാ​​ര​​നാ​​യ കോ​​ള്‍ പാ​​മ​​റി​​ന്, ഫി​​ഫ ക്ല​​ബ് ലോ​​ക​​ക​​പ്പി​​ല്‍ ചെ​​ല്‍​സി​​യു​​ടെ സ്വ​​പ്‌​​ന​​ങ്ങ​​ള്‍ ഫ​​ല​​മ​​ണി​​യി​​ക്കാ​​നു​​ള്ള ക​​ഴി​​വു​​ണ്ടെ​​ന്നു വി​​ശ്വ​​സി​​ച്ച​​വ​​രു​​ണ്ടാ​​യേ​​ക്കി​​ല്ല... എ​​ന്നാ​​ല്‍, ഗോ​​ലി​​യാ​​ത്തി​​നെ വീ​​ഴ്ത്തി​​യ ദാ​​വീ​​ദി​​നെ​​പ്പോലെ പാ​​മ​​റും ചെ​​ല്‍​സി​​യും പി​​എ​​സ്ജി​​യെ മ​​ല​​ര്‍​ത്തി​​യ​​ടി​​ച്ചു.

ഗോ​​ള്‍​ഡ​​ന്‍ ഇ​​ടം​​കാ​​ല്‍!

ഫൈ​​ന​​ലി​​ന്‍റെ എ​​ട്ടാം മി​​നി​​റ്റി​​ല്‍ കോ​​ള്‍ പാ​​മ​​റി​​ന്‍റെ ഇ​​ടം​​കാ​​ല്‍ വൈ​​ഭ​​വ​​ത്തി​​ന്‍റെ ആ​​ദ്യ സൂ​​ച​​ന. സെ​​ന്‍റ​​ര്‍ ബോ​​ക്‌​​സി​​ല്‍​നി​​ന്ന് പാ​​മ​​ര്‍ അ​​ള​​ന്നു​​മു​​റി​​ച്ചു തൊ​​ടു​​ത്ത ഇ​​ടം​​കാ​​ല്‍ ഷോ​​ട്ട് ഗോ​​ള്‍ പോ​​സ്റ്റി​​ന്‍റെ ഇ​​ട​​തു​​ഭാ​​ഗ​​ത്തി​​ലൂ​​ടെ പു​​റ​​ത്തേ​​ക്കു പോ​​യ​​ത് അ​​വി​​ശ്വ​​സ​​നീ​​യ​​തോ​​ടെ മാ​​ത്ര​​മാ​​ണ് ഫു​​ട്‌​​ബോ​​ള്‍ ലോ​​കം ക​​ണ്ട​​ത്.

തൊ​​ട്ടി​​യു​​രു​​മി പു​​റ​​ത്തേ​​ക്കു പാ​​ഞ്ഞ ആ ​​ഷോ​​ട്ടി​​ന്, ക്ലി​​നി​​ക്ക​​ല്‍ പരിഹാരം ന​​ല്‍​കി പി​​ന്നീ​​ടു തൊ​​ടു​​ത്ത ര​​ണ്ടു ഷോ​​ട്ട്. ആ ​​ര​​ണ്ട് ഷോ​​ട്ടും ഇ​​ടം​​കാ​​ല്‍​കൊ​​ണ്ടു​​ത​​ന്നെ, ര​​ണ്ട് ത​​വ​​ണ​​യും പ​​ന്ത് വി​​ശ്ര​​മി​​ച്ച​​ത് ഗോ​​ള്‍ പോ​​സ്റ്റി​​ന്‍റെ ഇ​​ട​​ത് കോ​​ണി​​ല്‍.

പി​​എ​​സ്ജി ഗോ​​ള്‍ കീ​​പ്പ​​റി​​ന്‍റെ നെ​​ടു​​നീ​​ള​​ന്‍ ഡൈ​​വി​​നും അ​​പ്പു​​റ​​ത്താ​​യി​​രു​​ന്നു പാ​​മ​​റി​​ന്‍റെ ക്ലി​​നി​​ക്ക​​ല്‍ ഇ​​ടം​​കാ​​ല്‍ മാ​​സ്റ്റ​​ര്‍ ക്ലാ​​സ്. ഫ​​ല​​മോ, 2025 ക്ല​​ബ് ലോ​​ക​​ക​​പ്പി​​ന്‍റെ മി​​ക​​ച്ച താ​​ര​​ത്തി​​നു​​ള്ള ഗോ​​ള്‍​ഡ​​ന്‍ ബോ​​ള്‍ പാ​​മ​​റി​​ന്.

മി​​ക​​ച്ച ഗോ​​ളി​​ക്കു​​ള്ള ഗോ​​ള്‍​ഡ​​ന്‍ ഗ്ലൗ ​​ല​​ഭി​​ച്ച​​ത് ചെ​​ല്‍​സി​​ എഫ്സിയു​​ടെ സ്പാ​​നി​​ഷ് ഗോ​​ള്‍ കീ​​പ്പ​​ര്‍ റോ​​ബ​​ര്‍​ട്ട് സാ​​ഞ്ച​​സി​​നാ​​ണ്.