വിഹാരിക്കു സെഞ്ചുറി
Tuesday, February 12, 2019 11:24 PM IST
നാഗ്പുർ: ഇറാനി കപ്പ് ക്രിക്കറ്റിൽ റെസ്റ്റ് ഓഫ് ഇന്ത്യക്കായി ഒന്നാം ഇന്നിംഗ്സിൽ ഹനുമ വിഹാരി (114 റണ്‍സ്) സെഞ്ചുറി നേടി. മായങ്ക് അഗർവാളും (95 റണ്‍സ്) മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ആദ്യ ദിനം അവസാനിക്കുന്പോൾ റെസ്റ്റ് ഓഫ് ഇന്ത്യ 330 റണ്‍സിനു പുറത്തായി. 90-ാം ഓവറിന്റെ നാലാം പന്തിലാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ അവസാന വിക്കറ്റ് വീണത്.