കൊളംബിയയെ ദക്ഷിണ കൊറിയ അട്ടിമറിച്ചു
Tuesday, March 26, 2019 11:17 PM IST
സിയൂള്‍: അന്താരാഷ് ട്ര സൗഹൃദ ഫുട്ബോളില്‍ ഏഷ്യന്‍ശക്തികളായ ദക്ഷിണ കൊറിയ 2-1ന് കൊളംബിയയെ അട്ടിമറിച്ചു. ഫിഫ റാങ്കിംഗില്‍ കൊറിയ 38-ാം സ്ഥാനത്തും കൊളംബിയ 13-ാം സ്ഥാനത്തുമാണ്. ദക്ഷിണ കൊറിയയെ 17-ാം മിനിറ്റില്‍ സണ്‍ ഹ്യുംഗ് മിന് മുന്നിലെത്തിച്ചു. 49-ാം മിനിറ്റില്‍ ലൂയി ഡയസ് സമനില നേടിയെങ്കിലും 58-ാം മിനിറ്റില്‍ ലീ ജേ സംഗ് വിജയഗോള്‍ കുറിച്ചു.