മാ​​നെ ഗോളിൽ ചെ​​ന്പ​​ട
Saturday, September 14, 2019 11:15 PM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ലി​​വ​​ർ​​പൂ​​ൾ സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് ന്യൂ​​കാ​​സി​​ൽ യു​​ണൈ​​റ്റ​​ഡി​​നെ പി​​ന്നി​​ൽ​​നി​​ന്നെ​​ത്തി കീ​​ഴ​​ട​​ക്കി. സ്കോ​​ർ: 3-1. ചെ​​ന്പ​​ട​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം ജ​​യ​​മാ​​ണ്. സാ​​ദി​​യോ മാ​​നെ (28, 40 മി​​നി​​റ്റ്) നേ​​ടിയ ഇ​​ര​​ട്ട ഗോ​​ളാ​​ണ് ലി​​വ​​ർ​​പൂ​​ളി​​ന്‍റെ ജ​​യ​​ത്തി​​നു നി​​റം പ​​ക​​ർ​​ന്ന​​ത്.

മു​​ഹ​​മ്മ​​ദ് സ​​ല 72-ാം മി​​നി​​റ്റി​​ൽ ചെ​​ന്പ​​ട​​യു​​ടെ ഗോ​​ൾ പ​​ട്ടി​​ക പൂ​​ർ​​ത്തി​​യാ​​ക്കി. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ശ​ക്ത​രാ​യ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് 1-0ന് ​ലെ​സ്റ്റ​ർ സി​റ്റി​യെ​യും ചെ​ൽ​സി 5-2ന് ​വൂ​ൾ​വ്സി​നെ​യും കീ​ഴ​ട​ക്കി. ചെ​ൽ​സി​ക്കാ​യി തി ​ഏ​ബ്രാ​ഹം (34, 41, 55 മി​നി​റ്റു​ക​ൾ) ഹാ​ട്രി​ക്ക് നേ​ടി. ടോ​ട്ട​നം 4-0ന് ​ക്രി​സ്റ്റ​ൽ പാ​ല​സി​നെ കീ​ഴ​ട​ക്കി. ടോ​ട്ട​ന​ത്തി​ന്‍റെ സ​ൺ ഹ്യൂ​ൻ മി​ൻ (10, 23 മി​നി​റ്റു​ക​ൾ) ഇ​ര​ട്ട ഗോ​ൾ സ്വ​ന്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.