‘സഞ്ജുവും പരിഗണനയിൽ’
Friday, September 20, 2019 11:08 PM IST
ഋഷഭ് പന്തിനാണ് പ്രഥമ പരിഗണ നൽകുന്നതെങ്കിലും അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് പകരം കളിക്കാരെ വളർത്തിക്കൊണ്ടുവരുന്നുണ്ടെന്ന് ഇന്ത്യൻ ടീമിന്റെ ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ്. പന്തിന്റെ ജോലിഭാരം പരിശോധിക്കുന്നുണ്ട്.
പന്തിനു പകരം പരിഗണിക്കുന്നതിനായി മൂന്നു ഫോർമാറ്റിലുമായി താരങ്ങളെ വളർത്തിയെടുക്കുന്നുമുണ്ട്. ഇന്ത്യ എയ്ക്കു വേണ്ടി ടെസ്റ്റിൽ മികവ് കാണിക്കുന്ന കെ.എസ്. ഭരത് ഉണ്ട്. നിശ്ചിത ഓവർ മത്സരങ്ങളിൽ ഇന്ത്യ എയ്ക്കായും ആഭ്യന്തര മത്സരങ്ങളിലും മികവ് കാണിക്കുന്ന സഞ്ജു സാംസണും ഇഷാൻ കിഷനുമുണ്ട്- എം.എസ്.കെ. പ്രസാദ് പറഞ്ഞു.
പന്തിന്റെ കഴിവിൽ തങ്ങൾക്ക് ഇപ്പോഴും വിശ്വാസമുണ്ട്. അദ്ദേഹത്തിന്റെ കഴിവ് പരിഗണിച്ച് ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ടെന്നും പ്രസാദ് പറഞ്ഞു.