അശ്വിനെ പ്രകീർത്തിച്ച് പോണ്ടിംഗ്
Friday, November 8, 2019 11:58 PM IST
ന്യൂഡൽഹി: ഐപിഎലിൽ കിംഗ്സ് ഇലവണ് പഞ്ചാബ് നായകനായിരുന്ന ആർ. അശ്വിനെ പ്രകീർത്തിച്ച് ഓസ്ട്രേലിയൻ മുൻ താരം റിക്കി പോണ്ടിംഗ്. ഏത് ടീമിനൊപ്പമായാലും അശ്വിൻ മുതൽക്കൂട്ടാണെന്ന് പോണ്ടിംഗ് പറഞ്ഞു. അശ്വിൻ ഡൽഹി ക്യാപ്പിറ്റൽസിൽ എത്തിയതിനു പിന്നാലെയാണ് പോണ്ടിംഗിന്റെ അഭിപ്രായപ്രകടനം. അടുത്ത സീസണിൽ അശ്വിൻ ഡൽഹിക്കൊപ്പം കളിക്കുമെന്ന ഒൗദ്യോഗിക പ്രഖ്യാപനം ഇന്നലെ ഉണ്ടായി. അശ്വിന് പകരമായി സ്പിന്നർ ജഗദീഷ സുചിത കിംഗ്സ് ഇലവണിനൊപ്പം ചേരും.