ബാസ്കറ്റ്: എംജി മാത്രം
Friday, December 13, 2019 12:01 AM IST
കോട്ടയം: ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ഇന്റർ സോണൽ ബാസ്കറ്റ്ബോൾ പുരുഷ ചാന്പ്യൻഷിപ്പിന് കേരളത്തിൽനിന്ന് യോഗ്യത നേടിയത് എംജി സർവകലാശാലമാത്രം. സൗത്ത് സോണിൽ രണ്ടാം സ്ഥാനം നേടിയാണ് എംജി ഫൈനൽ റൗണ്ട് പോരാട്ടത്തിനു യോഗ്യത നേടിയത്. സൗത്ത് സോണ്‍ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ എംജി സർവകലാശാല എസ്ആർഎം യൂണിവേഴ്സിറ്റിയെ 92-89നു കീഴടക്കി യോഗ്യത നേടുകയായിരുന്നു.