മുൻ ക്രിക്കറ്റ് താരം കൊറോണ ബാധിച്ച് മരിച്ചു
Monday, June 29, 2020 11:20 PM IST
ന്യൂഡൽഹി: ഡൽഹി ക്ലബ് ക്രിക്കറ്റിലെ മുൻ ഓൾ റൗണ്ടറും അണ്ടർ 23 ടീമിന്റെ സപ്പോർട്ടിംഗ് സ്റ്റാഫുമായ സഞ്ജയ് ദൊബാൽ (53) കൊറോണ വൈറസ് രോഗബാധയെത്തുടർന്ന് മരിച്ചു.
ന്യൂമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിലായ ദൊബാലിന് പിന്നീട് നടത്തിയ പരിശോധനയിൽ കൊറോണ വൈറസ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് പ്ലാസ്മാ തെറാപ്പിക്ക് വിധേയനാക്കിയെങ്കിലും ഫലമുണ്ടായില്ല. മൂത്ത മകൻ സിദ്ധാന്ത് രാജസ്ഥാന്റെ ഫസ്റ്റ് ക്ലാസ് താരവും ഇളയമകൻ ഏക്നാശ് ഡൽഹി അണ്ടർ 23 ടീം അംഗവുമാണ്.
ഇന്ത്യൻ താരങ്ങളായിരുന്ന വിരേന്ദർ സെവാഗ്, ഗൗതം ഗംഭീർ, മിഥുൻ മൻഹാസ് എന്നിവരുടെയെല്ലാം അടുത്ത സുഹൃത്തായിരുന്നു ദൊബാൽ.