കേരളത്തിന് ഒരു സ്വർണവും എട്ടു വെള്ളിയും
Monday, February 22, 2021 12:04 AM IST
ആലപ്പുഴ: മധ്യപ്രദേശിലെ ഭോപ്പാലിൽ നടക്കുന്ന 31-ാമത് ജൂണിയർ, സബ് ജൂണിയർ കനോയിംഗ് ആൻഡ് കയാക്കിംഗ് നാഷണൽ ചാന്പ്യൻഷിപ്പിൽ ഒരു സ്വർണവും എട്ടുവെള്ളിയും രണ്ടു വെങ്കലവും നേടി കേരളം ഓവറോൾ ചാന്പ്യൻഷിപ്പിലേക്ക്.
500മീറ്റർ(കെഫോർ) വിഭാഗത്തിൽ അലീന ബിജു, ഷെറിൻ മേരി തോമസ്, അമീഷ പ്രമോദ്, നവമി ചന്ദ്രൻ എന്നിവരാണ് സ്വർണമെഡൽ നേടിയത്. അക്ഷയ സുനിൽ, മേഘാ പ്രദീപ്, ദേവിക, അനുശ്രീ, ശിവന്യ ബി. നായർ, നന്ദന, ആൻപ്രിയ, ആദർശ് പി. അനിൽകുമാർ എന്നിവരാണ് മെഡലുകൾ നേടിയ മറ്റുതാരങ്ങൾ. മത്സരങ്ങൾ ഇന്നു സമാപിക്കും.