റൊണാൾഡോയെ സ്വന്തമാക്കാൻ പിഎസ്ജി
Friday, July 16, 2021 11:52 PM IST
പാരീസ്: യുവന്റസിൽനിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ ഫ്രഞ്ച് ക്ലബ് പാരീ സാൻ ഷെർമയിൻ. പിഎസ്ജി സ്ട്രൈക്കർ കൈലിയൻ എംബാപ്പെയുടെ നീക്കമനുസരിച്ചാകും പിഎസ്ജി റൊണാൾഡോയ്ക്കായി ശ്രമം നടത്തുക.
കോവിഡ് ഏൽപ്പിച്ച സാന്പത്തിക നഷ്ടം യുവന്റസിനെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ താരത്തിനു നിശ്ചയിച്ച വേതനം നൽകുന്നതിനും ക്ലബ് പ്രയാസം നേരിടുന്നുണ്ട്. എംബാപ്പെയെ സ്വന്തമാക്കുന്നതിനായി റയൽ മാഡ്രിഡ്, ലിവർപൂൾ ക്ലബ്ബുകൾ മുൻപന്തിയിലുണ്ട്. എന്നാൽ പോർച്ചുഗൽ താരം യുവന്റസ് വിടാനുള്ള സാഹചര്യമൊന്നില്ലെന്നാണു ക്ലബ് ഡയറക്ടർ പവേൽ നെഡ്വെദ് പറഞ്ഞത്. റൊണാൾഡോയ്ക്ക് യുവന്റസുമായി ഒരു വർഷത്തെ കരാർകൂടിയുണ്ട്.